മിഡ്നൈറ്റ് ബ്ളാക്ക് നിറത്തിൽ സാംസങ്ങ് സാംസങ്ങ് ഗാലക്‌സി നോട്ട് 8 എത്തും
സ്നാപ്ഡ്രാഗൺ 835 അല്ലെങ്കിൽ എക്സിനോക്സ് 8895 പ്രോസസറുമായാകും ഈ ഫോൺ എത്തുക
സാംസങ്ങ് ഗാലക്‌സി ശ്രേണിയിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 8 ആഗസ്ററ് 23 നു ന്യൂയോർക്കിൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ കോലാഹലങ്ങൾക്കിട നൽകിയ ഗാലക്‌സി നോട്ട് 8 ഫോണിന്റെ പിൻഗാമിയായി എത്തുന്ന ഈ സ്മാർട്ട്ഫോൺ പോരായ്മകളില്ലാത്ത ഒരു ഉല്പന്നമായിരിക്കുമെന്നാണ് പ്രതീക്ഷ.
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
സാംസങ്ങ് ഗാലക്‌സി നോട്ട് 8 ന്റേതെന്നു കരുതുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ ഈ ഫോൺ മനംകവരുന്ന രൂപകൽപ്പനയോടെയാണെത്തുന്നതെന്നു ഉറപ്പായിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 835 അല്ലെങ്കിൽ എക്സിനോക്സ് 8895 പ്രോസസറുമായി എത്തുന്ന ഫോണിൽ 4GB അല്ലെങ്കിൽ 6GB റാമാണ് പ്രതീക്ഷിക്കുന്നത്.
6.3 ഇഞ്ച് ക്വാഡ് എച്ച്ഡി (2960 x 1440 പിക്സൽ) സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലയുമായി എത്തുന്ന ഫോണിൽ 12 മെഗാപിക്സൽ വീതമുള്ള ഇരട്ട ക്യാമറകളാണുള്ളത്. 8 എംപി സെൽഫിഷൂട്ടർ പ്രതീക്ഷിക്കുന്ന ഫോണിൽ 64/128 GB UFS 2.1 സ്റ്റോറേജായിരിക്കും ഉണ്ടാവുക.4G VoLTE, GPS, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac കണക്റ്റിവിറ്റികളുള്ള ഫോണിൽ അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്ന 3300 mAh ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile