TATA PAY UPI: Google Pay-യോട് പോരിന് വരുന്നത് സാക്ഷാൽ TATA

TATA PAY UPI: Google Pay-യോട് പോരിന് വരുന്നത് സാക്ഷാൽ TATA
HIGHLIGHTS

UPI പേയ്മെന്റിലേക്ക് ഒരു പുതിയ താരം കൂടി കടന്നുവരുന്നു

TATA Pay തുടങ്ങുന്നതിനുള്ള അനുമതി നേടി

ഈ മാസം തന്നെ പുതിയ പേയ്മെന്റ് സേവനം പ്രവർത്തനം ആരംഭിക്കും

UPI പേയ്മെന്റിലേക്ക് ഒരു പുതിയ താരം കൂടി കടന്നുവരുന്നു. Google Pay, Paytm, Phonepe എന്നിവയ്ക്ക് എതിരാളിയാകുന്നത് TATA-യുടെ യുപിഐയാണ്. TATA Pay തുടങ്ങുന്നതിനുള്ള അനുമതി നേടി. ഈ മാസം തന്നെ പുതിയ പേയ്മെന്റ് സേവനം പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

TATA UPI വരുന്നൂ…

ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് ജനുവരിയിൽ തന്നെ വിപണിയിൽ എത്തിയേക്കും. ഇതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അനുമതി ലഭിച്ചു. പേയ്‌മെന്റ് അഗ്രഗേറ്ററായാണ് ആർബിഐ അനുമതി നൽകിയിട്ടുള്ളത്. ഇങ്ങനെയെങ്കിൽ ഓട്ടോമൈബൈലിന് പുറമെ ഡിജിറ്റൽ പേയ്മെന്റിലും ഇനി ടാറ്റ മേൽക്കോയ്മ നേടും.

TATA UPI വരുന്നൂ...
TATA UPI വരുന്നൂ…

നിലവിൽ ഇന്ത്യയിൽ വലിയ പ്രചാരമുള്ളത് ഗൂഗിൾപേ, ഫോൺപേ എന്നിവയ്ക്കാണ്.
ഗൂഗിൾ പേ മൊബൈൽ റീചാർജിനും മറ്റും സ്പെഷ്യൽ ചാർജ് ഈടാക്കാൻ തുടങ്ങി. ഈ പശ്ചാത്തലത്തിൽ ടാറ്റ പേ ഇന്ത്യക്കാരുടെ പ്രധാന പേയ്മെന്റായി വളരാൻ സാധ്യതയുണ്ട്.

ഇ-കൊമേഴ്‌സ് ഇടപാടുകൾ സുഗമമായി നടത്തുന്നതിൽ TATA PAY വിജയിച്ചേക്കും. ഇങ്ങനെ ടാറ്റയുടെ അനുബന്ധ സ്ഥാപനങ്ങളിൽ എല്ലാ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങളും ശാക്തീകരിക്കാം. ഈ പേയ്മെന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമായ ഫണ്ട് മാനേജ്‌മെന്റിനും സഹായിക്കും.

ഡിജിയോയ്‌ക്കൊപ്പമാണ് ടാറ്റ പേയ്ക്കും അംഗീകാരം ലഭിച്ചത്. ജനുവരി 1നാണ് പേയ്മെന്റ് അഗ്രിഗേറ്ററായി അനുമതി ലഭിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള ഐഡന്റിറ്റി വെരിഫിക്കേഷൻ സ്റ്റാർട്ടപ്പാണ് ഡിജിയോ. അംഗീകാരം ലഭിച്ചതോടെ Razorpay, Cashfree, ഗൂഗിൾ പേ എന്നിവയ്ക്കൊപ്പം ടാറ്റപേയും മത്സരത്തിനെത്തും.

UPI അപ്ഡേറ്റ് 2024

2024-ൽ നിരവധി പുതിയ നിയമങ്ങൾ യുപിഐയിൽ വരുന്നുണ്ട്. പ്രതിദിന പരിധി 5 ലക്ഷം വരെ ഉയർത്തി. കൂടാതെ, പണം പിൻവലിക്കുന്നതിന് യുപിഐ എടിഎമ്മുകളും സ്ഥാപിക്കാൻ ഒരുങ്ങുന്നുണ്ട്. ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കുന്ന സംവിധാനമാണിത്.

ഇന്ത്യയിലെ UPI വളർച്ച

ഇന്ന് ചെക്കുകളുടെയും കറൻസികളുടെയും സ്ഥാനം യുപിഐ നേടിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ചില്ലറ വ്യാപാരികളും ചെറുകിട സംരംഭകരും യുപിഐ ഉപയോഗിക്കുന്നുണ്ട്. നഗരങ്ങളിൽ മാത്രമല്ല യുപിഐ ഉപയോഗം റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും മെട്രോ നഗരങ്ങളിലുമെല്ലാം യുപിഐ ആണ് ഇന്ന് പ്രധാന പേയ്മെന്റ് ആകുന്നത്. മൊബൈൽ ഫോൺ നമ്പർ വഴിയോ ക്യുആർ കോഡുകളിലൂടെയോ പണമിടപാട് നടത്താനാകും.

READ MORE: UPI Update 2024: ജനുവരി 10നകം ഈ പുതിയ UPI നിയമം നടപ്പിലാക്കണം, NPCI നിർദേശം

ഇന്ത്യയിൽ യുപിഐ പേയ്മെന്റ് വളരുന്നെങ്കിലും ഇത് സാമ്പത്തികമായി യാതൊരു പുരോഗതിയും രാജ്യത്തിന് നൽകുന്നില്ല. ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായി ഇ-റുപ്പിയെയാണ് കണക്കാക്കുന്നത്. പക്ഷേ ഇ റുപ്പിയ്ക്ക് ഇതുവരെയും ട്രാക്ഷൻ ലഭിച്ചിട്ടില്ല.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo