ഇന്ത്യയിൽ ഐഫോൺ നിർമിക്കാൻ TATA വരുന്നു
ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ഐഫോൺ നിർമ്മാതാക്കളായ വിസ്‌ട്രോണുമായി കൈകോർക്കുന്നു
ഇന്ത്യൻ നിർമ്മിത ഐഫോൺ 14 ഉടൻ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ
ടാറ്റ ഇന്ത്യയിൽ ഏകദേശം 100 ആപ്പിൾ സ്റ്റോറുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്
സ്‌മാർട്ട്‌ഫോണുകളുടെ വലിയ വിപണിയായി ഇന്ത്യ വളർന്നുവരികയാണ്. ലോകത്തെ മുൻനിര ടെക് കമ്പനികൾ ചൈനയോട് അതൃപ്തിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഒരു പുതിയ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയെ ഏറ്റവും അനുയോജ്യമെന്ന് അവർ കണക്കാക്കുന്നു. ഇന്ത്യയിൽ വളരുന്ന സ്മാർട്ട്‌ഫോൺ ബിസിനസ്സിലേക്ക് ടാറ്റ ഗ്രൂപ്പും കടന്നുവരാൻ പോകുന്നു. ഈ വിഷയത്തിൽ ടാറ്റ(Tata) ഗ്രൂപ്പ് ഇന്ത്യയിലെ ഐഫോൺ നിർമ്മാതാക്കളായ വിസ്‌ട്രോൺ(Winstron)കോർപ്പറേഷനുമായി ചർച്ച നടത്തിവരികയാണ്. ഈ പങ്കാളിത്തത്തിൽ ടാറ്റ(Tata) ഗ്രൂപ്പ് ഐഫോൺ (iPhone) നിർമ്മിക്കും. ഐഫോൺ ഉൽപ്പാദനം വർധിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ ഐഫോൺ നിർമ്മാണം
ലോകമെമ്പാടും ഐഫോണിന്റെ ക്രേസ് വളരെയധികം വർദ്ധിച്ചു. ഉയർന്ന വില കാരണം എല്ലാവർക്കും ഐഫോൺ വാങ്ങാൻ കഴിയില്ല. അതേ സമയം ടാറ്റ ഗ്രൂപ്പിന് ഐഫോൺ നിർമ്മിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. അടുത്തിടെ ഐഫോൺ 14 (ഐഫോൺ 14) ആഗോളതലത്തിൽ അവതരിപ്പിച്ചു. ഇതിന് പിന്നാലെ ഇന്ത്യൻ നിർമ്മിത ഐഫോൺ 14ഉം ഉടൻ വന്നേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചൈനയോടുള്ള ആപ്പിളിന്റെ നിരാശ
ചൈനയിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളും അതുകാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരുകയാണ്. ഇതിനാലാണ് ആപ്പിൾ കമ്പനി തങ്ങളുടെ ബിസിനസ് ചൈനയിൽ നിന്ന് മാറ്റാൻ ആഗ്രഹിക്കുന്നത്. ചൈനയ്ക്ക് പകരം ഇന്ത്യയെ ഏറ്റവും മികച്ച സ്ഥലമായി ആപ്പിൾ കരുതുന്നു. ആപ്പിൾ പ്രതിവർഷം ഏകദേശം 3,70,00 യൂണിറ്റ് ഐഫോണുകൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്നു. ഇത് 2022ൽ 5,70,000 യൂണിറ്റായി ഉയർന്നു. കൂടാതെ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ചെലവ് കുറവാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
2025 ആകുമ്പോഴേക്കും ആപ്പിളിന്റെ 25 ശതമാനം ഉൽപ്പന്നങ്ങളും ഇന്ത്യയിൽ നിർമ്മിക്കപ്പെടും.
2025ഓടെ അടുത്ത ഐഫോണിന്റെ 25 ശതമാനവും ഇന്ത്യയിൽ തന്നെ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷാവസാനത്തോടെ,മെയ്ഡ് ഇൻ ഇന്ത്യ ആപ്പിൾ ഉൽപ്പന്നത്തിന്റെ വിഹിതം ഏകദേശം 5 ശതമാനമാകുമെന്ന് പ്രതീക്ഷിക്കാം. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉൽപ്പാദനം മാറ്റാൻ ഇന്ത്യാ ഗവൺമെന്റ് നിരന്തരം ശ്രമം നടത്തിവരികയാണ്. ഇതിനായി ഇന്ത്യൻ ഗവണ്മെന്റും ആപ്പിൾ ടീമും തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്.
താങ്ങാനാവുന്ന വിലയുള്ള ഐഫോണിന്റെ വരവിന് തയ്യാറെടുക്കുന്നു
ഇന്ത്യയിൽ ഐഫോൺ( iPhone) നിർമിക്കുമെന്ന വാർത്തകൾ ഏറെ നാളായി തുടരുകയാണ്. ഇന്ത്യയിൽ ഐഫോണിന്റെ ഉയർന്ന വിലയാണ് ഇതിന് പിന്നിലെ കാരണം. ഇതുകൂടാതെ, മറ്റ് പല കാരണങ്ങളും ഉൾപ്പെടുന്നു. ഐഫോൺ ഇന്ത്യയിൽ നിർമിക്കുകയാണെങ്കിൽ വില കുറയുമെന്നാണ് കരുതുന്നത്.
ഐഫോൺ വാങ്ങുന്നത് പോക്കറ്റിന് ഭാരമാകില്ല ഇരു കമ്പനികളും തമ്മിൽ പങ്കാളിത്തമുണ്ടെങ്കിൽ, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കും. അത്തരമൊരു സാഹചര്യത്തിൽ താങ്ങാനാവുന്ന വിലയിൽ ഐഫോൺ 14 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാകും. ഇക്കാരണത്താൽ, ആളുകൾക്ക് ഐഫോൺ വാങ്ങുന്നത് പോക്കറ്റിന് വലിയ ഭാരം ഉണ്ടാക്കില്ല.