ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഡിവൈസുകളിലൊന്നാണ് സ്മാർട്ട് വാച്ച് (Smartwatch). സാധാരണ വാച്ചുകൾ ഉപയോഗിച്ചിരുന്നവരെല്ലാം സ്മാർട്ട് വാച്ചി (Smartwatch) ലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. പുതിയ സ്മാർട്ട് വാച്ച് (Smartwatch) വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ താഴെ കൊടുക്കുന്നു.
സ്മാർട്ട് വാച്ചു (Smartwatch)കളിൽ ചെറിയ ഡിസ്പ്ലെയാണ് കൂടുതൽ കണ്ടു വരുന്നത്. ആപ്പിൾ വാച്ചുകളിലും സാംസങ് ഗാലക്സി വാച്ചുകളിലും OLED ഡിസ്പ്ലെയാണുള്ളത്. റിയൽമി LCD ഡിസ്പ്ലെയും ഓപ്പോ AMOLED ഡിസ്പ്ലെയും നൽകുന്നുണ്ട്. AMOLED ഡിസ്പ്ലേ സ്മാർട്ട് വാച്ചു(Smartwatch)കളാണ് LCD ഡിസ്പ്ലേയേക്കാളും മികച്ചതായി കണക്കാക്കുന്നത്.
മികച്ച ഒഎസിൽ പ്രവർത്തിക്കുന്ന വാച്ചുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഉപയോഗിക്കാൻ എളുപ്പമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ഒഎസിൽ പ്രവർത്തിക്കുന്ന വാച്ചുകൾ തിരഞ്ഞെടുക്കാം.
സ്മാർട്ട് വാച്ച് (Smartwatch) വാങ്ങിക്കുമ്പോൾ സ്മാർട്ട്ഫോണുമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പിൾ വാച്ച് വാങ്ങിയിട്ട് ഉപയോഗമില്ല. പഴയ ഒഎസിലുള്ള സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ വാച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കണം.
സ്മാർട്ട് വാച്ചു (Smartwatch) കളുടെ പ്രധാന ഉപയോഗം ആരോഗ്യ, ഫിറ്റ്നസ് മോണിറ്ററുകളാണ്. ഹാർട്ട്ബീറ്റ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ എന്നിവയുള്ള വാച്ച് വാങ്ങാൻ ശ്രമിക്കുക. ഫിറ്റ്നസിന് പ്രധാന്യം കൊടുക്കുന്ന ആളാണെങ്കിൽ ജിപിഎസ് സപ്പോർട്ടുള്ള വാച്ച് തിരഞ്ഞെടുക്കുക.
സ്മാർട്ട് വാച്ചു (Smartwatch) കളിൽ നിരവധി ആപ്പുകൾ ലഭ്യമാണ്. ആവശ്യമുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള വാച്ചുകൾ തിരഞ്ഞെടുക്കുക. സ്പോർട്സ് ആപ്പുകൾ, വാട്സ്ആപ്പ്, ഊബർ തുടങ്ങിവയെല്ലാം വാച്ചിനായി പ്രത്യേകം ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ആപ്പിളിന്റെ വാച്ച് ഒഎസിലും ഗൂഗിൾ വെയർ ഒഎസിലും സപ്പോർട്ട് ചെയ്യുന്ന ആപ്പുകളുണ്ട്.
കുറച്ച് ബാക്ക്അപ്പ് മാത്രം നൽകുന്നവയാണ് സ്മാർട്ട് വാച്ചുകൾ (Smartwatch). ആപ്പിൾ വാച്ചിനു പരമാവധി 18 മണിക്കൂർ മാത്രമേ ബാക്ക് അപ്പുള്ളൂ. ആവശ്യത്തിന് അനുസരിച്ചുള്ള ബാറ്ററി ബാക്ക്അപ്പ് നൽകാൻ സാധിക്കുന്ന വാച്ചുകൾ തിരഞ്ഞെടുക്കുക.
സ്മാർട്ട് വാച്ചുകൾ വാങ്ങുമ്പോഴും വില വളരെ പ്രധാനമാണ്. ബജറ്റിന് അനുസരിച്ചുള്ള വാച്ചുകൾ വാങ്ങുക.