ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഏറ്റവും അത്യാവിശ്യമായ ഒന്നാണ് മെയിൽ ഐ ഡി .മെയിൽ ഐ ഡി ഇല്ലാതെ നമുക്ക് പ്ലേ സ്റ്റോറുകളോ അല്ലെങ്കിൽ അതുപോലെ തന്നെ ആപ്പ് സ്റ്റോറുകളോ ഒന്നും തന്നെ ഓപ്പൺ ചെയ്യുവാൻ സാധിക്കുകയില്ല .അതുപോലെ തന്നെ പ്ലേ സ്റ്റോറുകളിൽ ഉപയോഗിക്കുന്ന മെയിൽ ഐ ഡി തന്നെയാണ് നമ്മളുടെ ഫോണിന്റെ ജി മെയിലിലും എത്തുന്നത് .
എത്ര ജി മെയിൽ അക്കൗണ്ട് വേണമെങ്കിലും ആഡ് ചെയ്യുവാൻ സാധിക്കുന്നതും ആണ് .അത്തരത്തിൽ നമുക്ക് ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ നിന്നും ഒരു മെയിൽ ഐ ഡി ലോഗ് ഔട്ട് ചെയ്യണം എന്നുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം .സ്മാർട്ട് ഫോണുകളിൽ നിന്നും ടാബ് ലെറ്റുകളിൽ നിന്നും ഇത്തരത്തിൽ Gmail അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യുവാൻ സാധിക്കുന്നതാണ് .
1.നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ Gmail ഓപ്പൺ ചെയ്യുൿ
2.അടുത്തതായി ഇടത് ഭാഗത്തു മുകളിൽ കാണുന്ന മുന്ന് വരയിൽ ക്ലിക്ക് ചെയ്യുക
3.അതിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ അടുത്തത് ലഭിക്കുന്നത് കുറെ ഓപ്‌ഷനുകളിലാണ്
4.അതിൽ settings എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
5.ശേഷം നിങ്ങൾക്ക് ഏത് Gmail അക്കൗണ്ട് ആണോ ലോഗ് ഔട്ട് ചെയ്യേണ്ടത് അത് ക്ലിക്ക് ചെയ്യുക
6.മാനേജ് അക്കൗണ്ട് എന്ന ഓപ്‌ഷൻ മുകളിൽ കാണുന്ന മൂന്ന് ഡോട്ട് ഓപ്‌ഷനിൽ നിന്നും തിരഞ്ഞെടുക്കുക
7.അതിനു ശേഷം അതുവഴി ഗൂഗിൾ ലോഗോ ലഭിക്കുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
8.ഇനി നിങ്ങൾക്ക് ഏത് ജി മെയിൽ ആണോ ലോഗ് ഔട്ട് ചെയ്യേണ്ടത് അത് Remove ചെയ്യുക