iPhone 15 ഈ വർഷാവസാനം എത്തുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ ആരാധകർ. എന്നാൽ iPhone 16 പ്രോ മാക്സ് 2024ൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രതീക്ഷിക്കുന്നതിലും വലിയ സ്ക്രീനായിരിക്കും iPhone 16 പ്രോ മാക്സിൽ വരുന്നതെന്നാണ് സൂചനകൾ. 2024ന്റെ പകുതിയോടെ ഫോൺ പുറത്തിറങ്ങും.
ഈ വർഷാവസാനം വരുന്ന ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് മോഡലിന്റെ പിൻഗാമിയായ ഐഫോൺ 16 പ്രോ മാക്‌സ് സീരീസ് ഒരുപക്ഷേ ഐഫോൺ 16 അൾട്രാ മോഡലിലായിരിക്കും അവതരിപ്പിക്കുക എന്നും ചില ഊഹാപോഹങ്ങളുണ്ട്.
ഇങ്ങനെ പല ഊഹങ്ങളും ഐഫോൺ 16നെ കുറിച്ച് പ്രചരിക്കുന്നുണ്ടെങ്കിലും അവയിൽ ഏറ്റവും ശ്രദ്ധ നേടുന്നത് പുതിയ ആപ്പിൾ ഫോണിന്റെ വലിപ്പം തന്നെയാണ്. അതായത്, ഐഫോൺ പ്രോ 16 മാക്‌സ് അല്ലെങ്കിൽ ഐഫോൺ പ്രോ 16 അൾട്രാ എന്ന പേരിൽ പുറത്തിറങ്ങുന്ന ഫോൺ സിഎഡി അടിസ്ഥാനമാക്കിയുള്ള മോഡലായിരിക്കാം. ഫോണിന്റെ സ്‌ക്രീൻ വലിപ്പം 6.9 ഇഞ്ച് ഉയരത്തിലാണെന്നും പറയുന്നു.
iPhone 16 Pro Max/Ultra ഫോണിന് 77.2 mm വലിപ്പമായിരിക്കും ഉണ്ടാകുക. കൂടാതെ, ആദ്യത്തേതിന് 159.8 mm ഉയരം വരും. ഐഫോൺ 16 പ്രോ മാക്സ് / അൾട്രായ്ക്ക് 165 mm ഉയരമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ ഇതുമായി താരതമ്യം ചെയ്യുമ്പോൾ iPhone 15 Pro Maxന് 76.7 mm വീതിയാണ് വരുന്നത്.
ഐഫോൺ 16 മോഡലിലും ഐഫോൺ 15 പ്രോ മാക്‌സിന് സമാനമായ പെരിസ്‌കോപ്പ് സൂം ലെൻസ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഐഫോൺ 16 പ്രോയുടെ വലുപ്പത്തിലും മാറ്റമുണ്ട്. അതേ സമയം, iOS 17, വാച്ച് ഒഎസ് 10, 15 ഇഞ്ച്-മാക്ബുക്ക് എയർ, മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് എന്നിവയെല്ലാം വിപണി കാത്തിരിക്കുന്ന ആപ്പിൾ ഉപകരണങ്ങളാണ്. നൂതന സാങ്കേതിക വിദ്യയിലും സവിശേഷതകളിലും ഇതുവരെ ആപ്പിൾ ഉപകരണങ്ങളെ ആർക്കും മറി കടക്കാൻ സാധിച്ചിട്ടില്ല.
ഇതിനെല്ലാം പുറമെ, കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് ഇതുവരെയും പുറത്തിറക്കാൻ Apple തീരുമാനിച്ചിട്ടുമില്ല. എങ്കിലും iPhone 15 Pro Max വരുന്നതിന് മുന്നേ ഐഫോൺ 16 പ്രോ മാക്‌സിനെ കുറിച്ച് സൂചനകൾ പ്രചരിക്കുന്നത് ടെക് രംഗത്ത് ഈ ആപ്പിൾ മോഡലിന് എത്രയേറെ ആരാധകരുണ്ടെന്നത് വ്യക്തമാക്കുന്നു. ഇതിനൊപ്പം, ആപ്പിളിന്റെ എക്കാലത്തെയും വലിയ സ്‌ക്രീനുള്ള ഐഫോണായിരിക്കും iPhone 16 പ്രോ മാക്സ് എന്നതും കാത്തിരിപ്പിന് മാറ്റുകൂട്ടുന്നു.