WhatsAppലെ പോലെ ഓരോ ചാറ്റിനും ഓരോ വാൾപേപ്പർ; ടെലഗ്രാമിൽ പുത്തൻ 4 ഫീച്ചറുകൾ

Updated on 26-Apr-2023
HIGHLIGHTS

പുതിയ 4 ഫീച്ചറുകളുമായി‌ട്ടാണ് ഇപ്പോൾ ടെലഗ്രാം എത്തിയിരിക്കുന്നത്

ഷെയർ ചെയ്യാൻ കഴിയുന്ന ചാറ്റ് ഫോൾഡറുകൾ, കസ്റ്റം വാൾപേപ്പറുകൾ എന്നിവയാണ് പ്രധാനപ്പെട്ടത്

പുത്തൻ അപ്ഡേറ്റിൽ ടെലഗ്രാമിൽ ലഭിക്കുന്ന ഫീച്ചറുകളെക്കുറിച്ച് ഒന്ന് നോക്കാം

ഫീച്ചറുകളുടെയും മറ്റും കാര്യത്തിൽ പലപ്പോഴും വാട്സ്ആപ്പിനെ ടെലഗ്രാം (Telegram) പിന്നിലാക്കുന്നത് നാം കാണാറുണ്ട്. ടെലഗ്രാമിൽ വളരെ മുമ്പേ വന്ന പല ഫീച്ചറുകളും പിന്നീട് വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ നാല് ഫീച്ചറുകളുമായി‌ട്ടാണ് ഇപ്പോൾ ടെലഗ്രാം (Telegram) എത്തിയിരിക്കുന്നത്. ഷെയർ ചെയ്യാൻ കഴിയുന്ന ചാറ്റ് ഫോൾഡറുകൾ, കസ്റ്റം വാൾപേപ്പറുകൾ എന്നിവ പോലെയുള്ള ഫീച്ചറുകളാണ് ഈ അപ്ഡേറ്റിൽ നൽകിയിരിക്കുന്നത്. പുത്തൻ അപ്ഡേറ്റിൽ ടെലഗ്രാമി (Telegram)ൽ ലഭിക്കുന്ന ഫീച്ചറുകളെക്കുറിച്ച് ഒന്ന് നോക്കാം.

ഷെയർ ചെയ്യാവുന്ന ചാറ്റ് ഫോൾഡറുകൾ

ഒരു ലിങ്ക് ഉപയോഗിച്ച് ചാറ്റ് ഫോൾഡറുകൾ ഷെയർ ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. പുതിയ ഫീച്ചർ ഉപയോഗിച്ച് അവരുടെ സുഹൃത്തുക്കളെ ഒന്നിൽ കൂടുതൽ ഗ്രൂപ്പുകളിലേക്കോ ന്യൂസ് ചാനലുകളിലേക്കോ ഒരേ സമയം ഇൻവൈറ്റ് ചെയ്യാൻ കഴിയും. വ്യത്യസ്‌ത ചാറ്റുകൾക്കായി ഒന്നിൽ കൂടുതൽ ഇൻവൈറ്റ് ലിങ്കുകൾ ക്രിയേറ്റ് ചെയ്യാനും സാധിക്കും. അത് പോലെ തന്നെ അവയ്ക്ക് വ്യത്യസ്തമായ പേരുകൾ നൽകാനും സാധിക്കും. അംഗങ്ങളെ ആഡ് ചെയ്യാൻ അഡ്മിന് അധികാരമുള്ള പബ്ലിക് ചാറ്റുകൾ ചേർക്കാനും ഈ ഫീച്ചർ സഹായിക്കുന്നു. 

കസ്റ്റം വാൾപേപ്പേഴ്സ്

വ്യത്യസ്ത ചാറ്റുകൾക്കായി കസ്റ്റമൈസ്ഡ് വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മറ്റൊരു ഫീച്ചർ. ചാറ്റ് വാൾപേപ്പറിലേക്ക് ഇഷ്ടപ്പെട്ട ഫോട്ടോകളും കളർ തീമുകളും ആഡ് ചെയ്യാൻ കഴിയും. നിങ്ങൾ സെറ്റ് ചെയ്യുന്ന അതേ വാൾപേപ്പർ തന്നെ മറുവശത്തിരുന്ന് ചാറ്റ് ചെയ്യുന്നവർക്കും സെറ്റ് ചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങൾ വാൾപേപ്പർ സെറ്റ് ചെയ്ത് കഴിഞ്ഞാലുടൻ ഒരു സ്പെഷ്യൽ മെസേജ് അവർക്ക് ചെല്ലും. ഇനി താത്പര്യമില്ലെങ്കിൽ കസ്റ്റം വാൾപേപ്പറും ആഡ് ചെയ്യാം.  

ബോട്ട് ലിങ്കുകളും ടെലഗ്രാം പ്രീമിയവും

ടെലഗ്രാം ബോട്ടുകൾക്ക് തടസമില്ലാതെ വെബ് ആപ്പുകൾ ഹോസ്റ്റ് ചെയ്യാൻ കഴിയും. ഈ ഫീച്ചറിനെ സപ്പോർട്ട് ചെയ്യുന്ന ബോട്ടുകളുടെ വെബ് ആപ്പുകൾ നേരിട്ടുള്ള ലിങ്ക് വഴിയോ അല്ലെങ്കിൽ ടെലഗ്രാമിലെ ഏത് ചാറ്റിലും ഈ ബോട്ടിന്റെ യൂസർനെയിം മെൻഷൻ ചെയ്തോ ആക്സസ് ചെയ്യാൻ കഴിയും. മാത്രമല്ല ബോട്ടുകൾക്ക് ഇപ്പോൾ കളക്റ്റബിൾ യൂസർനെയിമുകളും ഉപയോഗിക്കാൻ കഴിയും. -ബോട്ട് (-bot) സഫിക്സ് ഇല്ലാത്ത ലിങ്കുകൾ ഉൾപ്പടെയാണ് ഈ പറയുന്നത്.

മെച്ചപ്പെടുത്തിയ ഇന്റർഫേസുകൾ

ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ തന്നെ അംഗങ്ങളെ ആഡ് ചെയ്യണമെന്നില്ല. ഗ്രൂപ്പ് പെർമിഷനുകളൊക്കെ നേരത്തെ സെറ്റ് ചെയ്യാനും ആദ്യം തന്നെ കുറേ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാനുമൊക്കെ ഇത് സഹായിക്കും.

അറ്റാച്ച്മെന്റുകൾക്കായുള്ള അതിവേഗ സ്ക്രോളിങും പുതിയ അപ്ഡേറ്റിൽ ലഭ്യമായ സൗകര്യങ്ങളിൽ ഒന്നാണ്. എകദേശം ഷെയേർഡ് മീഡിയയെപ്പോലെ തന്നെയാണിത്. ഡേറ്റ് ബാറിൽ പുൾ ഡൌൺ ചെയ്താൽ മാത്രം മതിയെന്നതാണ് പ്രത്യേകത. 100 ൽ താഴെ അംഗങ്ങളുള്ള ടോപ്പിക് ഗ്രൂപ്പുകളിൽ റീഡ് റെസീപ്റ്റുകളും ഇനി മുതൽ കാണാൻ കഴിയും. അതായത് നിങ്ങളുടെ മെസേജുകൾ മറ്റ് അംഗങ്ങൾ വായിച്ച സമയം കാണാൻ കഴിയും.

Connect On :