Telegram CEO: 100 കുട്ടികളുടെ അച്ഛൻ, IVF നടത്തുന്നവർക്ക് ‘വിക്കി ഡോണർ’ ശതകോടീശ്വരന്റെ പുതിയ വാഗ്ദാനം വിചിത്രം!

Updated on 13-Nov-2024
HIGHLIGHTS

15 വർഷം മുമ്പാണ് ടെലിഗ്രാം സിഇഒ ബീജം ധാനം ചെയ്തുള്ള ഉദ്യമം ആരംഭിക്കുന്നത്

വിക്കിഡോണർ കഥ പോലെയുള്ള ശതകോടീശ്വരന്റെ സൗജന്യ ഓഫറാണ് വാർത്തകളിൽ നിറയുന്നത്

വല്ലാത്തൊരു വിചിത്ര പരസ്യമായിപ്പോയി ഇതെന്ന് സൈബർ ലോകം വിമർശിക്കുന്നുമുണ്ട്

Telegram CEO പവേൽ റുദേവ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. 12 രാജ്യങ്ങളിലായി നൂറിലധികം ദമ്പതികൾക്ക് കുട്ടികളുണ്ടാകാൻ പവേൽ സഹായിച്ചിട്ടുണ്ട്. 15 വർഷം മുമ്പാണ് ടെലിഗ്രാം സിഇഒ ബീജം ധാനം ചെയ്തുള്ള ഉദ്യമം ആരംഭിക്കുന്നത്.

Telegram CEO പുതിയ വാഗ്ദാനം

എന്നാൽ പുതിയ വാർത്ത ഇതൊന്നുമല്ല. IVF വഴി കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ശതകോടീശ്വരൻ ഇനിയും ബീജം നൽകാൻ ഒരുക്കമാണ്. അതിനൊപ്പം ഐവിഎഫ് ചെലവ് വഹിക്കാനുള്ള ഉത്തരവാദിത്തവും ദുറോവ് എറ്റെടുക്കുന്നു.

വിക്കിഡോണർ കഥ പോലെയുള്ള ശതകോടീശ്വരന്റെ സൗജന്യ ഓഫറാണ് വാർത്തകളിൽ നിറയുന്നത്. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ബീജം സൗജന്യമായി നൽകുമെന്ന് ദുറോവ് അറിയിച്ചു.

പത്തിലധികം രാജ്യങ്ങളിലായി തനിക്ക് നൂറിലധികം ബയോളജിക്കൽ കുട്ടികളുണ്ടെന്ന് ദുറോവ് മുമ്പ് അറിയിച്ചിരുന്നു. ടെലിഗ്രാമുമായി ബന്ധപ്പെട്ട നിയമലംഘനവും അറസ്റ്റിനും പിന്നാലെയായിരുന്നു സിഇഒയുടെ പ്രഖ്യാപനം. ഇത് ടെക് മേഖലയെ ശരിക്കും ഞെട്ടിപ്പിച്ച അറിയിപ്പ് കൂടിയായിരുന്നു.

ഫ്രീയായി ബീജവും IVF-ഉം: Telegram CEO

ഇപ്പോൾ ഐവിഎഫ് നടത്തുന്ന ക്ലിനിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പ്രഖ്യാപനം. “നിങ്ങൾക്ക് ഇങ്ങനെയൊരു സ്പെഷ്യൽ അവസരം നൽകുന്നതിൽ സന്തോഷമുണ്ട്. ഏറ്റവും പ്രശസ്തവും വിജയകരവുമായ സംരംഭകരിൽ ഒരാളായ പവൽ ദുറോവിന്റെ ബീജം സൗജന്യമായി ലഭിക്കും. നിങ്ങൾക്ക് സൗജന്യമായി IVF ചെയ്യാനും ഞങ്ങളുടെ ക്ലിനിക്കിലൂടെ സാധിക്കും, ” എന്നാണ് സൈറ്റിൽ പറഞ്ഞിരിക്കുന്നത്.

ചെലവേറിയ ശസ്ത്രക്രിയ സൗജന്യമായി ചെയ്യാമെന്ന് ക്ലിനിക്കിന്റെ വാദം ഇന്റർനെറ്റിലും ചർച്ചയാവുന്നു. ഐവിഎഫ് ഫ്രീയായി നടത്തി തരാം, എന്നാൽ ദുറോവിന്റെ ബീജമായിരിക്കണം ഇതാണ് നിബന്ധന. വല്ലാത്തൊരു വിചിത്ര പരസ്യമായിപ്പോയി ഇതെന്ന് സൈബർ ലോകം വിമർശിക്കുന്നുമുണ്ട്.

37 വയസ്സ് വരെയുള്ള സ്ത്രീകൾ തന്റെ ബീജം ഉപയോഗിച്ച് ഐവിഎഫ് നടത്തിയാൽ അതിന്റെ പണം താനെടുത്തോളാമെന്നാണ് കോടീശ്വരന്റെ വാക്ക്. IVF ആയിരക്കണക്കിന് ഡോളർ ചിലവാകുന്ന ശസ്ത്രക്രിയയാണ്. ഇന്ത്യയിലും ഇതിന് എത്ര വലിയ തുകയാകുമെന്ന് പറയേണ്ടതില്ലല്ലോ! ഇങ്ങനെയൊരു സാഹചര്യത്തിൽ താങ്ങാനാവുന്ന ഫെർട്ടിലിറ്റി ചികിത്സകൾ തേടുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രഖ്യാപനമാണിതെന്നും അഭിപ്രായങ്ങൾ വരുന്നു.

ടെലിഗ്രാം ഉടമസ്ഥന്റെ അറസ്റ്റും വിവാദങ്ങളും

ടെലിഗ്രാമുമായി ബന്ധപ്പെട്ട് സിഇഒ പവേൽ ദുറേവിനെ ഈ ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. പാരീസിന് പുറത്തുള്ള ബൂർഗെറ്റ് വിമാനത്താവളത്തിൽ വച്ചായിരുന്നു പൊലീസ് പിടികൂടിയത്. ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ നിയമവിരുദ്ധ പ്രവർത്തങ്ങളെ തുടർന്നാണ് അറസ്റ്റെന്നാണ് വാർത്തകൾ വന്നത്. ഇത്തരം പ്രവർത്തനങ്ങൾ പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല എന്ന കാരണത്താലായിരുന്നു നിയമ നടപടി.

Also Read: പ്രവാസി UPI: Scan ചെയ്തും UPI ID വഴിയും NRI-കാർക്ക് വീട്ടിലേക്ക് പണമയക്കാം, ഈസിയായി!

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :