വൺപ്ലസ് പാഡ് ഇന്ത്യൻ വിപണിയിലേക്ക്‌ ഉടൻ

Updated on 09-Jan-2023
HIGHLIGHTS

വൺപ്ലസ് പാഡ് (OnePlus Pad) ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലാണ്

വൺപ്ലസ് പാഡിന്റെ ലോഞ്ച് തീയതി മാർച്ച് 21 നും ഏപ്രിൽ 9 നും ഇടയിലായിരിക്കാം

വൺപ്ലസ് പാഡിന്റെ (OnePlus Pad) വില ഏകദേശം 25000 രൂപയായിരിക്കും

സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ടാബ്‌ലെറ്റ് അവതരിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇന്ത്യയിൽ ഷഓമി, റിയൽമി, നോക്കിയ, മോട്ടോറോള തുടങ്ങിയ പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡുകൾ ടാബ്‌ലറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ശ്രേണിയിലേക്ക് ചേരാൻ ഒരുങ്ങുകയാണ് വൺപ്ലസ്(OnePlus). ആപ്പിളിന്റെ ഐപാഡിനോട് മത്സരിക്കാൻ തക്കവിധത്തിലാണ് വൺപ്ലസ് പാഡ് (OnePlus Pad) ഒരുങ്ങുന്നത്.ഈ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് OnePlus 11R-നൊപ്പം പുറത്തിറക്കുമെന്ന് പറയപ്പെടുന്നു.

വൺപ്ലസ് പാഡി (OnePlus Pad) ന്റെ സ്‌പെസിഫിക്കേഷൻസ്

വൺപ്ലസ് പാഡിന്  Qualcomm Snapdragon 865 പ്രോസസറും 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജും ലഭിക്കും. 12.4 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഒഎൽഇഡി ഡിസ്‌പ്ലേയിലാണ് ടാബ്‌ലെറ്റ് വരുന്നത്. ഉപകരണം Android 12L-ൽ പ്രവർത്തിച്ചേക്കാം. 13 എംപി പ്രൈമറി ക്യാമറയും 5 എംപി സെക്കൻഡറി ക്യാമറയും മുൻവശത്ത് 8 എംപി സെൽഫി ക്യാമറയും പായ്ക്ക് ചെയ്യുമെന്ന് കിംവദന്തികൾ സൂചിപ്പിക്കുന്നു. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 19,090mAh ബാറ്ററിയാണ് ഉള്ളത്.

വൺപ്ലസ് പാഡി (OnePlus Pad) ന്റെ ക്യാമറ സ്‌പെസിഫിക്കേഷൻസ്

13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അടങ്ങുന്ന ഡ്യുവൽ പിൻ ക്യാമറ സംവിധാനമാണ് ടാബ്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നത്. മുൻവശത്ത്, വൺപ്ലസ് പാഡിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ ഉൾപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

വൺപ്ലസ് പാഡി( OnePlus Pad) ന്റെ ലോഞ്ച്

2022-ൽ ഈ ടാബ്‌ലെറ്റിന്റെ ലോഞ്ച് ചെയ്യും എന്നാണ് കരുതിയത്. വൺപ്ലസ് (OnePlus) ഈ ടാബ്‌ലെറ്റ് 2023-ൽ ലോഞ്ച് ചെയ്യും. ഇത് മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ലോഞ്ച് ചെയ്യും എന്ന് അവകാശപ്പെടുന്നു. 

വൺപ്ലസ് (OnePlus) തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസായ വൺപ്ലസ് 11 മാർച്ചിലോ ഏപ്രിലിലോ ആണ്  ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ഇതിനൊപ്പം വൺപ്ലസ് 11ആർ എന്നൊരു സ്മാർട്ഫോണും വൺപ്ലസ് പാഡും പുറത്തിറക്കുമെന്നാണ് സൂചനകൾ. വൺപ്ലസ് 11ആർ സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിന്റെ അണ്ടർക്ലോക്ക് ചെയ്ത പതിപ്പുമായിട്ടായിരിക്കും വരുന്നത്. ഓപ്പോ റെനോ 9 പ്രോ+, ഹോണർ 80 പ്രോ, ഹോണർ 80 ജിടി, iQOO നിയോ 7 റേസിങ് എഡിഷൻ തുടങ്ങിയ ഫോണുകളിൽ ഈ പ്രോസസർ ഉപയോഗിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഈ സ്റ്റാൻഡേർഡ് പ്രോസസറിന്റെ 3.2GHzനെ അപേക്ഷിച്ച് 3.0GHz വേഗതയിൽ പ്രവർത്തിക്കുന്ന പ്രൈം കോർടെക്സ്-X2 കോറിന്റെ ഒരു അണ്ടർക്ലോക്ക്ഡ് പതിപ്പായിരിക്കും പുതിയ വൺപ്ലസ് ഡിവൈസിൽ ഉണ്ടാവുക. വൺപ്ലസ് 11ആർ സ്മാർട്ട്ഫോണിൽ 8 ജിബി, 12 ജിബി, 16 ജിബി എന്നിങ്ങനെ LPDDR5 റാം ഓപ്‌ഷനുകൾ ഉണ്ടായിരിക്കുമെന്നും 128 ജിബി, 256 ജിബി, 512 ജിബി UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയായിരിക്കും ഈ ഫോണിൽ ഉണ്ടാവുക.

Connect On :