20 കോടി സ്പാം കോളുകൾ എത്തിയത് വെറും 1 നമ്പറിൽ നിന്നും

Updated on 21-Dec-2021
HIGHLIGHTS

20 കോടി സ്പാം കോളുകൾ എത്തിയത് വെറും 1 നമ്പറിൽ നിന്നും എന്ന് റിപ്പോർട്ടുകൾ

ട്രൂ കോളറിന്റെ റിപ്പോർട്ടിൽ നിന്നുമാണ് ഇത് ലഭിച്ചരിക്കുന്നത്

സ്പാം കോളുകളുടെ കാര്യത്തിൽ ഇന്ത്യ ഒട്ടും പുറകിൽ അല്ല എന്നുതന്നെ പറയാം .നമുക്ക് ഒരു ദിവസ്സം എത്ര സ്പാം കോളുകളാണ് നമ്മളുടെ നമ്പറുകളിലേക്കു വരുന്നത് .ചില ആളുകൾ ഈ നമ്പറുകൾ സ്മാർട്ട് ഫോണുകളിൽ ബ്ലോക്ക് ചെയ്യും അല്ലെങ്കിൽ ചില ആളുകൾ ട്രൂ കോളറിൽ ബ്ലോക്ക് ചെയ്തിടാറുണ്ട് .എന്നാലും മറ്റു നമ്പറുകളിൽ നിന്നും നമുക്ക് വീണ്ടും ഇത്തരത്തിൽ സ്പാം കോളുകൾ വരാറുണ്ട് .

എവിടെ നിന്നാണ് ഇത്തരത്തിൽ സ്പാം കോളുകൾക്ക് നമ്മളുടെ വിവരങ്ങൾ ലഭിക്കുന്നത് .വളരെ ഗൗരവത്തോടെ കാണേണ്ട ഒരു കാര്യം തന്നെയാണിത് .നമ്മളുടെ ഡാറ്റ എങ്ങനെയാണു ഭാഷ അറിയാത്ത ഒരാളുടെ കൈയ്യിൽ എത്തുന്നത് .ഡാറ്റ എന്നത് വളരെ അധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് .പല ആവശ്യങ്ങൾക്കും നമ്മൾ ഫോൺ നമ്പറുകൾ ഇപ്പോൾ ഓൺലൈനുകളിൽ ഉപയോഗിക്കാറുണ്ട് .

അത്തരത്തിൽ പലവഴികളിലൂടെ നമ്മളുടെ ഫോൺ നമ്പറുകൾ ഇത്തരത്തിൽ പോകാറുണ്ട് .എന്നാൽ ഇപ്പോൾ ഞെട്ടിച്ചു കളഞ്ഞുകൊണ്ടാണ് true caller ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .വെറും 1 നമ്പറിൽ നിന്നും 20 കോടി സ്പാം കോളുകളാണ് പോയിരിക്കുന്നത് .true caller ന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഒരു ദിവസ്സം ഈ നമ്പറിൽ നിന്നും 6.6 ലക്ഷം കോളുകൾ വരെ പോയിട്ടുണ്ട് എന്നാണ് .

സ്പാം കോളുകളുടെ വിവരങ്ങൾ true caller പുറത്തുവിട്ടെങ്കിലും അത് ആരുടേതാണ് എന്ന വിവരങ്ങൾ ഒന്നും തന്നെ true caller ഇതുവരെ പുറത്തുവിട്ടിട്ടില്ല .സ്പാം കോളുകളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനമാണ് .നേരത്തെ ഇന്ത്യ ഒൻപതാം സ്ഥാനത്തായിരുന്നു .ബ്രസീൽ ആണ് നിലവിൽ സ്പാം കോളുകളുടെ കാര്യത്തിൽ ഒന്നാമത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :