Aadhaar Card Update: Aadhaar Update ഒരൊറ്റ തവണ മാത്രമാണോ! എന്താണ് പരിധി? അറിയൂ…

Updated on 07-Nov-2023
HIGHLIGHTS

ഫോൺ നമ്പർ, മെയിൽ, വീട്ടുവിലാസം എന്നിവയെല്ലാം ഒന്നിൽ കൂടുതൽ തവണ മാറ്റം ചെയ്യേണ്ട സാഹചര്യം വന്നേക്കാം

എന്നാൽ Aadhaar Card അപ്ഡേഷനിൽ ചില പരിമിതികളുണ്ട്

ഇവ എത്ര തവണ മാറ്റാമെന്ന് വിശദമായി അറിയൂ...

ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ് Aadhaar Card. എല്ലായിടത്തും തിരിച്ചറിയൽ രേഖയായും, സർക്കാർ സേവനങ്ങൾക്കുള്ള ആവശ്യരേഖയായും ഇന്ന് ആധാർ കാർഡ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ ആധാറിലെ ചില തെറ്റുകൾ പരമാവധി വേഗത്തിൽ അപ്ഡേറ്റ് ചെയ്ത് ശരിയാക്കിയില്ലെങ്കിൽ അത് നമ്മൾക്ക് ലഭിക്കുന്ന സേവനത്തിലും ബാധിക്കപ്പെട്ടെക്കാം.

More Read: WhatsApp Ban in India: 71 ലക്ഷം WhatsApp അക്കൗണ്ടുകൾക്കെതിരെ നടപടി

ചിലപ്പോൾ ആധാറിലെ പേരോ, ജനനത്തീയതിയോ, മേൽവിലാസമോ, ഫോൺ നമ്പർ0 ഇ-മെയിൽ പോലുള്ള കോണ്ടാക്റ്റ് വിവരങ്ങളോ മാറ്റം വരുത്തേണ്ടതായി വരും. ഫോൺ നമ്പർ, മെയിൽ, വീട്ടുവിലാസം എന്നിവയെല്ലാം ഒന്നിൽ കൂടുതൽ തവണ മാറ്റം ചെയ്യേണ്ട സാഹചര്യവും വന്നേക്കാം. എന്നാൽ ഇവയിൽ ചില പരിമിതികളുണ്ടെന്നാണ് UIDAI അറിയിക്കുന്നത്.

Aadhaar Card അപ്ഡേഷൻ

ആധാർ കാർഡിൽ വിവരങ്ങൾ മാറ്റുന്നതിന് ഒരു പരിധിയുണ്ട്. നിങ്ങൾക്ക് ചില വിവരങ്ങൾ മാറ്റം ചെയ്യാൻ പരിധിയില്ല. എന്നാൽ മറ്റ് ചില സുപ്രധാന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പരിധിയുണ്ടെന്നും, ഇവ എത്ര തവണ മാറ്റാമെന്നും അറിയുക.

അപ്ഡേഷനിലെ പരിധിയും പരിമിധിയും

നിങ്ങളുടെ ജെൻഡർ അഥവാ ലിംഗം, ജനന തീയതി എന്നിവ ഒരു തവണ മാത്രമാണ് മാറ്റാൻ സാധിക്കുകയുള്ളൂ. ജനനവർഷം മാത്രം ഉൾപ്പെടുത്തിയവർക്ക് ജനനത്തീയതി പൂർണമായും അതിലേക്ക് ചേർക്കാൻ സൌകര്യമുണ്ട്. എങ്കിലും മാറ്റം വരുത്തണമെങ്കിൽ അത് ഒരു തവണ മാത്രമാണ് സാധിക്കുക എന്ന് യുഐഡിഎഐ അറിയിക്കുന്നു. എന്നാൽ ആധാർ ഉപയോക്താവിന്റെ പേര് രണ്ടുതവണ മാറ്റം വരുത്താനാകും.

മേൽവിലാസം മാറ്റം ചെയ്യുന്നതിൽ ഈ പരിധിയില്ല. താമസ സ്ഥാലം മാറുമ്പോൾ ആധാറിലും അപ്ഡേഷൻ വരുത്തണമെങ്കിൽ നിങ്ങളുടെ റേഷൻ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി പോലുള്ള ഏതെങ്കിലും രേഖകൾ ഹാജരാക്കിയാൽ മതി. ശ്രദ്ധിക്കുക, ഇത്തരം അപ്ഡേഷനുകളെല്ലാം നിങ്ങൾക്ക് ഓൺലൈനായി തന്നെ പൂർത്തിയാക്കാനും സാധിക്കും.

പരിധിയിൽ കൂടുതൽ അപ്ഡേറ്റ് വേണമെങ്കിലോ?

ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നതിൽ ഈ പരിധി നിശ്ചയിച്ചിരിക്കുന്നു. ഇനി ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾക്ക് ആധാർ കാർഡിൽ പേര് മൂന്നാം തവണയും മാറ്റേണ്ടതായി വന്നാൽ ഓൺലൈനായി ഇത് ചെയ്യാനാകില്ല. എന്നാൽ അടുത്തുള്ള ആധാർ കാർഡ് കേന്ദ്രം സന്ദർശിച്ച് ഇതിന് അപേക്ഷിക്കാം. അതുമല്ലെങ്കിൽ യുഐഡിഎഐയുടെ റീജിയണൽ ഓഫീസിൽ പോയി നിങ്ങളുടെ പേര് അപ്ഡേറ്റ് ചെയ്യാനുള്ള അനുമതി നേടാവുന്നതാണ്.

Also Read: Amazon LED Light Offers: ദീപാവലിയ്ക്കും ക്രിസ്മസ്സിനുമായി LED സ്ട്രിങ് ലൈറ്റുകൾ 70 രൂപ മുതൽ!

അടുത്തുള്ള Aadhaar കേന്ദ്രങ്ങൾ അറിയാൻ പുതിയ പോർട്ടൽ

നിങ്ങളുടെ വീടിന് സമീപത്തുള്ള ആധാർ കേന്ദ്രങ്ങൾ ഇനി ഈസിയായി കണ്ടുപിടിക്കാം. ഇതിനായി ഔദ്യോഗികമായി പുതിയ ഓൺലൈൻ പോർട്ടലും യുഐഡിഎഐ അവതരിപ്പിച്ചിരിക്കുകയാണ്. അതും ISRO-യിൽ നിന്നുള്ള സഹായത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന വെബ്സൈറ്റാണിത്.

ഭുവൻ ആധാർ പോർട്ടൽ എന്നാണ് ഇതിന്റെ പേര്. ഐഎസ്ആർഒയുടെ ഈ ജിയോ- സ്പേഷ്യൽ പ്ലാറ്റ്ഫോം നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രങ്ങൾ കാണിച്ചുതരിക മാത്രമല്ല, അതിലേക്കുള്ള റൂട്ടും ലഭ്യമാക്കുന്നതാണ്. Bhuvan Aadhaar Portal-നെ കുറിച്ച് യുഐഡിഎഐ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :