ബിറ്റ് കോയിനെ പൂട്ടിടാൻ ഇതാ കേന്ദ്ര സർക്കാർ ;കറൻസിയായ അംഗീകരിക്കില്ല
ബിറ്റ് കോയിനെ പൂട്ടിടാൻ ഇതാ കേന്ദ്ര സർക്കാരുകൾ
ബിറ്റ് കോയിനെ കറൻസിയായ അംഗീകരിക്കുവാൻ ആകില്ല എന്നാണ്
വളരെ ചുരുങ്ങിയ കാലം കൊണ്ട് എറർ ജനശ്രദ്ധ ഏറ്റു വാങ്ങിയ ഒന്നാണ് ക്രിപ്റ്റോ കറൻസികൾ .അതിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ബിറ്റ് കോയിൻ .എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരുകൾ ഇത്തരത്തിലുള്ള ക്രിപ്റ്റോ കറൻസികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് .ബിറ്റ് കോയിനെ കറൻസിയായ അംഗീകരിക്കുവാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
പാർലമെന്റിൽ ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിലാണ് കേന്ദ്ര മന്ത്രി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത് .ക്രിപ്റ്റോ കറൻസികളുടെ പ്രചാരം കൂടുന്നത് ബാങ്കിങ് സംവിധാനത്തെ ദുർബലമാക്കിയേക്കാം എന്നും അതുകൊണ്ടു തന്നെ ബിറ്റ് കോയിനെ കറൻസിയായ അംഗീകരിക്കുവാൻ സാധിക്കില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത് .
അതുപോലെ തന്നെ ക്രിപ്റ്റോ കറൻസികൾ വർദ്ധിക്കുന്നത് രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് കൂട്ടുകയും അതുപ്പോലെ തന്നെ മറ്റു സാമ്പത്തിക ക്രമക്കേടുകൾ വർദ്ധിക്കുവാനും സാധ്യത ഉണ്ട് എന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത് .അതുപോലെ തന്നെ സ്വകാര്യ ക്രിപ്റ്റോ കറൻസികൾ വിറ്റഴിക്കുന്നതിനു പാർലമെന്റിൽ പുതിയ ബിൽ പാസ്സാക്കുവാനൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.