തലപതി വിജയുടെ ആറാട്ട് ;ബീസ്റ്റ് ട്രെയിലർ ഇതാ കാണാം

Updated on 02-Apr-2022
HIGHLIGHTS

മാസ്സ് കാട്ടി ഇതാ ബീസ്റ്റ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നു

പൂജ ഹെഡ്ജ് ആണ് വിജയുടെ നായികയായി എത്തുന്നത്

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഇതാ തലപതി വിജയുടെ ബീസ്റ്റ്‌ എന്ന സിനിമയുടെ ട്രെയിലർ ഇതാ പുറത്തുവിട്ടിരുന്നു .ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു അടാർ മാസ്സ് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം .ട്രെയിലർ ഇങ്ങനെ ആണെങ്കിൽ പടം എങ്ങനെ എന്ന് ആലോചിക്കാവുന്നതേയുള്ളു .ഏപ്രിൽ 13 നു ആണ് വിജയ്യുടെ ബീസ്റ്റ് റിലീസിങ്ങിന് എത്തുന്നത് .

ഡോക്ടർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണിത് .റോക്ക് സ്റ്റാർ അനിരുദ്ധ് ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് .സൺ പിക്ചേഴ്സ് ആണ് ഇതിന്റെ നിർമ്മാണം .ഏപ്രിൽ 13 നു ലോകമെമ്പാടും ബീസ്റ്റ് റിലീസിങ്ങിന് എത്തുന്നതാണ് .ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇപ്പോൾ യൂട്യൂബിൽ നിന്നും കാണുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ ബീസ്റ്റ് എന്ന സിനിമയ്ക്ക് വെല്ലുവിളിയായി KGF 2 എത്തുന്നതും ഏറെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ് .ഏപ്രിൽ 14 നു ആണ് KGF എന്ന സിനിമ എത്തുന്നത് .കഴിഞ്ഞ ആഴ്ചയിൽ KGF 2 എന്ന സിനിമയുടെ ട്രെയിലറുകൾ പുറത്തുവിടുകയുണ്ടായി .മികച്ച പ്രതികരണങ്ങൾ ആയിരുന്നു അതിനും ലഭിച്ചിരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :