Welcome Back Sunita Williams: യാത്രികരുമായി ഡ്രാഗൺ പുറപ്പെട്ടു, എപ്പോൾ ഭൂമിയിലെത്തും? Live Streaming എവിടെ കാണാം?

Welcome Back Sunita Williams: യാത്രികരുമായി ഡ്രാഗൺ പുറപ്പെട്ടു, എപ്പോൾ ഭൂമിയിലെത്തും? Live Streaming എവിടെ കാണാം?
HIGHLIGHTS

നീണ്ട 9 മാസത്തിന് ശേഷം Sunita Williams, ബുച്ച് ബുല്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു

സുനിതയ്ക്കും ബുച്ചിനുമൊപ്പം നിക് ഹേഗും അലക്സാണ്ടർ ഗോർബനോയും പേടകത്തിലുണ്ട്

ഇന്ന് രാവിലെ പുറപ്പെട്ട ഡ്രാഗൺ ഫ്രീഡം പേടകം ഇപ്പോൾ മടക്കയാത്രയിലാണ്

നീണ്ട 9 മാസത്തിന് ശേഷം Sunita Williams, ബുച്ച് ബുല്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. Elon Musk-ന്റെ SpaceX Crew Dragon ചൊവ്വാഴ്ച പുലർച്ചെ, ISS-ൽ നിന്ന് അൺഡോക്ക് ചെയ്തു. സുനിത വില്യംസ് അടക്കം നാല് പേർ അടങ്ങുന്ന ക്രൂ-9 ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് പുറപ്പെട്ടു. എപ്പോഴാണ് സുനിത വില്യംസും സംഘവും ഭൂമി തൊടുന്നത്? നിങ്ങൾക്ക് എവിടെ ലൈവ് സ്ട്രീമിങ് ഫ്രീയായി, ഓൺലൈനിൽ കാണാമെന്ന് നോക്കാം.

Sunita Williams എപ്പോൾ എത്തും?

സുനിതയ്ക്കും ബുച്ചിനുമൊപ്പം നിക് ഹേഗും അലക്സാണ്ടർ ഗോർബനോയും പേടകത്തിലുണ്ട്. ഇന്ന് രാവിലെ പുറപ്പെട്ട ഡ്രാഗൺ ഫ്രീഡം പേടകം ഇപ്പോൾ മടക്കയാത്രയിലാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ബഹിരാകാശയാത്രികർ അടങ്ങുന്ന പേടകം ഭൂമിയിലെത്തുന്നത്.

sunita-williams- elon_musk_spacex_legacy

സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ പേടകം ബുധനാഴ്ച പുലർച്ചെ, ഇന്ത്യൻ സമയം 3.57 ന് ഭൂമിയിലേക്ക് ലാൻഡ് ചെയ്യും. ഫ്ലോറിഡ തീരത്തായിരിക്കും സുനിത വില്യംസും വിൽമോറും എത്തിച്ചേരുന്നത്. കാലാവസ്ഥ അനുകൂലമായാൽ യാത്രികരെ പാരച്യൂട്ട് വഴി ഇവരെ മെക്സിക്കോ, അറ്റ്ലാന്റിക് സമുദ്രത്തിലോ ഇറക്കും.

നാല് ബഹിരാകാശ യാത്രികരെയും ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെത്തിച്ച് പോസ്റ്റ്-ഫ്ലൈറ്റ് വൈദ്യപരിശോധന നടത്തും. ഇവർക്ക് വിദഗ്ധ ചികിത്സയും മാനസിക പിന്തുണയും നൽകും. ലോ-ഗ്രാവിറ്റിയില്‍ നിന്ന് വരുമ്പോൾ യാത്രികർക്ക്, ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കും. ബഹിരാകാശ യാത്രയ്ക്ക് മുമ്പുള്ള പരിശീലനം പോലെ ഈ വൈദ്യപരിശോധനകളും റീഹാബിലിറ്റേഷനും പ്രധാനമാണ്. ഇതിന് ശേഷം മാത്രമായിരിക്കും വീട്ടിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ.

SpaceX Dragon യാത്ര ലൈവായി കാണാം!, എവിടെ?

NASA Live അപ്ഡേറ്റ് നിങ്ങൾക്ക് ഓൺലൈനായി ഫ്രീയായി കാണാം. സ്പേസ്എക്സ് ഡ്രാഗണിന്റെ യാത്രയും ലാൻഡിങ്ങുമെല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ കാണാനാകും. നാസ ടിവി, നാസ+ എന്നിവയിലൂടെ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം. ഇത് കൂടാതെ നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ലൈവ് ലഭ്യമാണ്. മസ്കിന്റെ X വഴിയും നാസ ലൈവ് അപ്ഡേറ്റ് പോസ്റ്റ് ചെയ്യുന്നുണ്ട്.

Sunita Williams രക്ഷാദൗത്യത്തിൽ മസ്കിന്റെ SpaceX പേടകവും

എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പേടകമാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ. സുനിത വില്യംസ് ഉൾപ്പെടുന്ന ക്രൂ-9 നെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുന്നതിനായാണ് പേടകം ISS-ലേക്ക് തിരിച്ചത്.

മാർച്ച് 16 ന്, ക്രൂ-10 ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട് ഡ്രാഗൺ 10, ഐ‌എസ്‌എസ്സിൽ വിജയകരമായി ഡോക്ക് ചെയ്തു. ഐ‌എസ്‌എസിന്റെ കമാൻഡിംഗ് സുനിത വില്യംസ് ഔദ്യോഗികമായി റഷ്യൻ ബഹിരാകാശയാത്രികൻ അലക്സി ഒവ്‌ചിനിന് കൈമാറി. അടുത്ത ആറ് മാസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ നയിക്കുന്നത് അദ്ദേഹമായിരിക്കും.

.ജൂൺ 5-ന് ലോഞ്ച് ചെയ്ത ബോയിങ്ങിന്റെ സ്റ്റാർലൈനറിലാണ് ഇന്ത്യൻ വംശജ സുനിത വില്യംസും വിൽമോറും ബഹിരാകാശത്തേക്ക് പോയത്. ഒരാഴ്ചത്തെ ദൗത്യമായിരുന്നെങ്കിലും, ഇന്ധന ചോർച്ച കാരണം അവർക്ക് 608 ദിവസം ബഹിരാകാശത്ത് കഴിയേണ്ടി വന്നിരുന്നു.

Also Read: PAN Card 2.0: പുതിയ പാൻ കാർഡിന് അപേക്ഷിച്ചോ? ഡിജിറ്റൽ e-PAN കാർഡിന് ഓൺലൈനായി അപേക്ഷിക്കാം, എങ്ങനെ?

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo