ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം: Viയുടെ പയ്യെപോക്ക് ഇവർക്ക് നേട്ടം

ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം: Viയുടെ പയ്യെപോക്ക് ഇവർക്ക് നേട്ടം
HIGHLIGHTS

Viക്ക് 2022ൽ ഇന്ത്യയിൽ ഉടനീളമായി ഉപഭോക്താക്കളെ വലിയ തോതിൽ നഷ്‌ടമായി

Viക്ക് നഷ്ടപ്പെടുന്ന വരിക്കാരെയെല്ലാം സ്വന്തമാക്കുന്നത് ഈ ടെലികോം കമ്പനികളാണ്

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് എന്താണെന്ന് നോക്കാം

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടെലികോം ഓപ്പറേറ്റർമാരാണ് Jio, Airtel, Vi, BSNL എന്നിവ. ഇവയിൽ ഏറ്റവും നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് ജിയോയും എയർടെലും മാത്രമാണ്. കാരണം, ഇതുവരെയും വോഡഫോൺ-ഐഡിയയും ബിഎസ്എൻഎല്ലും 5G സേവനങ്ങൾക്ക് അടുത്ത് എത്തിയിട്ടില്ല എന്നത് തന്നെ.

വിഐയുടെ വരിക്കാർ ജിയോയിലും എയർടെല്ലിലും

എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ പറയുന്നത് ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ(Reliance Jio)ക്കും ഭാരതി എയർടെലിനും (Bharti Airtel) വിഐയുടെ വരിക്കാരെയും ലഭിക്കുന്നു എന്നതാണ്. അതായത്, Viക്ക് നഷ്ടപ്പെടുന്ന വരിക്കാരെയെല്ലാം ഈ രണ്ട് Telecom കമ്പനികളാണ് ആകർഷിക്കുന്നത്. ഇതിന് കാരണം ഇവരുടെ റീചാർജ് പ്ലാനുകളല്ല. എങ്കിൽ പിന്നെയെന്താണ് എന്ന് ചോദിച്ചാൽ…

5G ഇതുവരെയും വോഡഫോൺ ഐഡിയ (Vi)ക്ക് പ്രദാനം ചെയ്യാൻ സാധിക്കാത്തതിനാലാണ് വരിക്കാരെ നഷ്ടപ്പെടുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, Vi ഇതുവരെ 5G പുറത്തിറക്കിയിട്ടില്ല. അതേസമയം എയർടെലും ജിയോയും 100ലധികം നഗരങ്ങളിൽ അവരുടെ 5Gയുമായി എത്തിക്കഴിഞ്ഞു.

2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള സ്പീഡ്ടെസ്റ്റ് ഉപയോക്താക്കളുടെ റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ Viക്ക് 2022ൽ ഇന്ത്യയിൽ ഉടനീളമായി ഉപഭോക്താക്കളെ വലിയ തോതിൽ നഷ്‌ടമായി. 5G ഇന്ത്യയിലേക്ക് വന്നതിന് ശേഷമാകട്ടെ വരിക്കാരുടെ എണ്ണം ഗണ്യമായി കുറയുന്ന പ്രവണതയും കണ്ടുവരുന്നു.

Vi യുടെ ഉപഭോക്താക്കളിൽ 1.88% ഉം 1.32% ഉം റിലയൻസ് ജിയോയ്ക്കും എയർടെലിനും ലഭിച്ചു. 5G സമാരംഭിക്കുന്നതിൽ Vi കൂടുതൽ കാലതാമസം വരുത്തുകയാണ്. അതിനാൽ കുറച്ചുകൂടി സാമ്പത്തികപരമായി ഉയർന്നിട്ടുള്ള ഉപഭോക്താക്കൾ 5G ആണ് തെരഞ്ഞെടുക്കുക. ഇവരെ പിടിച്ചുനിർത്തണമെങ്കിൽ Viക്ക് അവരുടെ 4G രക്ഷകനാകില്ല. മാത്രമല്ല, Jioയും Airtelഉം ഇപ്പോൾ 5G സേവനത്തിന് അധികമായി ഒന്നും ഈടാക്കാത്തതിനാൽ, Vi ഉപഭോക്താക്കൾ തീർച്ചയായും 5G സേവനങ്ങൾ പരീക്ഷിക്കുന്നതിനായിരിക്കും താൽപ്പര്യപ്പെടുന്നതും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo