Summer Bumper 2025
Summer Bumper 2025: 10 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ എന്ന് നാളയറിയാം. ചിലപ്പോൾ ഈ സമ്മർ ബമ്പറിലൂടെയാണ് നിങ്ങൾ കോടീശ്വരനാകുന്നതെങ്കിലോ? കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഏപ്രിൽ 2 ബുധനാഴ്ചയാണ്. ഇതുവരെ ടിക്കറ്റ് എടുത്തില്ലെങ്കിൽ ഇപ്പോൾ തന്നെ ലോട്ടറി എടുത്തോളൂ…
കേരള ലോട്ടറി സമ്മർ ബമ്പർ 2025 BR-102 എന്ന ടിക്കറ്റാണ് നാളെ നറുക്കെടുപ്പ്. ഇനിയും ടിക്കറ്റ് എടുക്കാത്തവരാണെങ്കിൽ വേഗം ലോട്ടറി കടയിലേക്ക് വിട്ടോ. എപ്പോഴാണ് നറുക്കെടുപ്പ് സമയമെന്നും ഭാഗ്യക്കുറി നറുക്കെടുപ്പ്, സമ്മാന ഘടന എന്നിവയും അറിയാം.
ക്രിസ്മസ് ന്യൂയര്‍ ലോട്ടറി നറുക്കെടുപ്പ് ചടങ്ങിൽ വച്ചാണ് ധനമന്ത്രി കെഎന്‍ ബാലഗോപാൽ സമ്പർ ബമ്പർ പ്രകാശനം ചെയ്തത്. വിഷു ബമ്പറിന് മുന്നോടിയായുള്ള ബമ്പർ ലോട്ടറിയാണിത്. കഴിഞ്ഞ മാസങ്ങളിൽ തകൃതിയായി സമ്മർ ബമ്പറിന്റെ വിൽപ്പന നടന്നു.
250 രൂപയാണ് ബമ്പർ ടിക്കറ്റിന്റെ വില. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കീഴിലുള്ള സമ്മർ ബമ്പറിന്റെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നാളെ ഉച്ച വരെ മാത്രമാണ് ടിക്കറ്റ് വിൽപ്പന. ഏപ്രില്‍ 2ന് ഉച്ചയ്ക്ക് 2 മണിക്ക് നറുക്കെടുപ്പിനുള്ള ചടങ്ങുകൾ ആരംഭിക്കും. നിങ്ങൾക്കായി നറുക്കെടുപ്പ് ഫലം ലൈവായി ഡിജിറ്റ് മലയാളത്തിലും പ്രസിദ്ധീകരിക്കുന്നതാണ്.
തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. ഇപ്പോൾ ടിക്കറ്റ് വിൽപ്പന തകൃതിയായി മുന്നേറുന്നു.
ഇത്തവണ 36 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. മാര്‍ച്ച് 29വരെയുള്ള കണക്കിൽ ഇവയിൽ ഭൂരിഭാഗവും വിറ്റു. 35.23 എണ്ണം ടിക്കറ്റുകൾ വിറ്റതായാണ് റിപ്പോർട്ട്. അര കോടി രൂപയാണ് സമ്മർ ബമ്പറിന്റെ രണ്ടാം സമ്മാനം.
10 കോടി രൂപ ഒന്നാം സമ്മാനമായി സമ്മർ ബമ്പറിലൂടെ നേടാം. അടുത്ത സ്ഥാനത്തുള്ള ടിക്കറ്റുകൾക്കും ആകർഷകമായ സമ്മാനമാണ് ലഭിക്കുന്നത്.
ഒന്നാം സമ്മാനം: 10 കോടി രൂപ
രണ്ടാം സമ്മാനം: 50 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ വീതം (എല്ലാ സീരിസിനും)
നാലാം സമ്മാനം: ഒരു ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്)
അഞ്ചാം സമ്മാനം: 5000 രൂപ
ആറാം സമ്മാനം: 2000 രൂപ
ഏഴാം സമ്മാനം: 1000 രൂപ
എട്ടാം സമ്മാനം: 500 രൂപ