സോണിയുടെ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ്
ഒരുപാടു വർഷങ്ങളായി സോണി പടുത്തുയർത്തിയ ആ കരുത്താർന്ന ശബ്ദമികവ് കൈമുതലാക്കിയ ബ്ലൂടൂത്ത് സ്റ്റീരിയോ ഹെഡ്സെറ്റാണ് എസ്ബിഎച്ച് 20 ( SBH20 ). ഒറ്റ നോട്ടത്തിൽ ഒരു എംപിത്രീ പ്ലേയർ പോലെ തോന്നിക്കും ഇതിന്റെ രൂപം.ബ്ലൂടൂത്ത് 3.0 കണക്ടിവിറ്റിയുള്ള എസ്ബിഎച്ച് 20 ന് എന്‍എഫ്‍സി ( Near field communication )കണക്ടിവിറ്റിയുമുണ്ട്. ബ്ലൂടൂത്ത് പെയറിങ്ങിന്റെ മിനക്കേട് ഒഴിവാക്കാനാണ് എന്‍എഫ്‍സി നല്‍കിയിരിക്കുന്നത്.
എന്‍എഫ്‍സിയുള്ള സ്മാര്‍ട്ട്ഫോണുകളുമായി പെയർ ചെയ്യാന്‍ രണ്ടും തമ്മിൽ ഒന്നു കൂട്ടിമുട്ടിച്ചാല്‍ മാത്രം മതി. എച്ച്എഫ്‍പി ( HFP ) , എറ്റുഡിപി ( A2DP ), എവിആർസിപി ( AVRCP ), എച്ച്എസ്‍പി ( HSP ) തുടങ്ങിയ ലേറ്റസ്റ്റ് ബ്ലൂടൂത്ത് പ്രൊഫൈലുകളെയും ഇത് പിന്തുണക്കും. മികച്ച ശബ്ദനിലവാരം ഉറപ്പാക്കുന്ന എച്ച്ഡി ഓഡിയോ പിന്തുണയുള്ള ഹെഡ്സെറ്റിന് 12.3 ഗ്രാം മാത്രമാണ് ഭാരം. കോളറിലും മറ്റും ഘടിപ്പിക്കാനുള്ള ക്ലിപ്പും വോയ്സ് ക്ലാരിറ്റിയുള്ള മൈക്രോഫോണും ഇതിനുണ്ട്.
ആറു മണിക്കൂര്‍ വരെ സംസാരിക്കാനും പാട്ടു കേള്‍ക്കാനുമെല്ലാം ചാര്‍ജ് നല്‍കാന്‍ ശേഷിയുള്ളതാണ് 110 എംഎഎച്ച് ബാറ്ററി. മൈക്രോ യുഎസ്ബി പോര്‍ട്ട് വഴിയാണ് ചാര്‍ജിങ്. ഓണ്‍ – ഓഫ് കൂടാതെ കാള്‍ എടുക്കാനും ശബ്ദം കൂട്ടാനും കുറക്കാനും പാട്ടിന്റെ ട്രാക്ക് മാറ്റാനുമെല്ലാം കൺട്രോൾ ബട്ടനുകളുണ്ട്.സോണിയുടെ ഒരു മികച്ച കരുത്താർന്ന ഒരു ഹെഡ് സെറ്റ് തന്നെ എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .