Telegram പഴയ ടെലിഗ്രാമല്ല! ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്യാവുന്ന ആപ്പുമാണ്

Telegram പഴയ ടെലിഗ്രാമല്ല! ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്യാവുന്ന ആപ്പുമാണ്
HIGHLIGHTS

ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി ടെലിഗ്രാം

ഇമേജ് എഡിറ്റിങ് ടൂള്‍ ആണ് പുതിയതായി അവതരിപ്പിച്ചത്

കൂടാതെ, സ്റ്റോറേജ് ഓപ്ഷനുകളിലും ടെലിഗ്രാം അപ്ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്

ഫോട്ടോകളും വീഡിയോകളും ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും പ്രത്യേകം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിൽ സ്റ്റോറേജ് പ്രശ്നം ഉണ്ടാകാറുണ്ടോ? എന്നാൽ, 2023ൽ ഇനി ഇങ്ങനൊരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം മെസെഞ്ചര്‍. അതായത് ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യാൻ ഇനിമുതൽ Telegram ആപ്പ് തന്നെ ഉപയോഗിക്കാം. ഇതിനായി ടെലിഗ്രാം പുതിയ അപ്ഡേറ്റ് അവതരിപ്പിക്കുകയാണെന്ന് അമേരിക്കൻ ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ദി വെർജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെലിഗ്രാമിലെ ഈ പുതിയ 'ഇമേജ് എഡിറ്റിങ് ടൂള്‍'- image editing tool ഉപയോഗിച്ച് വീഡിയോകളുടെയും ചിത്രങ്ങളുടെയും ചില ഭാഗങ്ങള്‍ 'ബ്ലര്‍' ചെയ്‌ത് അയക്കാന്‍ സാധിക്കും. കൂടാതെ, ഫോട്ടോഷോപ്പിലും മറ്റും ഉപയോഗിച്ച് നമുക്ക് പരിചയമുള്ള ഐഡ്രോപ്പർ ടൂൾ ഉപയോഗിക്കാമെന്ന് ടെലിഗ്രാം പറയുന്നു.

കൂടാതെ, ചിത്രങ്ങളിലേക്കോ വീഡിയോകളിലേക്കോ ടെക്‌സ്‌റ്റ് ചേർക്കുമ്പോൾ, ടെക്‌സ്‌റ്റിന്റെ വലുപ്പം, ഫോണ്ട്, ബാക്ക്‌ഡ്രോപ്പ് എന്നിവ ക്രമീകരിക്കാനുള്ള സംവിധാനവും ഇതിലൂടെ ടെലിഗ്രാം അനുവദിക്കുന്നു. കൂടാതെ, എഡിറ്ററിലെ "പ്ലസ്" ഐക്കണിൽ ടാപ്പ് ചെയ്‌ത് ദീർഘചതുരങ്ങൾ, വൃത്തം, അമ്പടയാളങ്ങൾ, സ്റ്റാർ, ചാറ്റ് ബബിളുകൾ എന്നിവ പോലുള്ള ആകൃതികൾ വേഗത്തിൽ ചേർക്കുന്നതിനുള്ള ഫീച്ചറും ടെലിഗ്രാം ചേർത്തതായി ദി വെർജ് റിപ്പോർട്ട് ചെയ്തു.

ഇതിനെല്ലാം പുറമെ മറ്റൊരാള്‍ക്ക് അയക്കുന്ന ഫയലുകളില്‍ പുതിയതായി 'ടെകസ്റ്റ്' ഉള്‍പ്പെടുത്താനും ഇനിമുതൽ സാധിക്കും. ഈ ടെക്സ്റ്റിനെ ഫോർമാറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്.

ഇമേജ് എഡിറ്റിങ് ടൂൾ മാത്രമല്ല, സ്റ്റോറേജിലും ടെലിഗ്രാം-Telegram ഏതാനും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്വകാര്യ ചാറ്റുകള്‍, ഗ്രൂപ്പ്, ചാനല്‍ എന്നിവയിലെ കാഷെ ഡാറ്റ നിശ്ചിത സമയത്തിനുള്ളില്‍ ഓട്ടോമാറ്റിക്ക് ആയി നീക്കം ചെയ്യുന്നതിന് ഇനിമുതൽ കഴിയും. ഇങ്ങനെ സ്റ്റോറേജ് ഓപ്ഷനുകളും (storage options) ആപ്പ് പുതിയതായി പരീക്ഷിക്കുന്നു. മാത്രമല്ല, കോണ്ടാക്റ്റുകൾക്കായി പ്രൊഫൈൽ ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രമീകരണങ്ങൾ, പുതിയതായി ആനിമേറ്റ് ചെയ്‌തതും സംവേദനാത്മകവുമായ ഇമോജികൾ എന്നിങ്ങനെയുള്ള ആകർഷകമായ ഫീച്ചറുകളും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുന്നു. Android-ലെ ഒരു പുതിയ പ്രോഗ്രസ് ആനിമേഷൻ, ഗ്രൂപ്പ് അഡ്മിൻമാർക്ക് ഹൈഡ്  കഴിവ് എന്നിവ പോലുള്ള മറ്റ് നിരവധി ഫീച്ചറുകൾ Telegram അവതരിപ്പിക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo