കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ വലിയ വിജയം ആയി മാറിയ സിനിമ ആയിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ Sita Ramam എന്ന സിനിമ .ഇപ്പോൾ ഇതാ ഈ സിനിമ ആമസോൺ പ്രൈംമിൽ എത്തിയിരിക്കുന്നു .ബോക്സ് ഓഫീസിൽ നിന്നും മികച്ച വിജയം നേടിയ സിനിമകളിൽ ഒന്നുംകൂടിയാണിത് .മലയാളം,തമിഴ് കൂടാതെ തെലുങ്കു ഭാഷകളിൽ ഇപ്പോൾ കാണാവുന്നതാണ് .
അങ്ങനെ മറ്റൊരു ഓണം കൂടി ഇതാ വരവായി .ഈ ഓണത്തിന് OTT യിൽ കൈ നിറയെ സിനിമകൾ ആണ് .സാധാരണ ഓണം സമയത് ടിവി ചാനലുകളിൽ ആയിരുന്നു പുതിയ സിനിമകൾ എത്തിയിരുന്നത് എങ്കിൽ കൊറോണ വന്നതിനു ശേഷം അത് OTT ആയി മാറി .ഈ ഓണത്തിന് പുതിയ സിനിമകൾ OTT പ്ലാറ്റ് ഫോമുകളിൽ റിലീസ് ചെയ്തിരിക്കുന്നു .ഇനി ഈ ആഴ്ചയിൽ പുതിയ സിനിമകൾ എത്തുന്നുമുണ്ട് .അത്തരത്തിൽ ഇപ്പോൾ OTT യിൽ റീലിസ് ചെയുന്ന സിനിമകളുടെ ലിസ്റ്റ് നോക്കാം .
ഈ വർഷത്തെ മറ്റൊരു തകർപ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു Nna Than Case Kodu എന്ന സിനിമ .വളരെ വിവാദങ്ങൾക്ക് ഒടുവിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നു .50 കോടിയ്ക്ക് മുകളിൽ ഈ ചിത്രം കളക്റ്റ് ചെയ്തു എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് .ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കെ ഇതാ OTT യിലും എത്തുന്നു .ഇന്ന് തിരുവോണ ദിനത്തിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണാവുന്നതാണ് .
മലയാള സിനിമ വൻ പ്രതിസന്ധിയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടു സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പാപ്പൻ റിലീസ് ചെയ്തിരുന്നത് .എന്നാൽ മികച്ച അഭിപ്രായത്തോടെയും കൂടാതെ അതിഗംഭീര ബോക്സ് ഓഫീസ് കളക്ഷനും ആയിരുന്നു ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് . ഇപ്പോൾ ഇതാ ഈ സിനിമ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .OTT പ്ലാറ്റ് ഫോമായ Zee 5 വഴി ഇപ്പോൾ കാണാവുന്നതാണ് .സുരേഷ് ഗോപിയുടെ തന്നെ കരിയറിലെ വലിയ വിജയം നേടിയ സിനിമ കൂടിയാണ് പാപ്പൻ .