ലാപ്‌ടോപ്പിലെ ബാറ്ററി സേവ് ചെയ്യാനുള്ള സൂത്രങ്ങൾ!

ലാപ്‌ടോപ്പിലെ ബാറ്ററി സേവ് ചെയ്യാനുള്ള സൂത്രങ്ങൾ!
HIGHLIGHTS

ലാപ്ടോപ്പ് മണിക്കൂറുകളോളം പ്ലഗ് ചെയ്യാതെ ഉപയോഗിക്കുന്നത് നല്ലതല്ല

മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൌസർ ഉപയോഗിച്ചാൽ ബാറ്ററി ലാഭിക്കാം

ലാപ്ടോപ്പ് ബാറ്ററി പെട്ടന്ന് തീരാതിരിക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം

ലാപ്ടോപ്പ് (Laptop)  മണിക്കൂറുകളോളം പ്ളഗ് ചെയ്യാതെ പ്രവർത്തിക്കുന്നതും മാസങ്ങൾ കഴിയുന്നതോടെ ബാറ്ററിയുടെ കപ്പാസിറ്റി കുറയുന്നതും സർവസാധാരണമാണ്. കുറച്ചു കഴിയുമ്പോൾ പ്ളഗ് ചെയ്തു വയ്ക്കാതെ ലാപ്ടോപ്പ്  (Laptop)   ഉപയോഗിക്കാനേ സാധിക്കില്ല എന്ന അവസ്ഥ വരും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററി കപ്പാസിറ്റി പെട്ടന്ന് കുറയുന്നത് ഒഴിവാക്കാവുന്നതേയുള്ളു. ലാപ്ടോപ്പ്  (Laptop) ബാറ്ററി പെട്ടന്ന് തീരാതിരിക്കാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. 

ബ്രൈറ്റ്നെസ്സ് കുറയ്ക്കാം

ലാപ്ടോപ്പി (Laptop) ന്റെ ഡിസ്‌പ്ലേയുടെ തെളിച്ചം പരമാവധി കൂട്ടിയിട്ടാണ് നാം ഉപയോഗിക്കാറുള്ളത്. ഇതിന് പകരം നല്ല വെളിച്ചമുള്ള സ്ഥലം കണ്ടെത്തി ഡിസ്‌പ്ലേയുടെ തെളിച്ചം കുറച്ച് ഉപയോഗിക്കുന്നത് ബാറ്ററിയുടെ ലൈഫ് വർദ്ധിപ്പിക്കും. കീബോർഡിൽ തന്നെ ഇതിനായി ഫംഗ്ഷൻ കീകളുണ്ടാകും. നിങ്ങളുടെ ലാപ്‌ടോപ്പിന് ഈ ബട്ടണുകൾ ഇല്ലെങ്കിൽ, നിങ്ങൾക്ക് സെറ്റിംഗ്സ്> സിസ്റ്റം> ഡിസ്പ്ലേയിൽ പോയി തെളിച്ചം ക്രമീകരിക്കാം.

മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൌസർ ഉപയോഗിച്ചാൽ നല്ലത് 

ഗൂഗിൾ ക്രോം ആണ് ബ്രൗസിങ്ങിനായി കൂടുതൽ ഉപയോഗിക്കുന്നത്. ക്രോം, ഫയർഫോക്സ്, ഓപ്പറ പോലുള്ള ബ്രൗസറുമായി താരതമ്യപ്പെടുത്തുമ്പോൾ എഡ്ജ് ബാറ്ററി ലാഭിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

ബാറ്ററി തീരുന്നതുതിനു മുൻപേ ചാർജ് ചെയ്യുക  

ചാർജിങ് കേബിൾ എല്ലായ്‌പ്പോഴും കണക്ട് ചെയ്ത് നിർത്തുകയോ, ലാപ്ടോപ്പ് ഓഫ് ആകും എന്ന ഘട്ടത്തിൽ മാത്രം ചാർജ് ചെയ്യുന്ന ശീലം മിക്ക ആളുകൾക്കും ഉണ്ട്. നിങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതിന് ഈ രണ്ടു കാര്യങ്ങളും ഒഴിവാക്കുക. ലാപ്‌ടോപ്പിന്റെ ബാറ്ററി 20 ശതമാനത്തിൽ താഴെയാകുമ്പോൾ ചാർജ് ചെയ്യുക. പൂർണമായും ചാർജ് ആയിക്കഴിഞ്ഞാൽ ചാർജിങ് കേബിൾ മാറ്റാനും മറക്കരുത്.

കീബോർഡ് ബാക്ക്‌ലൈറ്റുകൾ ഓഫാക്കുക 

ഗെയിമിങ് ലാപ്ടോപ്പുകളുടെ കീബോർഡുകളിൽ ചുവപ്പു നിറത്തിലുള്ള ബാക് ലൈറ്റുകൾ കാണാം. ഈ ബാക്ക് ലൈറ്റുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ലാപ്ടോപ്പ് എങ്കിൽ ഇത് ബാറ്ററിപെട്ടന്ന് തീരും. കീബോർഡിലെ ഒരു ഫംഗ്ഷൻ ബട്ടൺ അമർത്തിക്കൊണ്ട് നിങ്ങൾക്ക് ഓഫ് ചെയ്യാം അല്ലെങ്കിൽ വിൻഡോസ് മൊബിലിറ്റി സെന്ററിൽ നിന്ന് ഓഫ് ചെയ്യാം.

ബാറ്ററി സേവർ 

ആൻഡ്രോയിഡ്, ഐഓഎസ് ഫോണുകൾക്ക് സമാനമായി, ബാറ്ററി കപ്പാസിറ്റി 20 ശതമാനത്തിൽ താഴെയെത്തിയാൽ ലാപ്‌ടോപ്പുകളും ബാറ്ററി സേവർ മോഡ് ഉപയോഗിക്കും. സെറ്റിംഗ്സ്> സിസ്റ്റം> ബാറ്ററിയിലേക്ക് പോയി ബാറ്ററി സേവർ ഓണാണോയെന്ന് പരിശോധിക്കുക. 

അൺപ്ലഗ് ചെയ്യുക 

 വെബ്‌ക്യാം, എക്‌സ്‌റ്റേർണൽ ഹാർഡ് ഡ്രൈവുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാൽ ഉടനെ അൺപ്ലഗ് ചെയ്യുക. ലാപ്‌ടോപ്പ് സ്ലീപ്പ് മോഡിലായിരിക്കുമ്പോൾ പോലും യുഎസ്ബി പ്രവർത്തിക്കാൻ ആവശ്യമായ ഊർജം നിങ്ങളുടെ ലാപ്ടോപ്പിൽ നിന്നാണ് എടുക്കുന്നത് എന്ന് ഓർമ്മിക്കുകണ്.

ബ്ലൂടൂത്ത്, വൈഫൈ ഓഫാക്കുക  

ഉപയോഗമില്ലാത്തപ്പോൾ ലാപ്ടോപ്പിന്റെ ബ്ലൂടൂത്തും വൈ-ഫൈയും ഓഫ് ആക്കാൻ മറക്കരുത്.

Nisana Nazeer
Digit.in
Logo
Digit.in
Logo