റിലീസിങ്ങിനു മുൻപേ “സിങ്കം 3 “ 100 കോടി ക്ലബ്ബിൽ

റിലീസിങ്ങിനു മുൻപേ “സിങ്കം 3 “ 100 കോടി ക്ലബ്ബിൽ
HIGHLIGHTS

കബാലിക്ക്‌ പിന്നാലെ സിങ്കം 3 യും

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സിങ്കം 3 റിലീസിങ്ങിന് മുൻപേ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി .സിങ്കം സീരിയസിലെ മൂന്നാമത്തെ പാർട്ട് ആയ സിങ്കം 3 ആണ് ഇതിനോടകംതന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത് .ഇത് ആദ്യമായാണ് സൂര്യയുടെ ഒരു സിനിമ റിലീസിങ്ങിന് മുൻപേ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത് .

ഹരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദിപാവലിക്കാണ് തീയറ്ററുകളിൽ എത്തുക .70 കോടി മുതൽ മുടക്കിൽ എടുക്കുന്ന ചിത്രത്തിന് കേരളത്തിൽ നിന്നും മാത്രം ഇപ്പോൾ തന്നെ 3.5 കോടി രൂപ നേടിക്കഴിഞ്ഞു .തമിഴ് നാട്ടിൽ ഉദയം എന്റർടൈൻമെൻറ്റ് ഈ ചിത്രത്തിന്റെ വിതരണ അവകാശം എടുത്തിരിക്കുന്നത് 41 കോടി രൂപയ്ക്കാണ് .

ആന്ധ്രാപ്രേദേശിൽ ആകട്ടെ ഇതിനു മികച്ച തുകയാണ് ലഭിച്ചിരിക്കുന്നത് .18 കൊടിക്കാന് ഇവിടെ വിതരണ അവകാശം വിറ്റു പോയിരിക്കുന്നത് .സൂര്യയുടെ മുൻ ചിത്രമായ 24 വേണ്ടത്ര വിജയം കൈവരിക്കാതെ പോയതിന്റെ ക്ഷീണം ഇതിലൂടെ തീർത്തിരിക്കുകയാണ് ഇപ്പോൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo