Tech Guide: WhatsApp റിപ്ലൈയ്ക്ക് ChatGPT ഉപയോഗിച്ചാലോ?

Tech Guide: WhatsApp റിപ്ലൈയ്ക്ക് ChatGPT ഉപയോഗിച്ചാലോ?
HIGHLIGHTS

ഇന്ന് ചാറ്റ്ജിപിറ്റിയുടെ പ്രചാരം വളരെയധികം വർധിച്ചിട്ടുണ്ട്

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാട്സ്ആപ്പിലും ഇത് ഉപയോഗിക്കാം

ഇങ്ങനെ വാട്സ്ആപ്പ് കൂടുതൽ സുഖപ്രദമാക്കാം

ChatGPTയാണല്ലോ നിലവിലെ ചർച്ചാവിഷയം. AI അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് ഇന്ന് എല്ലാ വിധത്തിലും ആകർഷകമാകുകയാണ്. എന്ത് ചോദിച്ചാലും ഉത്തരം നൽകാനും എന്തും കാവ്യാത്മാകമായും വ്യക്തമായും എഴുതുനൽകാനും ChatGPTക്ക് കഴിവുണ്ട്.

ChatGPT വാട്സ്ആപ്പിലോ?

നിങ്ങളുടെ WhatsApp അക്കൗണ്ടിലും ഈ ഓപ്പൺഎഐയുടെ ചാറ്റ്ബോട്ട് സംയോജിപ്പിച്ച് കൊണ്ട് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വാട്സ്ആപ്പിൽ വരുന്ന മെസേജുകൾക്കൊക്കെ ഇനി നിങ്ങൾ തലയോടിക്കണ്ട, അത് ChatGPT ചെയ്തോളും.

WhatsApp അക്കൗണ്ടിൽ എങ്ങനെ ChatGPT യോജിപ്പിക്കാം?

GitHub ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ WhatsApp അക്കൗണ്ടിലേക്ക് ChatGPT സംയോജിപ്പിക്കാൻ സാധിക്കുന്നതാണ്.

ഇതിനായി നിങ്ങൾ https://github.com/danielgross/whatsapp-gpt എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.

ഈ ലിങ്ക് സന്ദർശിച്ച് നിങ്ങൾ ZIP ഫയൽ ഡൗൺലോഡ് ചെയ്യുക. തുടർന്ന് ടെർമിനൽ തുറന്ന് WhatsApp-gpt-main ഫയൽ തെരഞ്ഞെടുക്കുക.

തുടർന്ന് ടെർമിനലിൽ നിന്ന് server.py പ്രോഗ്രാം പ്രവർത്തിപ്പിക്കുക.

ഇതിന് ശേഷം Is എന്ന് നൽകി മുന്നോട്ട് ക്ലിക്ക് ചെയ്യുക.

തുടർന്ന് python server.py നൽകുക.

നിങ്ങളുടെ കോണ്ടാക്റ്റ് നമ്പർ ഇപ്പോൾ OpenAI ചാറ്റ് പേജിൽ സെറ്റ് ചെയ്തിട്ടുണ്ട്.

തുടർന്ന് ChatGPT സെർച്ച് ചെയ്ത് ഇതിന്റെ ഫീച്ചറുകൾ ഉപയോഗിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo