ഇയർ ഫോൺ അമിതമായി ഉപയോ​ഗിക്കരുതെന്ന് പറയാറില്ലേ? കാരണമിതാണ്

Updated on 14-Feb-2023
HIGHLIGHTS

ഇയർഫോണുകളുടെ ഉപയോഗം ശ്രവണശേഷിയെ തകർക്കുന്നു

പ്രധാന അപകടം വോളിയം അഥവാ ശബ്ദമാണ്

ശ്രവണ ശേഷിയെ പരിരക്ഷിക്കുന്നതിനായി വോളിയം കുറച്ചു ഉപയോഗിക്കുക

മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരിൽ പകുതിയിലധികം പേരും ഇയർ ഫോണു (Earphones) കൾ നിരന്തരമായി ഉപയോഗിക്കുന്നവരാണ്. ഫോണിൽ സംസാരിക്കുന്നതിനും പാട്ടുകൾ കേൾക്കുന്നതിനും എല്ലാം ഈ ഇയർ ഫോണുകൾ (Earphones) കൂടിയേ തീരൂ എന്നാണ് അവസ്ഥ. നിങ്ങൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ഇയർബഡുകളു (Earbuds)ടെയും ഹെഡ്‌ഫോണുകളുടെയുമെല്ലാം ഉപയോഗം നിങ്ങളുടെ ശ്രവണശേഷിക്ക് കേടുവരുത്താൻ കാരണമാകുന്നു. ഇതിൽ നിന്ന് സ്വയം രക്ഷ നേടാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

കേള്‍വി ശക്തിയെ ഇയർ ഫോണു(Earphones)കൾ ഉപയോഗം ബാധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇയർഫോണു (Earphones) കളിൽ നിന്ന് വരുന്ന ശബ്ദം  ചെവിയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. ഹെഡ്‌ഫോണുകളുടെയും ഇയർബഡുകളുടെയെല്ലാം അമിതമായ ഉപയോഗം കൗമാരക്കാരിലും ചെറുപ്പക്കാരിലുമെല്ലാം കേൾവിക്കുറവ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. 

ഉയർന്ന ശബ്ദം എങ്ങനെ നിങ്ങളിൽ കേൾവി തകരാറുകൾ ഉണ്ടാക്കുന്നു?

ഹെഡ്‌ഫോണു(Headphones)കളുടെ പ്രധാന അപകടം വോളിയം (Volume) അഥവാ ശബ്ദമാണ്. അവ നിങ്ങളുടെ ചെവിക്ക് വളരെ അടുത്തതായതു കൊണ്ടുതന്നെ ഉയർന്ന രീതിയിൽ ശബ്ദമുണ്ടാക്കാൻ കഴിയും. ഇത് നിങ്ങളുടെ കേൾവിക്ക് ഏറ്റവും അപകടകരമാണ്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ പൊതുവേ നിങ്ങളുടെ ചെവിക്ക് ദോഷം ചെയ്യുന്നു.

ശബ്‌ദ തരംഗങ്ങൾ‌ നമ്മുടെ കാതുകളിൽ‌ എത്തുമ്പോൾ‌, അവ ചെവികല്ലുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഏറ്റവും ചെറുതും ലോലവുമായ അസ്ഥികൾ ഉള്ളത് ചെവികളിൽ ആണെന്ന കാര്യം അറിയാമല്ലോ. ഇത്തരം പ്രകമ്പനങ്ങൾ നിരവധി ചെറിയ അസ്ഥികളെ വിറപ്പിച്ചുകൊണ്ട് ആന്തരിക സ്ഥാനമായ കോക്ലിയയിൽ എത്തിച്ചേരുന്നു. നിങ്ങളുടെ ചെവിയിൽ ഏറ്റവുമധികം ദ്രാവകങ്ങൾ നിറഞ്ഞ അറയാണ് കോക്ലിയ, അതിൽ ആയിരക്കണക്കിന് ചെറിയ “രോമകൂപങ്ങൾ” കുടികൊള്ളുന്നു. ശബ്ദ പ്രകോപനങ്ങൾ കോക്ലിയയിൽ എത്തുമ്പോൾ, അതിനുള്ളിലെ ദ്രാവകങ്ങൾ സ്പന്ദിക്കുകയും രോമങ്ങൾ അതിൻറെ പ്രഭവ സ്ഥാനത്തു നിന്ന് ചലിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ഉച്ചത്തിലുള്ള ശബ്‌ദം ശക്തമായ പ്രകമ്പനങ്ങൾക്ക് കാരണമാകുമ്പോൾ ഇത് രോമങ്ങൾ കൂടുതൽ ചലിക്കാൻ കാരണമാകുന്നു.

വളരെ ഉച്ചത്തിലുള്ള ശബ്‌ദം നിങ്ങൾ കൂടുതൽ നേരം കേൾക്കുമ്പോൾ, ഈ രോമ കോശങ്ങൾക്ക് ശബ്ദ പ്രകമ്പനങ്ങളോടുള്ള സംവേദനക്ഷമത നഷ്ടപ്പെടുന്നു. ഉച്ചത്തിലുള്ള പല ശബ്ദങ്ങളും കോശങ്ങളെ വളയുകയും മടക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ ചെവി ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങൾക്ക് വിധേയമാമ്പോൾ നിങ്ങൾക്ക് താൽക്കാലികമായി ശ്രവണ നഷ്ടം അനുഭവപ്പെടാൻ തുടങ്ങുന്നു. ഉയർന്ന ശബ്‌ദം മൂലമുണ്ടാകുന്ന താൽക്കാലിക ശ്രവണ നഷ്ടത്തിൽ നിന്നും കരകയറാനായി ഇത്തരം രോമ കോശങ്ങൾക്ക് കുറച്ചു സമയം വിശ്രമം ആവശ്യമായ വരുന്നു.

ഹെഡ്‌ഫോണുകളുടെ ഉപയോഗവും കേൾവിശക്തിയും

ഉച്ചത്തിലുള്ള സ്പീക്കറുൾ പോലുള്ളവ കേൾവി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പോലെ തന്നെ ഹെഡ്‌ഫോണുകളും നിങ്ങളുടെ ചെവിക്ക് തകരാറുകൾ വരുത്താൻ കാരണമാകുന്നു. കാലക്രമേണ നിങ്ങളുടെ ഹെഡ്‌ഫോണുകളിൽ നിന്നുള്ള ശബ്ദ തരംഗങ്ങൾ കോക്ലിയയിലെ രോമ കോശങ്ങളെ വളരെ ധാരുണമായി വളഞ്ഞാക്രമിക്കുന്നു. സ്വയം വീണ്ടെടുത്ത് പൂർവസ്ഥിതിയിലാകാൻ അവയ്ക്ക് ആവശ്യമായ സമയം ലഭിച്ചില്ലെങ്കിൽ, ഉണ്ടാകുന്ന തകരാറുകൾ ശാശ്വതമായിരിക്കും.

നിങ്ങളുടെ ചെവികൾക്ക് തകരാറുകൾ വരുത്താനായി ഹെഡ്‌ഫോണുകൾ വളരെ ഉച്ചത്തിൽ പ്രവർത്തിക്കണമെന്നില്ല. ഹെഡ്‌ഫോണുകളോ ഇയർബഡുകളോ മിതമായ അളവിൽ കേൾക്കുന്നത് പോലും കാലക്രമേണ നിങ്ങളുടെ ശ്രവണ ശേഷിയെ തകർത്തു കളയും. ഇതിനർത്ഥം, ഉയർന്ന ശബ്‌ദത്തിന്റെ തരംഗങ്ങൾ മാത്രമല്ല നിങ്ങളുടെ ചെവിക്ക് തകരാറുകൾ സംഭവിക്കാൻ അവസരമൊരുക്കുന്നത് എന്നാണ്. എക്‌സ്‌പോഷറിന്റെ ദൈർഘ്യം, വോളിയം പോലെ തന്നെ ഇവിടെ പ്രധാനമാണ്. ഉദാഹരണത്തിന് ഉച്ചത്തിലുള്ള ഒരു വെടിവയ്പ്പോ അല്ലെങ്കിൽ സ്ഫോടനമോ പോലെ തന്നെ നീണ്ട നേരമുള്ള ഒരു സംഗീത കച്ചേരിയോ അല്ലെങ്കിൽ പവർ ടൂളുകളുടെ ഉപയോഗവുമൊക്കെ ഇതേ കാരണത്താൽ നിങ്ങളുടെ കേൾവി ശക്തിയെ നശിപ്പിക്കാൻ കാരണമാകുന്നു

ഹെഡ്‌ഫോണുകൾ മൂലം ചെവിയ്ക്കുണ്ടാകുന്ന തകരാറുകൾ  ഒഴിവാക്കുന്നതെങ്ങനെ?

ഹെഡ്‌ഫോണുകൾ ഉണ്ടാക്കുന്ന ശ്രവണ സംബന്ധമായ കേടുപാടുകളെ ഒഴിവാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. മിക്ക ആളുകളും അവരുടെ ഹെഡ്‌ഫോൺ ഉപയോഗ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തണം എന്നത് മാത്രമേ ആവശ്യം വരുന്നുള്ളൂ.

വോളിയം കുറയ്ക്കാം

നിങ്ങളുടെ ശ്രവണ ശേഷിയെ പരിരക്ഷിക്കുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ മാറ്റം നിങ്ങളുടെ  ഇയർഫോണുകളുടെ വോളിയം കുറയ്ക്കുക എന്നതാണ്. പ്രധാനമായും വളരെ ഉച്ചത്തിലുള്ള ശബ്ദത്തിന് വിധേയമാകുമ്പോഴാണ് ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുന്നത്. നിങ്ങളുടെ എക്‌സ്‌പോഷർ പരിമിതപ്പെടുത്തുന്നത് നിങ്ങളുടെ ചെവികളെ മികച്ച രീതിയിൽ കാത്തു സംരക്ഷിക്കും.

Connect On :