നിരവധി പുത്തൻ ഫീച്ചറുകളോടെ ടെലഗ്രാം 4.0 പുറത്തിറങ്ങി

നിരവധി പുത്തൻ ഫീച്ചറുകളോടെ ടെലഗ്രാം 4.0 പുറത്തിറങ്ങി
HIGHLIGHTS

വീഡിയോ സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യവുമായി ടെലഗ്രാം എത്തുന്നത് വാട്സാപ്പിന് ഭീഷണിയുയർത്തി

നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഉപയോക്തൃ അടിത്തറ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ  ടെലഗ്രാം തങ്ങളുടെ പുതിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. ടെലഗ്രാം  ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ ടെലഗ്രാം 4.0 നിരവധി പുതിയ ഫീച്ചറുകളുമായാണ് ഉപയോക്താക്കളിലെത്തിയിരിക്കുന്നത്. 

വീഡിയോ സന്ദേശങ്ങൾ,ഇൻസ്റ്റന്റ് വ്യൂസ് , ബോട്ട് പേയ്മെന്റുകൾ,ടെലസ്കോപ് എന്നിവ പോലുള്ള നിരവധി പുതിയ സവിശേഷതകൾ ടെലഗ്രാം  വേർഷൻ 4.0 വാഗ്‌ദാനം ചെയ്യുന്നു. പുതിയ ടെലിഗ്രാം ആപ്ലിക്കേഷനിൽ  ഇപ്പോൾ ഗ്രൂപ്പ് ചാറ്റുകളിലോ  അല്ലെങ്കിൽ ടെലഗ്രാഫ് ചാനലുകളിലോ  വീഡിയോ സന്ദേശങ്ങൾ  അതാത് ഗാഡ്ജറ്റുകയിൽ  നിന്നും റെക്കോർഡ് ചെയ്തു  ഷെയർ ചെയ്യാൻ കഴിയും.

ഇത്തരത്തിൽ ഒരു വീഡിയോ സന്ദേശം അയയ്ക്കാൻ, ടെലിഗ്രാഫിലെ ഏതെങ്കിലും ചാറ്റിലേക്ക് പോയി ആദ്യം ക്യാമറ മോഡിലേക്ക് മാറുന്നതിനായി  നിലവിൽ ദൃശ്യമാകുന്ന  മൈക്ക് ഐക്കൺ ടാപ്പുചെയ്യുക.  പിന്നീട് നിങ്ങൾക്ക് മൈക്ക് ഐക്കണിന്റെ  സ്ഥാനത്ത് ദൃശ്യമാകുന്ന  ക്യാമറ ഐക്കൺ ടാപ്പുചെയ്ത് ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്യാനാകും.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo