വയർലെസ് ഇയര്‍ബഡ് വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത്…

വയർലെസ് ഇയര്‍ബഡ് വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത്…
HIGHLIGHTS

ട്രൂലി വയര്‍ലെസ്സ് ഇയര്‍ബഡുകള്‍ ഗാഡ്ജറ്റുകളുടെ കൂട്ടത്തിലെ പ്രധാനിയാണ്

ട്രൂലി വയര്‍ലെസ്സ് ഇയര്‍ബഡുകള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്

അവ എന്തൊക്കെയാണെന്ന് നോക്കാം

ട്രൂലി വയര്‍ലെസ്സ് ഇയര്‍ബഡുകള്‍(Earbuds)ഗാഡ്ജറ്റുകളുടെ കൂട്ടത്തിലെ പ്രധാനിയാണ്. ആദ്യമൊക്കെ പ്രീമിയം ഉത്പന്നമായി നിലനിന്ന ഇവ ഇപ്പോള്‍ എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു ഗാഡ്‌ജറ്റാണ്‌. ട്രൂലി വയര്‍ലെസ്സ് ഇയര്‍ബഡുകള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 

ബ്രാൻഡുകളെ പറ്റി കൃത്യമായ ധാരണ 

ഇയർബഡ്‌സ് (Earbuds) വാങ്ങിക്കുമ്പോൾ ആദ്യം ഏതു ബ്രാൻഡിന്റെ വാങ്ങിക്കണം എന്ന് വ്യക്തമായ ധാരണ നമുക്ക് ഉണ്ടാകണം. ഇയർബഡ്‌സ് (Earbuds) കാഷ്വൽ ആയിട്ടു ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ട്, അതുപോലെ സിനിമ കാണാനും ഗെയിം കളിക്കാനും എല്ലാത്തിനുമായി ഇയർബഡ്‌സ് വാങ്ങിക്കുന്നവരാണെങ്കിൽ ഒരുപാട് ശ്രദ്ധയോടുകൂടി വേണം ഇയർബഡ്‌സ് (Earbuds) തിരഞ്ഞെടുക്കാൻ. ഗാഡ്ജറ്റുകള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ നിര്‍മ്മിച്ച് ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ ബ്രാന്‍ഡുകള്‍ ഉറപ്പായും ടോപ്പ് ക്വാളിറ്റി ഇയര്‍പോഡുകള്‍ തന്നെ വാങ്ങിക്കാൻ ശ്രമിക്കും.

എപ്പോഴും ഉയർന്ന നിലവാരത്തിലുള്ള  മികച്ച ശബ്ദനിലവാരമുള്ള ഇയര്‍പോഡുകൾ വാങ്ങാം, പൈസ ചെലവാക്കി മികച്ച ഉത്പന്നം വാങ്ങാൻ കൂടി ശ്രദ്ധിക്കണം. കുറഞ്ഞ വിലയ്ക്ക്  ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ അവയുടെ സൗണ്ട് ക്വാളിറ്റി ലഭിക്കണമെന്നില്ല. സമയവും പണവും നല്ല ബ്രാൻഡുകൾ വാങ്ങിയില്ലെങ്കിൽ ഒരുപോലെ നഷ്ടമാകുന്നു. എല്ലാ  ഇയര്‍പോഡുകളുടെയും ബ്രാൻഡും ക്വാളിറ്റിയും വിലയും നോക്കാം. ഓഫറുകളും സെയില്‍ ഡീലുകളും നോക്കി വാങ്ങിക്കാൻ ശ്രദ്ധിക്കുക.

മികച്ച ഡിസൈന്‍

വ്യത്യസ്തമായ ഡിസൈനാണ് ഇയര്‍പോഡുകൾ വാങ്ങിക്കുമ്പോൾ മനസ്സിൽ വയ്‌ക്കേണ്ട മറ്റൊരു കാര്യം. എപ്പോഴും ഇയര്‍പോഡുകള്‍ വാങ്ങിക്കുമ്പോൾ  കംഫേര്‍ട്ടായി ധരിക്കാവുന്ന തരത്തിലുള്ള ഡിസൈനിലുള്ള ഇയര്‍പോഡുകള്‍ തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇയര്‍ബഡുകൾ വലുതാണെങ്കില്‍ ചെവിയില്‍ ധരിക്കുമ്പോള്‍ വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. വളരെ ചെറുതാണെങ്കിൽ  പെട്ടെന്ന് ഊരി വീഴുകയും ചെയ്യും. ചെവിയുടെ വലിപ്പം നിശ്ചയമില്ലെങ്കിൽ മള്‍ട്ടിപ്പിള്‍ സൈസ് റിപ്ലെയിസബിള്‍ ഇയര്‍ ടിപ്പുകളുള്ള ഇയര്‍പോഡുകള്‍ ഉപയോഗിക്കാം. ജിമ്മിലും മറ്റും പോകുന്നവരാണെങ്കിൽ വാട്ടര്‍ റെസിസ്റ്റന്‍സ് പോലുള്ള സവിശേഷകളുള്ള ഇയര്‍പോഡുകള്‍ തിരഞ്ഞെടുക്കുക,

സൗണ്ട് ക്വാളിറ്റി, കോള്‍ ക്വാളിറ്റി, ഓഡിയോ-കോഡെക്ക് സപ്പോര്‍ട്ട്

ഉപയോഗിക്കുന്ന ഇയർപോഡുകളുടെ സൗണ്ട് ക്വാളിറ്റി മികച്ചതായിരിക്കണം. 6mm വരെയുള്ള ഡ്രൈവുകള്‍ മികച്ചതാണെങ്കിലും നോയിസ് ക്യാന്‍സലേഷന്‍ പോലുള്ള സവിശേഷതകള്‍ വേണമെങ്കില്‍ 10mm വരെയുള്ള ഡ്രൈവുകളാണ് തിരഞ്ഞെടുക്കേണ്ടത്. മൈക്ക്-റിസപ്ഷനും നല്ലതായിരിക്കണം. പാട്ടു കേള്‍ക്കാന്‍ ക്വാളിറ്റിയുള്ള ഇയര്‍പോഡുകള്‍ തിരഞ്ഞെടുക്കുക  കോള്‍ ചെയ്യാനനുയോജ്യമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക,  ഇതിനായി മള്‍ട്ടിപ്പിള്‍ മൈക്കുകളും ആക്ടീവ് നോയിസ് ക്യാന്‍സലേഷനുമാണ് വേണ്ടത്.

ദീർഘ കാലത്തെ ബാറ്ററി ലൈഫ് 

മികച്ച ഇയർപോഡുകളുടെ മറ്റൊരു പ്രത്യേകത മികച്ച ബാറ്ററി ലൈഫാണ്. നിങ്ങളുടെ ഇയര്‍പോഡിന് എത്രത്തോളം ബാറ്ററി ലൈഫുണ്ടോ അത്രത്തോളം ഒറ്റ ചാര്‍ജില്‍ അവ ദീര്‍ഘനേരത്തെക്ക്  പ്രവര്‍ത്തിക്കുന്നു. ഒരു ട്രൂലി വയര്‍ലെസ്സ് ഇയര്‍ബഡിന് നാല് മുതല്‍ അഞ്ച മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് വേണം.

Nisana Nazeer
Digit.in
Logo
Digit.in
Logo