വിശ്വപ്രസിദ്ധമായ തിരുപ്പതി ക്ഷേത്ര ദർശനം ഇനി Technologyയിലൂടെ… ഇന്ന് മുതൽ

Updated on 01-Mar-2023
HIGHLIGHTS

തിരുപ്പതിയും ക്ഷേത്രദർശനത്തിന് ടെക്നോളജി ഉപയോഗിക്കുന്നു

തിരുപ്പതി ക്ഷേത്രത്തിൽ ഇനിമുതൽ ഫെയ്‌സ് റെക്കഗ്നീഷന്‍ സംവിധാനം

ഇതിലൂടെ ദേവസ്വം ലക്ഷ്യം വയ്ക്കുന്നത് എന്തെല്ലാം?

ലോകത്തിലെ ഏറ്റവും ധനിക ക്ഷേത്രങ്ങളിൽ ഒന്നായ തിരുപ്പതി ക്ഷേത്രത്തിൽ ഇനിമുതൽ ഫെയ്‌സ് റെക്കഗ്നീഷന്‍ സംവിധാനം. ക്ഷേത്ര സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും, തീർഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനുമാണ് Tirupati ക്ഷേത്രത്തിൽ facial recognition സംവിധാനം കൊണ്ടുവരുന്നത്.

തിരുപ്പതി ഇനി Tech വശങ്ങളിലൂടെ…

 ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രത്തിലാണ് ഭക്തരെ തിരിച്ചറിയാനായി ഈ ടെക്നിക്കൽ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. തിരുമല തിരുപ്പതി ദേവസ്വം ബോർഡാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ 3,000 ക്യാമറകൾ ഉപയോഗിച്ച് തീർഥാടകരെ നിരീക്ഷിക്കും.

സർവദർശനം (സൗജന്യ ദർശനം), ലഡ്ഡു വിതരണ കൗണ്ടറുകൾ, ടോക്കൺലെസ് ദർശനം (വിശുദ്ധ സന്ദർശനം), കോഷൻ ഡെപ്പോസിറ്റ് റീഫണ്ട് വിഭാഗം, താമസ സ്ഥലം എന്നീ ക്ഷേത്ര പരിസരങ്ങളിലാണ് facial recognition സിസ്റ്റം ആദ്യം സ്ഥാപിച്ചത്. വരും ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലേക്കും ഇതേ സാങ്കേതികവിദ്യ വ്യാപിപ്പിക്കും. ഇതിലൂടെ ദേവസ്വം ബോർഡ് ലക്ഷ്യം വക്കുന്നതെന്തെന്നും നേട്ടങ്ങളും മനസിലാക്കാം.

എന്തിനാണ് ഈ Technology?

ക്രമക്കേടുകള്‍ പരമാവധി ഒഴിവാക്കാനാണ് തിരുപ്പതിയിൽ ഫെയ്‌സ് റെക്കഗ്നീഷന്‍ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ, ഭക്തർക്ക് താമസ സൗകര്യം ഒരുക്കുന്നതിലും ഇത് സഹായകരമാകും. പലപ്പോഴും സർവദർശനം സമുച്ചയത്തിൽ ഒന്നിലധികം ടോക്കണുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ റീഫണ്ട് കൗണ്ടറുകളിൽ നിന്ന് അധിക കോഷൻ ഡെപ്പോസിറ്റ് വാങ്ങുന്ന പ്രവണതയും കണ്ടുവരുന്നു. സൗജന്യ ദർശനത്തിനായി ഒന്നിലധികം തവണ തീർഥാടകർ വരുന്നത് തിരക്കേറിയ ക്ഷേത്രത്തിൽ കൂടുതൽ അസൗകര്യമുണ്ടാക്കുന്നു.

എന്നാൽ facial recognition സാങ്കേതികവിദ്യ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ,  തീർഥാടകർക്ക് സബ്‌സിഡി നിരക്കിൽ വാടകയ്ക്ക് മുറികൾ അനുവദിക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടും.

ഈ Technology എങ്ങനെ പ്രവർത്തിക്കുന്നു?

എൻറോൾമെന്റ് സമയത്ത് പ്രവേശന കവാടത്തിൽ നിന്ന് ഭക്തരെ തടയും. ആൾമാറാട്ടം ഒഴിവാക്കാൻ അവരുടെ ചിത്രം ഒരു ഡാറ്റാ ബാങ്കിൽ സൂക്ഷിക്കുന്നു. അതേ വ്യക്തി രണ്ടാം സന്ദർശനത്തിന് വന്നാൽ ഫേഷ്യൽ റെക്കഗ്നിഷൻ Technology മുന്നറിയിപ്പ് നൽകും.
ആദ്യത്തെ ചിത്രവും രണ്ടാമത്തെ ചിത്രവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്ന് കണ്ടുപിടിക്കും. ഇവർ പണമടയ്ക്കുകയാണെങ്കിൽ ഒരു മാസത്തിൽ തന്നെ ഒന്നിലധികം എൻട്രികൾ അനുവദനീയമാണ്. 

കാണാതായവരെ കണ്ടെത്താനും എളുപ്പം

ഏറ്റവും തിരക്ക് കൂടിയ ക്ഷേത്രമാണ് Tirupatiയിലെ വെങ്കടേശ്വര ക്ഷേത്രം. ഭക്തരുടെ സൗജന്യ ദർശനം മാസത്തിലൊരിക്കൽ മാത്രമായി പരിമിതപ്പെടുത്തുന്നത് തിരക്കിനെ പരിമിതപ്പെടുത്തും. അതുപോലെ, കാണാതായവരെ Face Recognition സാങ്കേതിക വിദ്യയിലൂടെ കണ്ടെത്താനും എളുപ്പമാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :