നിങ്ങളുടെ വാട്ട്‌സാപ്പിന്റെ കാലാവധി കൂട്ടന്നതിനു കുറച്ചു വഴികൾ
നിങ്ങളുടെ സ്മാർട്ട് ആപ്ലിക്കേഷന്റെ കാലാവധി കൂട്ടാൻ കുറച്ചു മാർഗ്ഗങ്ങൾ
നിങ്ങളുടെ സ്മാർട്ട് ഫോണിൽ ആദ്യം വാട്ട്സ്ആപ്പ് തുറന്നതിനു ശേഷം സെറ്റിങ്സ്സിൽ പോകുക .അതിനുശേഷം സെറ്റിങ്‌സിലെ അക്കൗണ്ട് എന്ന ഒരു ഓപ്‌ഷൻ ഉണ്ട് .അതിൽ ക്ലിക്ക് ചെയ്യുക .അതിനു ശേഷം നിങ്ങൾ ചെയ്യേണ്ടത് ഡിലീറ്റ് മൈ അക്കൗണ്ട് എന്ന ഒരു ഓപ്‌ഷൻ ഉണ്ട് .അതിൽ ക്ലിക്ക് ചെയ്യുക .തന്നിരിക്കുന്ന ഫീൽഡിൽ നിങ്ങളുടെ മൊബൈൽ നമ്പർ നല്‍കിയ ശേഷമായിരിക്കണം ഡിലീറ്റ് മൈ അക്കൗണ്ട്എന്നതിൽ ക്ലിക്ക് ചെയ്യേണ്ടത്.
പിന്നെയും വാട്ട്‌സാപ്പ് തുറന്ന് പുതിയ വിവരങ്ങളുമായി, ഒരു പുതിയ വാട്ട്‌സാപ്പ് നിങ്ങളുടെ സ്മാർട്ട് ഫോണിൽ രൂപീകരിക്കുക .Settings > Account > Payment info എന്നതിൽ പോയി നിങ്ങളുടെ വാട്ട്‌സാപ്പിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണെന്ന് നോക്കുക. ഇവിടെ നിങ്ങള്‍ക്ക് ദീർഘിപ്പിച്ച ട്രയൽ കാലാവധി കാണാവുന്നതാണ്.
അതിനു ശേഷം വാട്ട്‌സാപ്പ് നിങ്ങളുടെ സ്മാർട്ട് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തതിനു ശേഷം വീണ്ടും ഇൻസ്റ്റോൾ ചെയ്യുകയും വേണം.അതിനു ശേഷം വീണ്ടും നിങ്ങളുടെ വിവരങ്ങൾ എല്ലാം കൊടുക്കുക .പുതിയ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. ഇത്തരത്തിൽ വാട്ട്‌സാപ്പിന്റെ ഉപയോഗ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടാവുന്നതാണ്.