ഐഫോൺ 15 സീരീസിന്റെ പണി ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിന്!

ഐഫോൺ 15 സീരീസിന്റെ പണി  ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിന്!
HIGHLIGHTS

ഐഫോൺ 15, ഐഫോൺ 15 പ്ലസ് ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ് നിർമിക്കും

ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾക്കുള്ള ഓർഡർ ആപ്പിൾ ടാറ്റയ്ക്ക് കൈമാറി

മുൻ കരാറുകാരായ വിസ്‌ട്രോണിന്റെ ഐഫോൺ പ്ലാന്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതായാണ് റിപ്പോർട്ട്

ഐഫോൺ ഉത്പാദനത്തിന്റെ ആഗോള ഹബായി മാറാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഐഫോൺ ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ആപ്പിൾ തുടരുകയും ചെയ്യുന്നു. ഐഫോൺ ഉത്പാദകരായ കമ്പനികളുടെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം ഇന്ത്യൻ കമ്പനികളുമായി കൈകോർക്കുകയാണ് ആപ്പിൾ. 

ഐഫോൺ 15, ഐഫോൺ 15 പ്ലസ്  ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ് നിർമിക്കും.

ഐഫോൺ സീരീസിലെ ഐഫോൺ 15, ഐഫോൺ 15 പ്ലസ്  ഇന്ത്യയിൽ ടാറ്റ (Tata) ഗ്രൂപ്പ് നിർമിക്കും. കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ പുതിയ ഐഫോൺ മോഡലുകളുടെ ഉത്പാദനം വർധിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിലും ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിലും വർധനവ് കൊണ്ട് വരാനുള്ള ആപ്പിൾ യോജിക്കുന്നതാണ് ഈ റിപ്പോർട്ടുകൾ എന്നത് വ്യക്തമാണ്.

ഐഫോൺ 15 സീരീസും ടാറ്റയും  

ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾക്കുള്ള ഓർഡർ ആപ്പിൾ ടാറ്റ (Tata) യ്ക്ക് കൈമാറി എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ഐഫോൺ 15 സീരീസിലെ ആദ്യ ഡിവൈസുകൾ ഇന്ത്യയിൽ തന്നെയാകും ഉത്പാദിപ്പിക്കപ്പെടുക. ഫോക്‌സ്‌കോൺ, പെഗാട്രോൺ, ലക്‌സ്‌ഷെയർ എന്നിവയ്ക്ക് ശേഷം ആപ്പിളിന്റെ നാലാമത്തെ കരാർ കമ്പനിയായി കൂടി മാറുകയാണ് ടാറ്റ (Tata) ഗ്രൂപ്പ്. അതായത് ഐഫോൺ പ്രൊഡക്ഷൻ ഹബ്ബായുള്ള ഇന്ത്യയുടെ വളർച്ചയിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്ന് നിർണായക പങ്ക് വഹിക്കും. ഇന്ത്യയിലെ ആപ്പിളിന്റെ മുൻ കരാറുകാരായ വിസ്‌ട്രോണിന്റെ ഐഫോൺ പ്ലാന്റ് ടാറ്റ (Tata) ഗ്രൂപ്പ് ഏറ്റെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യ വിടാൻ വിസ്‌ട്രോൺ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പ്ലാന്റ് സ്വന്തമാക്കാൻ ടാറ്റ (Tata) ഗ്രൂപ്പ് തീരുമാനമെടുത്തത്.

44 ഏക്കറിലാണ് ടാറ്റയുടെ ഐഫോൺ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്

വിസ്ട്രോൺ കോർപ്പറേഷൻ കർണാടകയിലെ കോലാർ ജില്ലയിൽ നടത്തുന്ന ഐഫോൺ നിർമാണ പ്ലാന്റാണ് ടാറ്റ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. 44 ഏക്കറിലാണ് ഈ ഐഫോൺ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാകും കർണാടകയിലെ ഐഫോൺ ഫാക്ടറി വരുന്നതും. ടാറ്റ സൺസിന്റെ ഉപസ്ഥാപനമായ ടിപിഇഎൽ, നിലവിൽ തമിഴ്‌നാട്ടിലെ ഹൊസൂർ യൂണിറ്റിൽനിന്ന് ആപ്പിളിന് പാർട്സുകൾ വിതരണം ചെയ്യുന്നുമുണ്ട്. 

 ഈ വർഷം ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ ഭൂരിഭാഗവും ഫോക്‌സ്‌കോണിന്റെ പ്ലാന്റിൽ നിന്നാവും പുറത്തിറങ്ങുക. ഐഫോൺ 15 മോഡലുകളുടെ 25 ശതമാനം ലക്‌സ്‌ഷെയറും നിർമിക്കും. ഐഫോൺ 15 പ്ലസ് മോഡലുകളുടെ 35 ശതമാനവും ഐഫോൺ 15 പ്രോ മോഡലുകളുടെ 30 ശതമാനവും പെഗാട്രോണിന്റെ പ്ലാന്റുകളിൽ നിന്നും വിപണിയിൽ എത്തും. ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറുകൾ ഏപ്രിലിൽ മുംബൈയിലെ ബികെസിയിലും ന്യൂഡൽഹിയിലെ സാകേതിലും തുറന്നിരുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ പ്രീമിയം സെഗ്‌മെന്റിൽ ആപ്പിൾ ഗണ്യമായ വളർച്ചയും നേടിയിരുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo