കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ടോവിനോ തോമസ് നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു തല്ലുമാല .ഇപ്പോൾ ഇതാ ചിത്രം OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .OTT പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ തല്ലുമാല കാണുവാൻ സാധിക്കുന്നതാണ്. ഖാലിദ് റഹ്മാൻ ആണ് തല്ലുമാല എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .തിയറ്ററുകളിൽ നിന്നും ഈ ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .കൂടാതെ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ലഭിച്ചിരുന്നു .
ഈ വർഷത്തെ മറ്റൊരു തകർപ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു Nna Than Case Kodu എന്ന സിനിമ .വളരെ വിവാദങ്ങൾക്ക് ഒടുവിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നു .50 കോടിയ്ക്ക് മുകളിൽ ഈ ചിത്രം കളക്റ്റ് ചെയ്തു എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് .ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കെ ഇതാ OTT യിലും എത്തുന്നു .ഇന്ന് തിരുവോണ ദിനത്തിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണാവുന്നതാണ് .
മലയാള സിനിമ വൻ പ്രതിസന്ധിയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടു സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പാപ്പൻ റിലീസ് ചെയ്തിരുന്നത് .എന്നാൽ മികച്ച അഭിപ്രായത്തോടെയും കൂടാതെ അതിഗംഭീര ബോക്സ് ഓഫീസ് കളക്ഷനും ആയിരുന്നു ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .
ഇപ്പോൾ ഇതാ ഈ സിനിമ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .OTT പ്ലാറ്റ് ഫോമായ Zee 5 വഴി ഇപ്പോൾ കാണാവുന്നതാണ് .സുരേഷ് ഗോപിയുടെ തന്നെ കരിയറിലെ വലിയ വിജയം നേടിയ സിനിമ കൂടിയാണ് പാപ്പൻ .ഇപ്പോൾ പാപ്പൻ OTT യിലും മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് .