ഇന്ത്യയിലെ ഏറ്റവും വലിയ iPhone Factory നിർമിക്കാൻ ഒരുങ്ങുകയാണ് Tata Group
പടുകൂറ്റൻ ആപ്പിൾ ഐഫോൺ ഫാക്ടറി നമ്മുടെ തൊട്ടയൽപക്കത്ത്...
ഐഫോണുകൾ മാത്രമല്ല, ആപ്പിൾ ഫോൺ കേസുകളുടെ ഉൽപ്പാദനവും ഇവിടെയുണ്ടാകും
iPhone ചൈന വിട്ട് ഇന്ത്യയിലേക്ക് കൂടേറുകയാണ്. ഫോക്സ്കോൺ, പെഗട്രോൺ, TATA ഏറ്റെടുത്ത വിസ്ട്രൺ, ടാറ്റ ഗ്രൂപ്പ് എന്നിവരാണ് ഇന്ത്യയിൽ Apple ഫോണുകളുടെ കോൺട്രാക്റ്റ് നിർമാതാക്കൾ. ചൈനയിൽ നിന്ന് നിർമാണം പരിമിതപ്പെടുത്തുന്ന ആപ്പിൾ ഇത്തവണ കൊണ്ടുവന്ന 15 സീരീസ് ഐഫോണുകളിൽ Made in India ഫോണുകളും ഉൾപ്പെട്ടിരുന്നു എന്നത് ഇന്ത്യയുടെ ടെക് വ്യവസായ മേഖലയ്ക്ക് ഒരു മുതൽകൂട്ടായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ iPhone ഫാക്ടറി
മാത്രമല്ല, ഐഫോൺ നിർമാണത്തിൽ സുപ്രധാന പങ്ക് തങ്ങളുടേതാകണമെന്ന വാശിയിൽ ടാറ്റയും ഈ വർഷം കടന്നുവന്നു. ഇപ്പോഴിതാ, ഇന്ത്യയിലെ ഏറ്റവും വലിയ iPhone Factory നിർമിക്കാൻ ഒരുങ്ങുകയാണ് Tata Group. അതും വ്യവസായിക തലസ്ഥാനമായ മുംബൈയിലോ, ദേശീയ തലപ്പത്തോ, മഹാനഗരമായ ബെംഗളൂരുവിലോ അല്ല. നമ്മുടെ തൊട്ടയൽപക്കത്ത് തമിഴ്നാട്ടിലാണ് പടുകൂറ്റൻ ആപ്പിൾ ഐഫോൺ ഫാക്ടറി ഉയരാൻ പോകുന്നത്.
ഇന്ത്യയിൽ ആപ്പിൾ ഫോൺ നിർമാണം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ടാറ്റ ഗ്രൂപ്പ്. ഐഫോണുകൾ മാത്രമല്ല, ആപ്പിൾ ഫോൺ കേസുകളുടെ ഉൽപ്പാദനവും ഇവിടെയുണ്ടാകും.
iPhone production in India
തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ആപ്പിളിന് കമ്പോണന്റ് സപ്ലൈയേഴ്സുണ്ട്. എന്നാൽ തെലങ്കാന, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലാണ് ഐഫോൺ നിർമാണമുള്ളത്. തമിഴ്നാട്ടിൽ ഏറ്റവും വലിയ ഫാക്ടറി നിർമിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരം പ്രതീക്ഷിക്കാം. മാത്രമല്ല, ഈ പുതിയ പ്ലാന്റിൽ വിവിധ സർക്കാർ സബ്‌സിഡികൾ ലഭിക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്.
ഇനി 5 കോടി iPhone ഇന്ത്യയിൽ…
ആപ്പിളും തങ്ങളുടെ സപ്ലൈയേഴ്സും ചേർന്ന് ഇന്ത്യയിൽ ഓരോ വർഷവും 50 ദശലക്ഷത്തിലധികം ഐഫോണുകൾ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇത് യാഥാർഥ്യമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇതിന് പുറമെ, ഇന്ത്യൻ ഗവൺമെന്റ് ഇത്തരം മുൻനിര ടെക് കമ്പനികൾക്ക് നൽകുന്ന പ്രോത്സാഹനങ്ങളും നിർണായകമാണ്. ചൈനീസ് പ്ലാന്റുകളെ ഇന്ത്യയിലേക്ക് പറിച്ചുനടുന്നതിനുള്ള ഉത്തേജനവും ഇത് തന്നെയായിരുന്നു.
Read More: Jio AirFiber data booster: 401 രൂപയ്ക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുമായി Jio, ഓഫർ 1TB ഡാറ്റ
തമിഴ്നാട്ടിൽ ഇനി വരാനിരിക്കുന്ന പ്ലാന്റിന് പുറമെ ടാറ്റയ്ക്ക് കർണാടകയിലും മറ്റൊരു യൂണിറ്റുണ്ട്. ഇനി ബൃഹത്തായൊരു ഐഫോൺ ഫാക്ടറി കൂടി ഇന്ത്യയുടെ മണ്ണിൽ പടുത്തുയർത്തുമ്പോൾ, ആപ്പിൾ ഉപകരണങ്ങളുടെ വില ഇന്ത്യക്കാർക്ക് കുറഞ്ഞ വിലയിൽ ലഭിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile