ആശ്വാസവിലയിൽ സ്വർണം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. ഇതോടെ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,160 രൂപയായി.
ഇത്രയും കുറവിൽ സ്വർണവില എത്തുന്നത് വളരെ വിരളമാണ്. കഴിഞ്ഞ 2 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയെന്നും പറയാം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞു. ഇതോടെ സ്വർണത്തിന്റെ വില 5520 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 30 രൂപ കുറഞ്ഞ് 4580 രൂപയുമായി.
ജൂൺ മാസം പൊതുവെ Gold rate ഭേദപ്പെട്ട നിലയിലാണ്. ജൂൺ മാസം ഒരാഴ്ച പിന്നിടുമ്പോൾ ജൂൺ 2നും, ജൂൺ 6നുമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. കൂടാതെ മിക്ക ദിവസങ്ങളിലും സ്വർണവിപണി ചാഞ്ചാട്ടമില്ലാതെ തുടർന്നു. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ മാറ്റമില്ലാതിരുന്നു.
ഈ മാസം ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തിയത് ജൂൺ രണ്ടാം തീയതി തന്നെയാണ്. അന്ന് 240 രൂപ ഒരു പവന് വർധിച്ച്, 44,800 രൂപ എന്ന വിപണി വിലയിൽ എത്തി.
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 6: 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 7 – 44,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 8 – 44,160 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു
ഇന്ന് സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. 78 രൂപയാണ് സാധാരണ വെള്ളി 1gന്റെ വില. ഹാൾമാർക്ക് വെള്ളി 103 രൂപയിൽ തന്നെ തുടരുന്നു.