ടിക്ക് ടോക്കിനു ഇന്ത്യയിൽ നിരോധനം വരുന്നു ?
പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ എത്തുന്നതായി സൂചന
ഇന്ത്യയിൽ തന്നെ ടിക്ക് ടോക്ക് ഇപ്പോൾ വൻ തരംഗമായിരിക്കുകയാണ് .ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ കൂടിയാണിത് .എന്നാൽ ടിക്ക് ടോക്ക് പലതരത്തിലും ദുർവിനയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടികൾ എടുക്കുന്നത് .ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു മദ്രാസ് ഹൈ കോടതി എടുത്ത സ്റ്റേ ഹൈ കോടതിയിലും വിസ്സമ്മതിക്കയുണ്ടായി .
അതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും പുതിയ നടപടികൾ എടുക്കുവാൻ പോകുന്നത് .എന്നാൽ സുപ്രിം കോടതിയിൽ ഇതിനെതിരെ നടക്കുന്ന കേസ് ഏപ്രിൽ അവസാനത്തേക്കു മാറ്റുകയും ചെയ്തു .ടിക്ക് ടോക്ക് നിരോധിക്കുന്നതിന് കാരണം മദ്രാസ് ഹൈ കോടതി പറയുന്നത് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലികേഷൻ എന്നാണ് .
കൂടാതെ ടിക്ക് ടോക്കിലെ വിഡിയോകൾ മാധ്യമങ്ങളും പ്രക്ഷേപണം ചെയ്യുന്നതിനെയും മദ്രാസ് ഹൈ കോടതി എതിർത്തിരിക്കുകയാണ് .ടിക്ക് ടോക്കിനു ഇന്ത്യയിൽ തന്നെ 54 ദശ ലക്ഷം ഉപഭോതാക്കളാണുള്ളത് .നിലവിൽ ടിക്ക് ടോക്കിനു മുകളിൽ ഒരുപാടു പരാതികളാണ് ഉയർന്നു വന്നിരിക്കുന്നത് .
കുട്ടികളെ വഴി തെറ്റിക്കുന്നു എന്നും കൂടാതെ പോണോഗ്രാഫി മുതൽ ആത്മഹത്യ വരെ ഇത് മൂലം ഉണ്ടാക്കുന്നവെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത് .അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും ടിക്ക് ടോക്കിനു പൂട്ട് വീഴുവാൻ സാധ്യതയുണ്ട് എന്നാണ് സൂചനകൾ ലഭിക്കുന്നത് .
മറ്റു വാർത്തകൾ
ടിക്ക് ടോക്കിനു ഇനി വിട ;ഫേസ്ബുക്കിന്റെ സ്വന്തം ലസ്സോ