ഈ മാസം അവസാനത്തോടെ നെറ്റ്ഫ്ലിക്സിൽ നിന്ന് ചില സിനിമികൾ നഷ്ടമാകും
ടോം ഹാങ്ക്‌സിനെയും ടോം ക്രൂസിന്റെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഈ ലിസ്റ്റിലുണ്ട്
എന്ത് തരത്തിലുള്ള എന്റർടെയിൻമെന്റ് കണ്ടന്റുകളുടെയും നിറകുടമാണ് Netflix എന്ന് പറയാം. ക്രൈം ത്രില്ലറുകളും വെബ് സീരീസുകളും മികച്ച ഹോളിവുഡ് ചിത്രങ്ങളും ആസ്വദിക്കാൻ നെറ്റ്ഫ്ലിക്സ് മികച്ച OTT പ്ലാറ്റ്ഫോമാണെന്ന് പറയാം.
എന്നാൽ, ഈ മാർച്ച് മാസത്തിൽ ഡസൻ കണക്കിന് സിനിമകൾ നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്താകും. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പല സിനിമകളും ഇതിൽ ഉൾപ്പെടുന്നു എന്ന് കൂടി പറയട്ടെ. മാർച്ച് അവസാനത്തോടെ നെറ്റ്ഫ്ലിക്സിൽ നിന്ന് ഇവ ഒഴിവാക്കപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ Watching listലുള്ള സിനിമകളാണെങ്കിൽ ഇപ്പോൾ തന്നെ കാണുക. ഇവയിൽ ഓസ്കാർ ചിത്രങ്ങൾ മുതൽ മികച്ച കോമഡി ചിത്രങ്ങൾ വരെയുണ്ട്. ഏതൊക്കെ സിനിമകളാണ് ഈ മാസം Netflix വിടുന്നതെന്ന് നോക്കാം.
1. ദി ലോർഡ് ഓഫ് ദ റിംഗ്സ് ട്രിലോളജി (2001-2003)
പീറ്റർ ജാക്‌സൺ സംവിധാനം ചെയ്ത The Lord of the Rings Trilogy, ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ്. ദൃശ്യവിരുന്ന് ഒരുക്കിയ ഈ ചിത്രത്തിന്റെ കഥയും അതിന്റെ അവതരണവും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം എടുത്തുപറയേണ്ടത് തന്നെയാണ്. The Fellowship of the Ring, The Two Towers, The Return of the King എന്നീ മൂന്ന് ഭാഗങ്ങളും കാണാനുള്ള അവസാന ദിവസം മാർച്ച് 31 ആണ്.
2. മോളീസ് ഗെയിം (2017)
ആരോൺ സോർകിൻ സംവിധാനം ചെയ്ത ത്രില്ലിങ് ഡ്രാമയാണ് മോളീസ് ഗെയിം. മോളി ബ്ലൂം എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ഗ്ലാമറിന്റെയും നിഗൂഢതയുടെയും സഞ്ചാരപഥങ്ങളിലൂടെ നീങ്ങുന്ന ചിത്രം കണ്ണുചിമ്മാതെ കണ്ടിരിക്കാൻ ഉതകുന്ന സിനിമയാണെന്ന് പറയാം. മാർച്ച് 31 വരെയാണ് Molly’s Game (2017) നെറ്റ്ഫ്ലിക്സിൽ കാണാനാകുക.
3. ദി ഇമിറ്റേഷൻ ഗെയിം (2014)
മോർട്ടൻ ടൈൽഡം സംവിധാനം ചെയ്ത് ബെനഡിക്റ്റ് കംബർബാച്ച്, കെയ്‌റ നൈറ്റ്‌ലി, മാത്യു ഗൂഡ് എന്നിവർ അഭിനയിച്ച ഒരു ജീവചരിത്ര നാടക ചിത്രമാണ് ദി ഇമിറ്റേഷൻ ഗെയിം. രണ്ടാം ലോകമഹായുദ്ധമാണ് The Imitation Gameന്റെ കഥാപശ്ചാത്തലം. The Imitation Game നെറ്റ്ഫ്ലിക്സിൽ കാണാനുള്ള അവസാന ദിവസം 2023 മാർച്ച് 27 ആണ്.
4. ടോപ്പ് ഗൺ (1986)
ടോണി സ്കോട്ട് സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രമാണ് Top Gun. ടോം ക്രൂയിസാണ് നായകൻ. ടോം ക്രൂസിന്റെ മാവറിക് എന്ന കഥാപാത്രവും സുഹൃത്ത് ഗൂസും ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുകളെ വാർത്തെടുക്കാൻ രൂപീകരിക്കപ്പെട്ട ടോപ്പ് ഗൺ എന്ന നേവി ട്രെയിനിങ് ക്യാമ്പിൽ എത്തുന്നതും പിന്നീട് നടക്കുന്ന ചില സാഹസിക സംഭവങ്ങളുമാണ് ഇതിവൃത്തം. Netflixൽ Top Gun കാണാനുള്ള അവസാന ദിവസം മാർച്ച് 31 ആണ്.
5. ഫോറസ്റ്റ് ഗമ്പ് (1994)
ടോം ഹാങ്ക്‌സിനെ നായകനാക്കി റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗമ്പ് ചിത്രം വിശ്വപ്രസിദ്ധമായ സിനിമയാണ്. ഹിന്ദിയിൽ ഒരുങ്ങുന്ന ആമിർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദ Forrest Gumpന്റെ ബോളിവുഡ് പതിപ്പാണ്. ഫോറസ്റ്റ് ഗംപ് എന്ന നായകന്റെ കുട്ടിക്കാലവും അയാളുടെ ഐതിഹാസിക ജീവിതവും യുദ്ധമുഖത്തെ തന്റേടവുമെല്ലാം കഥ വിവരിക്കുന്നു. തോറ്റിടത്ത് നിന്ന് പൊരുതി മുന്നേറാനുള്ളവർക്ക് ഫോറസ്റ്റ് ഗമ്പ് പ്രചോദനമാണ്. നെറ്റ്ഫ്ലിക്സിൽ ഫോറസ്റ്റ് ഗമ്പ് കാണാനുള്ള അവസാന ദിവസം മാർച്ച് 31 ആണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile