portable ac best to cool your home quickly
Summer Sale വഴി നിങ്ങൾക്ക് Portable AC വിലക്കുറവിൽ വാങ്ങാം. അതും ഭിത്തി തുരക്കാതെ എവിടെയും ഈസിയായി ഫിറ്റ് ചെയ്യാവുന്ന എസികൾക്കാണ് വിലക്കിഴിവ്. ഏറ്റവും പുത്തൻ ടെക്നോളജി ഉപയോഗിക്കുന്ന ഈ പോർട്ടബിൾ എസികൾ ചൂടുകാലത്തിന് വലിയ ആശ്വാസമേകും. എസി ഡീലുകൾ എങ്ങനെയെന്ന് പരിശോധിച്ചാലോ?
ഭിത്തിയിൽ സ്ഥാപിക്കണമെന്നതായിരിക്കും പുതിയ എസി വാങ്ങുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. പ്രത്യേകിച്ച് വാടക വീട്ടിൽ താമസിക്കുന്നവർക്കും മറ്റും പോർട്ടബിൾ എസി വലിയ സൌകര്യപ്രദമാണ്. ഒരു പോർട്ടബിൾ എയർ കണ്ടീഷണർ നിങ്ങൾക്ക് ആവശ്യമനുസരിച്ച് വീട്ടിൽ എങ്ങോട്ട് വേണമെങ്കിലും മാറ്റം.
പോർട്ടബിൾ, സിമ്പിൾ-ടു-മൂവ് എസികൾ സീറോ ഡ്രില്ലിംഗ്, മൗണ്ടിംഗ് അല്ലെങ്കിൽ പെർമനന്റ് ഇൻസ്റ്റാളേഷൻ എന്നീ സൌകര്യങ്ങളെല്ലാം നൽകുന്നു. എളുപ്പത്തിൽ സ്ഥലം മാറ്റുന്നതിനായി ഇവയിൽ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. അതിനാൽ തന്നെ എടുത്തുകൊണ്ടുപോകേണ്ട ബുദ്ധിമുട്ടുമില്ല. വീട്ടിന്റെ ഓരോ മുക്കുംമൂലയിലും തണുപ്പ് കിട്ടുന്ന രീതിയിലുള്ള കംഫർട്ട് എസിയാണിത്.
ചെറുതും ഇടത്തരവുമായ മുറികൾക്ക് വേഗത്തിലും ഫലപ്രദവുമായ കൂളിങ് നൽകുന്ന എസിയാണിത്. ബ്ലൂ സ്റ്റാർ 1 ടൺ പോർട്ടബിൾ എസി കുറച്ച് മാത്രമാണ് ഊർജം ഉപയോഗിക്കുന്നത്. എന്നാൽ ഉയർന്ന കാര്യക്ഷമതയുള്ള റോട്ടറി കംപ്രസ്സറാണ് ഇതിനുള്ളത്. മുറിക്കുള്ളിൽ ശുദ്ധമായ വായു നൽകുന്ന ആൻറി ബാക്ടീരിയൽ പൊടി ഫിൽട്ടറും ഇതിനുണ്ട്.
വലിയ റൂമുകളിലേക്കും മറ്റുമാണ് നിങ്ങൾ എസി നോക്കുന്നതെങ്കിൽ വോൾട്ടാസിന്റെ എയർ കണ്ടീഷണറാണ് മികച്ചത്. ഇത് ഗുണനിലവാരമുള്ള എസിയാണെന്നത് മാത്രമല്ല, പരിസ്ഥിതി സൗഹൃദ R-32 റഫ്രിജറന്റ് ഉപയോഗിച്ചാണ് കൂളിങ്.
കോൺഫറൻസ് റൂമുകൾ, ഓഫീസുകൾ, വലിയ മുറികൾക്കെല്ലാം ഇണങ്ങിയ എസിയാണിത്. വോൾട്ടാസ് 241 CZMM 2 ടൺ പോർട്ടബിൾ എസിയ്ക്ക് ആമസോണിൽ 79,990 രൂപയാണ് വില.
ഹൊവോടെൻ പോർട്ടബിൾ എസി ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ എയർ കണ്ടീഷനിംഗ് യൂണിറ്റാണ്. ഇത് ശരിക്കും വ്യക്തിഗത ഉപയോഗത്തിന് അനുയോജ്യമാണ്. ഇത് ചൂടിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്നു. അതിന്റെ ആകൃതിയും പോർട്ടബിലിറ്റിയും ചെറിയ മുറികളാണെങ്കിൽ പോലും എളുപ്പത്തിൽ ഫിറ്റ് ചെയ്യാനാകും. വീടുകളിൽ മാത്രമല്ല ഓഫീസ് സ്ഥലത്തിനും യാത്രകളിൽ കൂടെ കൂട്ടാനും അനുയോജ്യമാണ്.