നമ്മുടെ ചുറ്റും ഒരുപാടു വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ നടക്കാറുണ്ട് .പക്ഷെ ഇത് നിങ്ങൾ വിശ്വസിച്ചേപറ്റു.സംഭവം ഇവിടെ എങ്ങും അല്ല .അങ്ങു പാക്കിസ്ഥാനിലാണ്.ഒമ്പതും പതിമൂന്നും വയസുള്ള അബ്ദുൾ റഷീദ്, ഷൊയ്ബ് അഹമ്മദ് എന്നീ സഹോദരന്മാരാണു സൂര്യൻ അസ്തമിച്ചുകഴിഞ്ഞാൽ പിന്നെ അവർക്ക് അനങ്ങാൻ പോലും കഴിയില്ല .സൂര്യൻ അസ്തമിച്ചാൽ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കണ്ണുകൾ തുറക്കാനോ പോലും ഇരുവർക്കും കഴിയില്ല. രണ്ടുപേരും ജനിച്ചപ്പോൾ തന്നെ ഈ അവസ്ഥയിലായിരുന്നുവെന്ന് പിതാവ് ഹാഷിം പറഞ്ഞു. സൂര്യനിൽ നിന്നാണു തന്റെ മക്കൾക്ക് ഊർജം ലഭിക്കുന്നതെന്നാണു കരുതുന്നത്.ഇനി ഇരുവരെയും പകൽ ഇരുട്ടു മുറിയിലടച്ചിട്ടാലോ മഴയത്തു നിർത്തിയാലോ ഒന്നും പ്രശ്നമല്ല, സുഖമായി മറ്റുള്ള കുട്ടികളെപ്പോലെ എല്ലാ ചെയ്തോളും. രാത്രിയാകുന്നതോടെയാണു പ്രശ്നങ്ങളുടെ ആരംഭം.ഇരുവരുടെയും അവസ്ഥയ്ക്കു കാരണമെന്താണെന്ന് അന്വേഷിച്ചു െകാണ്ടിരിക്കുകയാണ് ഡോക്ടർമാരെന്ന് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടറായ ജാവേദ് അക്രം പറഞ്ഞു.