SSLC Result 2023 Live Update: മൊബൈലിൽ തന്നെ ഫലം അറിയാം , എങ്ങനെ?

Updated on 19-May-2023
HIGHLIGHTS

ഓൺലൈനായി SSLC Result അറിയാം

കേരള SSLC Result 2023 പരിശോധിക്കുന്നതിനുള്ള ഗൈഡ് ഇതാ

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് ഫലം പ്രഖ്യാപിക്കും

പരീക്ഷാച്ചൂടിൽ നിന്നും വേനലവധിയിലെത്തിയ വിദ്യാർഥികൾക്ക് ഇന്ന് നെഞ്ചിടിപ്പിന്റെ ദിനമാണ്. ആകാംക്ഷയോടെ കാത്തിരിക്കുന്ന SSLC ഫലം ഇന്ന് അറിയാം… 

കേരള പരീക്ഷാഭവൻ പത്താം തരം വിദ്യാർഥികൾക്കായി നടത്തുന്ന എസ്എസ്എൽസിയുടെ ഫലം ഇന്ന് അതായത് മെയ് 19, ഉച്ചകഴിഞ്ഞ് 3 മണിക്കാണ് പ്രഖ്യാപിക്കുക. SSLC Result പ്രഖ്യാപിച്ച് കഴിഞ്ഞാൽ, വിദ്യാർഥികൾക്ക് ഓൺലൈനായി തന്നെ പരീക്ഷാഫലവും മാർക് ലിസ്റ്റും ലഭിക്കുന്നതാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് 3 മണിക്ക് പത്രസമ്മേളനത്തിൽ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കും. മാർച്ച് 9 മുതൽ 29 വരെയായിരുന്നു ഇത്തവണ പത്താം ക്ലാസ് പരീക്ഷ നടന്നത്. ഏകദേശം 4.19 ലക്ഷം വിദ്യാർഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. സ്മാർട്ഫോണുകളിലൂടെയും, കമ്പ്യൂട്ടറുകളിലൂടെയും പരീക്ഷാഫലം അറിയാമെന്നതിനാൽ മറ്റ് കമ്പ്യൂട്ടർ സെന്ററുകളിലൊന്നും കാത്തുനിൽക്കേണ്ട ആവശ്യമില്ല.

SSLC Result എങ്ങനെ ഓൺലൈനായി അറിയാം…?

ഓൺലൈനായി മാർക്ക് പരിശോധിക്കാൻ പരീക്ഷാ ഭവന്റെ 2 വെബ്സൈറ്റുകൾ ലഭ്യമാണ്. ബോർഡ് പരീക്ഷ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാർഥികൾക്ക് Exam result അറിയാൻ സാധിക്കും. results.kite.kerala.gov.in, pareekshabhavan.kerala.gov.in, keralaresults.nic.in എന്നീ സൈറ്റുകളിലും മറ്റ് ഔദ്യോഗിക വെബ്‌സൈറ്റുകളിലും 3 മണിക്ക് ശേഷം SSLC ഫലം 2023 ലഭ്യമായിരിക്കും.

SSLC എന്താണ്?

പത്താം ക്ലാസ് വിദ്യാർഥികൾക്ക് തുടർപഠനത്തിനുള്ള യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണിത്. Secondary School Leaving Certificate എന്നതാണ് SSLCയുടെ പൂർണനാമം. അതായത്, പ്ലസ് വൺ, പ്ലസ് ടു പോലുള്ള ഹയർസെക്കൻഡറി പഠനങ്ങളിലേക്കുള്ള യോഗ്യത ഈ പരീക്ഷാഫലം നിശ്ചയിക്കുന്നു. Kerala SSLCയിൽ ഒരു വിദ്യാർഥിക്ക് കുറഞ്ഞത് 30 ശതമാനം മാർക്കെങ്കിലും വേണം.

സംസ്ഥാനത്തെ മുൻവർഷങ്ങളിലെ എസ്എസ്എൽസി ഫലം പരിശോധിക്കുകയാണെങ്കിൽ, 2022ൽ ജൂൺ 15നാണ് ഫല പ്രഖ്യാപിച്ചത്. അന്ന് വിജയശതമാനം 99.26 ശതമാനമായിരുന്നു. 2021ലാകട്ടെ 99.47 ശതമാനമായിരുന്നു വിജയശതമാനം. ഇന്ന് കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും SSLC ഫലപ്രഖ്യാപനമുണ്ട്.

കേരള SSLC Result 2023 പരിശോധിക്കുന്നതിനുള്ള ഗൈഡ്…

  • കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻസിന്റെ (KBPE) ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക. results.kite.kerala.gov.in, pareekshabhavan.kerala.gov.in, keralaresults.nic.in എന്നീ സൈറ്റുകളിൽ ഏതെങ്കിലും ഇതിനായി തുറക്കാവുന്നതാണ്.
  • എസ്എസ്എൽസി റിസൾട്ട് അഥവാ പത്താം ക്ലാസ് റിസൾട്ട് എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • Result അറിയാൻ രജിസ്ട്രേഷൻ നമ്പറും മറ്റ് വിശദാംശങ്ങളും നൽകുക. ശേഷം സബ്മിറ്റ് നൽകുക. ഇതിൽ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയുമാണ് വിദ്യാർഥികൾ നൽകേണ്ടിവരുക.
  • അവസാനം പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :