സുന്ദർ പിച്ചൈയുടെ ഒരു വർഷത്തെ ശമ്പളം = 242 റോൾസ് റോയ്സ്
സുന്ദർ പിച്ചൈ ,അദേഹത്തെ കുറിച്ച് പറയുവണെങ്ങിൽ ഒരു സാധാരണ ഫാമിലിയിൽ നിന്നും വന്ന ഒരു വെക്തിയാണ്.ഇപ്പോൾ ഗൂഗിളിന്റെ തലപത്തുവരെ എത്തിനില്ക്കുന്നു .ഇപ്പോളത്തെ കണക്കനുസരിച്ചു സുന്ദർ പിച്ചൈയുടെ ഒരു വര്ഷത്തെ സാലറി എന്ന് പറയുന്നത് ഏകദേശം ഇന്ത്യൻ Rs. 4,33,06,425 അടുത്ത് വരും .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം
350 കോടിയിലേറെ രൂപയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ വാര്‍ഷിക ശമ്പളം. അലങ്കരിക്കുന്നതോ ലോകം ഉറ്റുനോക്കുന്ന ഒരു കമ്പനി സിഇഒ പദവിയും. മറ്റേത് കമ്പനിയുടെ സിഇഒയെക്കാളും ഇദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ ലോകം ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും പിച്ചൈ പറയുന്നത് അദ്ദേഹത്തിന്റെ പിതാവിന് തന്നെ തന്നെ കുറിച്ച് സങ്കടം ബാക്കിയാണെന്നാണ്. ഇത് കേൾക്കുമ്പോൾ അദ്ഭുതം തോന്നിയേക്കാം. കാരണം പിച്ചൈ ഗൂഗിൾ സിഇഒ ആയതിനു ശേഷം നെറ്റ് ലോകത്തും മാധ്യമങ്ങളിലും വന്ന ലേഖനങ്ങളിലെല്ലാം പറയുന്നത് അച്ഛനമ്മമാരോട് അടുത്ത് നിൽക്കുന്ന മകനാണ് അദ്ദേഹമെന്നാണ്.
ഐഐടി ഖരഗ്പൂരില്‍ മെറ്റലർജിയില്‍ ബിടെകും സ്റ്റാൻഫോർഡിൽ നിന്ന് മെറ്റലർജിയിൽ എംഎസും പൂർത്തിയാക്കിയ പൂർത്തിയാക്കിയ പിച്ചൈ അവിടെ പിഎച്ച്ഡി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് സിലിക്കൺവാലിയിലെ ഒരു കമ്പനിയിൽ ജോലിക്ക് ചേരുകയായിരുന്നു.ജോലി അധികനാൾ തുടരാതെ വാർട്ടൻ സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പോടെ എംബിഎ പൂർത്തിയാക്കി. പിന്നീട് 2004ൽഗൂഗിളിൽ പ്രോഡക്ട് മാനേജരായി ജോലിക്കു കയറി.
ഗൂഗിൾ സെർച്ചിന്റെ ടൂർബാറുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്ന ചെറുടീമിൽ നിന്ന് സിഇഒ വരെയുള്ള യാത്രയിൽ പിഎച്ച്ഡി പഠനം നടന്നില്ലെങ്കിലും സാങ്കേതിക വിദ്യയുടെ ചരിത്രത്തിൽ ഈ തമിഴ്നാട്ടുകാരൻ വലിയ സ്ഥാനം നേടിയെടുത്തു.കുടുംബത്തിന്റെ മുഴുവൻ സമ്പത്തുമെടുത്ത് മകനെ അമേരിക്കയിൽ പഠിപ്പിക്കാനയച്ചതും പിന്നീടിപ്പോൾ കോടികൾ ശമ്പളം വാങ്ങി ഗൂഗിളിന്റെ തലപ്പത്തിരിക്കുമ്പോഴും പിഎച്ച്ഡി പൂർത്തിയാക്കാത്തതിൽ സങ്കടപ്പെടുന്നു പിതാവ് .