2022ന്റെ മികച്ച 10 OTT പ്ലാറ്റ്‌ഫോമുകൾ ഇവരായിരുന്നു

Updated on 02-Jan-2023
HIGHLIGHTS

ഇന്ന് സിനിമാ- വെബ് സീരീസുകൾക്കായി നിരവധി ഒടിടി ആപ്ലിക്കേഷനുകളുണ്ട്.

ഇന്ത്യയിൽ ചില ഭാഷകൾക്ക് മാത്രമായും ഒടിടി പ്ലാറ്റ്‌ഫോമുകൾ നിലവിലുണ്ട്.

പോയ വർഷം മികച്ചുനിന്ന 10 OTT പ്ലാറ്റ്‌ഫോമുകൾ അറിയാം.

ഇന്ന് വിനോദമേഖലയ്ക്ക് പുതിയ മാനങ്ങൾ നൽകുകയാണ് ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളുടെ ആധിപത്യം. കോവിഡ് കാലത്ത് ജനപ്രീയമായ ഒടിടി ഇന്നും അതേ ട്രെൻഡിൽ തുടരുകയാണ്. കാഴ്ചക്കാർക്ക് ഡിജിറ്റൽ സ്‌പെയ്‌സിനോടുള്ള ആവേശം മുതലാക്കി നിരവധി OTT പ്ലാറ്റ്‌ഫോമുകളാണ് പുതിയതായി ഉദിച്ചുവരുന്നതും. മുൻപ് വിരലിലെണ്ണാവുന്ന ഒടിടി ആപ്ലിക്കേഷനുകളായിരുന്നു ഉണ്ടായിരുന്നെങ്കിൽ, ഇന്ന് പല ഭാഷകളിലായും, പ്രത്യേക ഭാഷകൾക്ക് മാത്രമായും നിരവധി  ഒടിടി പ്ലാറ്റ്‌ഫോമുകൾ നിലവിൽ വന്നു. ഇവയിൽ ചില ഒടിടികൾ അവർ പ്രദാനം ചെയ്യുന്ന കണ്ടന്റുകൾ കൊണ്ട് വേറിട്ടുനിൽക്കുന്നു. ഇത്തരത്തിൽ പോയ വർഷം മികച്ചുനിന്ന 10 OTT പ്ലാറ്റ്‌ഫോമുകൾ ഏതെല്ലാമെന്ന് അറിയാം.

നെറ്റ്ഫ്ലിക്സ് (Netflix)

മികച്ച വെബ് സീരീസുകളാണ് പ്രശസ്തമായ ഒടിടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. അമേരിക്കൻ സബ്സ്ക്രിപ്ഷൻ വീഡിയോ-ഓൺ-ഡിമാൻഡ് കമ്പനിയായ നെറ്റ്ഫ്ലിക്സ് പ്രാദേശികമായുള്ള നിരവധി ഒറിജിനൽ കണ്ടന്റുകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. വെബ് സീരീസുകൾക്ക് പുറമെ, സിനിമ, ടെലിവിഷൻ പരമ്പരകൾ എന്നിവയും ഇതിൽ കാണാനാകും. ഈ ഒടിടിയുടെ Netflix Originals വളരെ ജനപ്രിയമായ പരിപാടികളാണ്.

ആമസോൺ പ്രൈം വീഡിയോ (Amazon Prime Video)

ആമസോൺ പ്രൈം വീഡിയോ (Amazon Prime Video) ഒരു അമേരിക്കൻ സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ-ഓൺ-ഡിമാൻഡ് ഓവർ-ദി-ടോപ്പ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ്. ആമസോൺ ഒറിജിനൽ എന്ന പേരിൽ ആമസോൺ സ്റ്റുഡിയോ നിർമിക്കുന്ന സിനിമകൾക്കും ടെലിവിഷൻ പരമ്പരകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇന്ത്യയിൽ, ആമസോൺ പ്രൈം മുൻനിര OTT പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. മലയാളം സിനിമകളുടേതായാലും വൻശേഖരം ആമസോണിലുണ്ട്.

സീ5 (Zee5)

ഇന്ത്യയിലെ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമാണ് സീ5 (ZEE5). ഇതിലെ ഒറിജിനൽ കണ്ടന്റുകളും  മ്യൂസിക് വീഡിയോകളും ജനപ്രിയ പരിപാടികളാണ്. ഇതിന് പുറമെ, നിരവധി പ്രാദേശിക ടിവി ഷോകളും സിനിമകളും ഇതിൽ ഉൾപ്പെടുന്നു.

ആഹാ (Aha)

2020ൽ ആരംഭിച്ച ഒടിടി ആപ്ലിക്കേഷനാണ് ആഹാ (Aha). തെലുങ്ക് ഭാഷയിലുള്ള സിനിമകളും സീരീസുകളുമാണ് കൂടുതലായും ആഹായിൽ ലഭിക്കുന്നത്. Aha മീഡിയ & ബ്രോഡ്‌കാസ്റ്റിങ് PVT ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഈ ഒടിടി സേവനം ഇന്ത്യയിലെ ഏറ്റവും മികച്ച OTT പ്ലാറ്റ്‌ഫോമുകളിലൊന്നായി വളരുകയാണ്. പരസ്യരഹിതമായ ഉള്ളടക്കമാണ് ഇതിലുള്ളത് എന്നത് ആഹായ്ക്ക് മാത്രമുള്ള സവിശേഷതയാണ്.

ജിയോ സിനിമ (JioCinema)

ടിവി18ന്റെ ഉപസ്ഥാപനമായ വയാകോം 18ന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ-ഓൺ-ഡിമാൻഡ്, ഓവർ-ദി-ടോപ്പ് സ്ട്രീമിങ് സേവനമാണ് ജിയോസിനിമ (JioCinema). 2016ലാണ് ഈ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. പ്രമുഖ സിനിമകൾ മുതൽ ചെറിയ സിനിമകളും ടെലിവിഷൻ ഷോകൾ, വെബ് സീരീസ്, സംഗീത വീഡിയോകൾ, ഡോക്യുമെന്ററികൾ എന്നിവ ജിയോസിനിമയിൽ ലഭിക്കുന്നു. കൂടാതെ, ക്രിക്കറ്റ്, ഫുട്ബോൾ പോലുള്ള സ്‌പോർട്‌സ് കണ്ടന്റുകളും ഈ ആപ്പിൽ ആസ്വദിക്കാം. 2022ൽ, Viacom 18 മാനേജ്‌മെന്റ് അതിന്റെ മുഴുവൻ സ്‌പോർട്‌സ് ഉള്ളടക്കവും ജിയോ സിനിമയിൽ നിന്ന് മറ്റൊരു OTT പ്ലാറ്റ്‌ഫോമായ Vootലേക്ക് മാറ്റിയിരുന്നു.

സൺ NXT (Sun NXT)

സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള, സൺ എൻഎക്‌സ്‌ടി 2017ലാണ് ആദ്യമായി സ്ട്രീമിങ് ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ബംഗാളി എന്നിങ്ങനെ ആറ് ഭാഷകളിലെ സിനിമകളും മറ്റ് വിനോദ പരിപാടികളും ഇതിൽ ലഭിക്കും. ആയിരക്കണക്കിന് സിനിമകളും 30-ലധികം ലൈവ് ടിവി ചാനലുകളുടെ പരിപാടികളും ഇതിൽ ആസ്വദിക്കാനാകും. കൂടാതെ, ലൈവ് ഷോകളും, കോമഡി ഷോകളും വാർത്തകളും കുട്ടികളുടെ ഷോകളും, മ്യൂസിക് വീഡിയോകളും മറ്റ് ടിവി ഷോകളും കാണാനുള്ള ഓപ്ഷൻ സൺ NXTലുണ്ട്.

കൂടുതൽ വാർത്തകൾ: 2022ന്റെ മികച്ച നിമിഷങ്ങൾ റീലാക്കാം; Instagramൽ പുത്തൻ ഫീച്ചർ

MX പ്ലെയർ (MX Player)

2019ൽ MX Media & Entertainment വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യൻ വീഡിയോ സ്ട്രീമിങ്ങും വീഡിയോ-ഓൺ-ഡിമാൻഡ് പ്ലാറ്റ്‌ഫോമുമാണ് എംഎക്സ് പ്ലെയർ (MX Player). ആഗോളതലത്തിൽ 280 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഇതിനുണ്ട്. 11 ഭാഷകളിലായാണ് എംഎക്സ് പ്ലെയറിൽ കണ്ടന്റുകൾ നൽകുന്നത്.

സോണി ലൈവ് (SonyLIV)

SonyLIV ഒരു ഇന്ത്യൻ ഓവർ-ദി-ടോപ്പ് ഫ്രീമിയം സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ്. Culver Max Entertainmentന്റെ ഉടമസ്ഥതയിലുള്ള, സോണിലൈവ് ഇന്ത്യയിലെ ആദ്യത്തെ OTT സേവനമായി 2013ൽ അവതരിപ്പിച്ചു. പ്രാദേശിക നെറ്റ്‌വർക്കുകളിൽ നിന്നുള്ള സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, തത്സമയ സ്‌പോർട്‌സ് മത്സരങ്ങൾ, ഒറിജിനൽ കണ്ടന്റുകൾ എന്നിവയുൾപ്പെടെ സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ Lionsgate, ITV എന്നിവയിൽ നിന്ന് ലൈസൻസുള്ള ഉള്ളടക്കവും ഇതിൽ ഫീച്ചർ ചെയ്യുന്നുണ്ട്. 2020 മുതൽ, സോണിലൈവ് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ നിന്ന് നിരവധി പുത്തൻ റിലീസ് സിനിമകൾ പ്രദർശിപ്പിക്കാൻ തുടങ്ങിയത്, ഈ ഒടിടിയെ കൂടുതൽ ജനകീയമാക്കി.

എ.എൽ.ടി.ബാലാജി (ALTBalaji)

എക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എ.എൽ.ടി.ബാലാജി (ALTBalaji) ഇന്ത്യയിലെ പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. 2017ൽ ആരംഭിച്ച ഈ വിനോദ ആപ്പ് നിരവധി ഒറിജിനൽ കണ്ടന്റുകൾ പ്രദാനം ചെയ്യുന്നു. 30 ദശലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് എ.എൽ.ടി.ബാലാജിയ്ക്ക് ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൂടാതെ, വിവിധ ഷോകൾ, സിനിമകൾ എന്നിവയും ഈ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ ലഭിക്കും. ALTBalaji-യുടെ സബ്‌സ്‌ക്രിപ്‌ഷൻ ന്യായമായ വിലയ്ക്ക് ലഭ്യമാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :