ഒരു നിശ്ചിത സമയം കഴിയുമ്പോൾ ഇമേജ്,വീഡിയോ രൂപത്തിലുള്ള സന്ദേശങ്ങൾ സ്വയം അപ്രത്യക്ഷമാകും.
ചാറ്റ് സേവനങ്ങളിൽ നിരവധി പുത്തൻ സങ്കേതങ്ങൾക്കു വഴിതുറന്ന സ്നാപ് ചാറ്റ് ഒരു നൂതന വിദ്യയുമായി ഉപഭോക്താക്കളിലേക്ക്. സ്നാപ് ചാറ്റ് സേവനം ഉപയോഗിച്ച് നിങ്ങൾ മറ്റൊരാൾക്ക് കൈമാറുന്ന ചിത്രങ്ങളോ, വീഡിയോകളോ അവ അയക്കുന്ന ആൾ തീരുമാനിക്കുന്ന സമയത്തേക്ക് മാത്രം ചാറ്റ് സ്വീകരിക്കുന്ന ആൾക്ക് കാണാൻ കഴിയുന്ന രീതിയിലാണ് പുതിയ മാറ്റം.
അതായത് നിങ്ങളുടെ സുഹൃത്തിനു നിങ്ങൾ ഒരു ചിത്രം സ്നാപ് ചാറ്റിലൂടെ സന്ദേശമായി അയക്കുന്നു എന്ന് കരുതുക . അയാൾ പരമാവധി 5 മിനിട്ട് നേരം മാത്രം ആ ചിത്രം കണ്ടാൽ മതി എന്ന് നിങ്ങൾ തീരുമാനിക്കുന്നു; അതനുസരിച്ചു ചിത്രം അയക്കുമ്പോൾ ചില പ്രത്യേക സെറ്റിങ്ങുകളിൽ നിങ്ങൾ മാറ്റം വരുത്തുന്നു. ഈ ചിത്രം മറു വശത്ത് നിങ്ങളുടെ സുഹൃത്തിന്റെ മൊബൈലിൽ എത്തി അയാൾ അത് പരിശോധിച്ചത്തിനു ശേഷം 5 മിനുട്ട് കഴിയുമ്പോൾ താനേ അപ്രത്യക്ഷമാകുന്നു.
ഇത്തരത്തിലുള്ള ഒരു സൗകര്യം പ്രൈവസി ഇഷ്ടപ്പെടുന്ന ഏവർക്കും ഒരനുഗ്രഹമായിരിക്കും. നിങ്ങൾ അയക്കുന്ന വ്യക്തിപരമായതോ അല്ലെങ്കിൽ രഹസ്യസ്വഭാവമുള്ളതോ ആയ സന്ദേശം മറ്റൊരാളുടെ ഫോണിൽ സേവ് ആകുകയോ വേറൊരാൾക്ക് കൈമാറ്റം ചെയ്യാനോ കഴിയില്ല എന്നർത്ഥം.