2017ന്റെ അവസാനത്തിലും പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ മത്സരിക്കുകയാണ് .ജിയോ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി ഡിസംബർ 15 വരെ നീട്ടിയതിനു പിന്നാലെയാണ് ഇപ്പോൾ BSNL പുതിയ ഓഫറുകൾ പുറത്തുവിട്ടത് .BSNL ന്റെ പുതിയ മൂന്ന് ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .
186രൂപയുടെ ,187 രൂപയുടെ കൂടാതെ 485 രൂപയുടെ ഓഫറുകളാണ് .187 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകൾ കൂടാതെ 1ജിബിയുടെ ഡാറ്റയാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് 187 രൂപയുടെ പ്ലാനുകൾക്ക് നൽകിയിരിക്കുന്നത് .
485 രൂപയുടെ (including GST) ഓഫറുകളിൽ അൺലിമിറ്റഡ് കോളുകളും കൂടാതെ 90 ജിബിയുടെ ഡാറ്റയും ഇതിൽ ലഭിക്കുന്നു .ദിവസേന 1ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത് .ഈ ഓഫറുകൾ റീച്ചാർജ്ജ് ചെയ്യുന്നതിന് മുൻപ് നമ്മളുടെ ഡിവിഷനിൽ ലഭ്യമാകുന്നുണ്ടോ എന്ന് കൺഫോം ചെയ്യുക .