ഷവോമിയുടെ എംഐ 5 എക്സ് ജൂലൈ 26 നെത്തും

ഷവോമിയുടെ എംഐ 5 എക്സ് ജൂലൈ 26 നെത്തും
HIGHLIGHTS

ഷവോമി പുതിയ സ്മാർട്ട്ഫോണിന് ഒപ്പം യൂസർ ഇന്റർഫേസായ MIUI 9 കൂടി അവതരിപ്പിക്കും

 

ഷവോമിയുടെ ക്യാമറാ കേന്ദ്രീകൃത സ്മാർട്ട്ഫോൺ ഷവോമിയുടെ എംഐ 5 എക്സ് ജൂലൈ 26 നു ചൈനയിൽ അവതരിപ്പിക്കപ്പെടുമെന്നു സൂചനകൾ. പിന്നിൽ ഇരട്ട ക്യാമറകളുമായി എത്തുന്ന  ഈ ഷവോമി സ്മാർട്ട്ഫോണിന് ഒപ്പം പുതിയ യൂസർ ഇന്റർഫേസായ MIUI 9 കൂടി കമ്പനി അവതരിപ്പിക്കും.

ഷവോമി എംഐ 5 എക്സ് ഫോണുകൾ ഓൺലൈനായിട്ടാണോ ഓഫ് ലൈനായിട്ടാണോ വാങ്ങാൻ സാധിക്കുകയെന്നതിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയുമായി എത്തുന്ന ഫോണിന് സ്നാപ്ഡ്രാഗൺ 625 പ്രോസസറാകും കരുത്ത് പകരുക.

4 ജിബി റാം പ്രതീക്ഷിക്കുന്ന ഫോണിൽ നൗഗട്ട് അധിഷ്ഠിതമായ  MIUI 9 യൂസർ ഇന്റർഫേസ് ആയിരിക്കും ഉണ്ടാവുക. സാധാരണയായി ഷവോമി ഫോണിന് പിന്നിൽ കണ്ടുവരുന്ന ഫിംഗർപ്രിന്റ് സ്കാനർ  എംഐ 5 എക്സ് ഫോണിൽ ഫോണിന്  മുന്നിലേക്ക് മാറ്റിയിട്ടുണ്ട്. 19,000 രൂപയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo