കൊണ്ടുനടക്കാവുന്ന Fridge ഉണ്ടെങ്കിൽ വേനലിൽ ആശ്വാസമാകും
അതിനുള്ള മികച്ച ഉപായമാണ് പോർട്ടബിൾ ഫ്രിഡ്ജ്
സ്മാർട്ട് കം മിനി കാർ റഫ്രിജറേറ്റർ മികച്ച ഓഫറിൽ എങ്ങനെ വാങ്ങാമെന്ന് നോക്കൂ...
കടുത്ത വേനലായിരിക്കും ഇപ്രാവശ്യമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. വേനലിന്റെ ആദ്യമാസങ്ങളും അത് തന്നെയാണ് വ്യക്തമാക്കുന്നത്. കത്തുന്ന വെയിലിൽ എപ്പോഴും നിങ്ങൾക്ക് തണുത്ത എന്തെങ്കിലും കുടിക്കാനായിരിക്കും തോന്നുന്നത്. എന്നാൽ പോകുന്നിടത്തെല്ലാം ഫ്രിഡ്ജ് കരുതാൻ സാധിക്കില്ല. പുറത്ത് നിന്ന് കൂൾ ഡ്രിങ്സ് കുടിക്കുന്നതും അത്ര നല്ലതല്ല.
Portable fridge
അങ്ങനെയെങ്കിൽ കൊണ്ടുനടക്കാവുന്ന Fridge ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകുമല്ലോ. 1500 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങളുടെ വീട്ടിലെത്തിക്കാവുന്ന പോർട്ടബിൾ ഫ്രിഡ്ജിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. തണുത്ത വെള്ളത്തിനായാലും മുറി മുഴുവൻ തണുപ്പിക്കാനും ഇത് സഹായകരമാണ്. പലതരത്തിലുള്ള പോർട്ടബിൾ ഫ്രിഡ്ജുകൾ വിപണിയിൽ ലഭ്യമാണ്. സ്മാർട്ട് കം മിനി കാർ റഫ്രിജറേറ്റർ എന്നറിയപ്പെടുന്ന പുതിയ തരം റഫ്രിജറേറ്ററും വന്നു തുടങ്ങിയിരിക്കുന്നു. ഈ ചെറിയ ഫ്രിഡ്ജ് 500 മില്ലി കപ്പാസിറ്റി ഉള്ളതിനാൽ നിങ്ങളുടെ പാനീയങ്ങൾ ചെറിയതാക്കി സൂക്ഷിക്കാം. ഇതിന്റെ വില 3,999 രൂപയാണ്. എന്നാൽ, ആമസോണിൽ 1,499 രൂപ മുതൽ ഇത് ലഭ്യമാണ്. ഇതിൽ 63% മുഴുവൻ കിഴിവ് ലഭ്യമാണ്. ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് അതിന്റെ ചിലവ് ഇനിയും കുറഞ്ഞേക്കാനും സാധ്യതയുണ്ട്.
ഈ ഫ്രിഡ്ജ് 12V പവറിൽ മാത്രം പ്രവർത്തിക്കുന്നു. പവർ സോഴ്‌സിലേക്ക് പ്ലഗ് ചെയ്‌ത് ഏത് വാഹനത്തിലും എളുപ്പത്തിൽ ഉപയോഗിക്കാനുമാകും. ഈ മിനി ഫ്രിഡ്ജ് ഉപയോഗിച്ച്, നിങ്ങളുടെ പാനീയങ്ങളുടെ തണുപ്പും ചൂടും നിലനിർത്താൻ കഴിയും. അതായത്, നിങ്ങളുടെ പാനീയം +/- 5 ഡിഗ്രി വരെ തണുപ്പിക്കാൻ കഴിയുന്നു. അതേസമയം ഇതിന് 55 ഡിഗ്രി വരെ ചൂടാക്കാനും സാധിക്കും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile