സൺ ഡയറക്റ്റും കൂടാതെ ടാറ്റ സ്കൈയും നൽകുന്ന ഓഫറുകൾ
സൺ കൂടാതെ ടാറ്റ സ്കൈയുടെ DTH ഓഫറുകൾ നോക്കാം
ട്രായുടെ പുതിയ ഓഫറുകൾക്ക് പിന്നാലെ ടാറ്റ സ്കൈയും സൺ ഡയറക്ടും ഉപഭോതാക്കൾക്ക് ലാഭകരമായ ഓഫറുകളുമായി എത്തിയിരിക്കുകയാണ് .ടാറ്റ സ്കൈ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ആന്വൽ പാക്കേജുകളാണ് .ഈ ഓഫറുകൾ പ്രകാരം 1 മാസത്തെ അധിക സബ്‌സ്‌ക്രിപ്‌ഷനുകളാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിന്നായി ടാറ്റ സ്കൈ ഉപഭോതാക്കൾ 12 തുടർച്ചയായി റീച്ചാർജ്ജ് ചെയ്യേണ്ടതാണ് .ടാറ്റ സ്കൈ ഫ്ലെക്സി ആന്വൽ പ്ലാൻ എന്ന പേരിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .
അങ്ങനെ റീച്ചാർജ്ജ് ചെയ്യുന്ന ഉപഭോതാക്കൾക്ക് 1 മാസത്തെ അധിക സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ലഭിക്കുന്നതിനായി നിങ്ങൾ ടാറ്റ സ്കൈയുടെ ആപ്ലികേഷനുകളോ അല്ലെങ്കിൽ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക ,അവിടെ ടാറ്റ സ്കൈ ഫ്ലെക്സി പ്ലാൻ എന്നൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .അത് വഴി ഈ ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ് .കൂടാതെ വൺ ടൈം റീച്ചാർജ് കൂടാതെ മോഡിഫെ ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .
സൺ ഡയറക്റ്റ് നൽകുന്ന ഓഫറുകൾ
ട്രായുടെ പുതിയ നിർദേശപ്രകാരം പഴയ പായ്ക്കുകളിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ DTH & കേബിൾ ടിവി സർവീസുകൾ നടത്തിയിരിക്കുന്നത് .എന്നാൽ ചില DTH സർവീസ് കണക്ഷനുകളിൽ ഉപഭോതാക്കൾക്ക് വൻ നഷ്ടമാണ് എന്നാണ് ഉപഭോതാക്കൾ തന്നെ പറയുന്നത് .ഇപ്പോൾ പുതിയ പ്ലാനുകളിലേക്കു മാറുവാനുള്ള തീയതിയും മാർച്ച് വരെ നീട്ടിയിരുന്നു .ഇപ്പോൾ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .199 പ്ലസ് GST രൂപയിൽ 199 ചാനലുകൾ ലഭ്യമാകുന്നതാണു് .എന്നാൽ 177 പ്ലസ് GST രൂപയുടെ മറ്റൊരു പായ്ക്കുകളും ഇപ്പോൾ ലഭിക്കുന്നതാണ് .ഇതിൽ ഉപഭോതാക്കൾക്ക് 184 ചാനലുകൾ ലഭിക്കുന്നതാണ് .