Happy Janmashtami, ശ്രീകൃഷ്ണജയന്തി ആശംസകൾ വ്യത്യസ്തമായി അയക്കാം. ഈ വർഷം ഓഗസ്റ്റ് 26-നാണ് കൃഷ്ണ ജന്മാഷ്ടമി. ശ്രീകൃഷ്ണ ജയന്തി എന്നും ഈ ദിനത്തെ ഓർമിക്കുന്നു.
ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രത്തിലെ അഷ്ടമി ദിനത്തിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരദിവസം കൂടിയാണ് ജന്മാഷ്ടമി. ഈ ദിവസമാണ് ശ്രീകൃഷ്ണൻ ജനിച്ചതായി കണക്കാക്കപ്പെടുന്നത്.
അഷ്ടമി രോഹിണി, ഗോകുലാഷ്ടമി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ പല പേരുകളിൽ ആഘോഷിക്കുന്നു.
സന്തോഷത്തോടെയും ഐശ്വര്യത്തോടെയുമാണ് കേരളവും ജന്മാഷ്ടമി ആഘോഷിക്കാറുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജന്മാഷ്ടമി ആഘോഷം വ്യത്യസ്തമാണ്.
ശ്രീകൃഷ്ണൻ ജനിച്ച ദിവസം പുണ്യദിനമായാണ് ഹിന്ദു മതപ്രകാരം കണക്കാക്കുന്നത്. ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയും അമ്മമാരും പെൺകുട്ടികളും ഗോപികമാരായി അണിഞ്ഞൊരുങ്ങിയും ആഘോഷിക്കാറുണ്ട്. കേരളത്തിൽ പലഭാഗങ്ങളിലും ശോഭായാത്രകളും നടത്തുന്നു.
നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഈ പുണ്യദിവസത്തിന്റെ ആശംസ അറിയിക്കാം. വെറുതെ ശ്രീകൃഷ്ണജയന്തി എന്ന് മാത്രമാക്കേണ്ട സന്ദേശം. ആകർഷമായ സന്ദേശങ്ങൾ അയക്കാം. അതുപോലെ ഫോട്ടോകളും വീഡിയോകളും GIF എന്നിവയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും മെസേജുകളിലൂടെയും പങ്കുവയ്ക്കാം.
സ്നേഹത്തിന്റെയും നന്മയുടെയും ഐശ്വര്യത്തിന്റെയുമാകട്ട അഷ്ടമി രോഹിണി ദിനം. ആശംസകൾ
എല്ലാവർക്കും ഭക്തിസാന്ദ്രമായ ശ്രീകൃഷ്ണജയന്തി ആശംസകൾ നേരുന്നു…
ഭഗവാൻ ശ്രീകൃഷ്ണൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ ഐശ്വര്യവും നൽകട്ടെ
ഭഗവാൻ കൃഷ്ണന്റെ ഓടക്കുഴൽ നാദം നിങ്ങളുടെ ജീവിതത്തിന് സമാധാനവും ഐക്യവും നൽകട്ടെ. അഷ്ടമി രോഹിണി ആശംസകൾ
എല്ലാവർക്കും സ്നേഹത്തിന്റെയും നന്മയുടെയും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ
ലക്ഷ്യം നേടാൻ അസാധ്യമെന്ന് തോന്നിയാൽ തന്ത്രം മാറ്റുക. എന്നാൽ മാറ്റേണ്ടത് ലക്ഷ്യമല്ല. കൃഷ്ണ ജയന്തി ആശംസകൾ നേരുന്നു.
ജന്മാഷ്ടമിയുടെ പുണ്യദിനത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും നേരുന്നു
ജന്മാഷ്ടമി ആശംസകൾ. മനുഷ്യരാശിയുടെ പുരോഗതിക്കായി പാവപ്പെട്ടവരെ സേവിക്കാനുള്ള കഴിവും സന്തോഷവും കൂടെ കൂട്ടുക.
“കൃഷ്ണനെ വെറുമൊരു സത്തയായിട്ടല്ല, കൃഷ്ണനിൽ ദൈവിക സത്തയെ ആരാധിക്കുക,” സ്വാമി വിവേകാനന്ദൻ
ഉണ്ണിക്കണ്ണൻ നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നൽകട്ടെ, ശ്രീകൃഷ്ണജയന്തി ആശംസകൾ.
ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കാം, ശോഭനമായ ഭാവിക്കായി ഭഗവാന്റെ അനുഗ്രഹം തേടാം. ജന്മാഷ്ടമി ആശംസകൾ!
ജീവിതത്തിൽ സന്തോഷവും ചിരിയും സ്നേഹവും ഉൾക്കൊള്ളാൻ കൃഷ്ണലീലകൾ ഓർമ്മിപ്പിക്കുന്നു. ഗോകുലാഷ്ടമി ആശംസകൾ
ഈ സുദിനത്തിൽ ശ്രീകൃഷ്‌ണന്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ! ജന്മാഷ്ടമി ആശംസകൾ
വനമാലി വാസുദേവ ജഗന്‍ മോഹന രാധാ രമണ, ശശി വദന സരസിജ നയന ജഗന്‍ മോഹന്‍ രാധാ രമണ
സ്നേഹത്തിന്റെയും സമാധാനത്തിന്റെയുമാകട്ടെ ഈ അഷ്ടമി രോഹിണി ദിനം, നന്മകൾ നേരുന്നു.
എല്ലാ ആരോഗ്യവും സമ്പത്തും തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ. അഷ്ടമി രോഹിണി ആശംസകൾ
സ്നേഹം, അനുകമ്പ, നീതി ബോധ്യപ്പെടുത്തുന്ന ശ്രീകൃഷ്ണൻ പ്രചോദനമാകട്ടെ. ജന്മാഷ്ടമി ആശംസകൾ!
ജന്മാഷ്ടമിയുടെ ഐശ്വര്യം നിങ്ങളുടെ ജീവിതത്തിലേക്ക് സ്നേഹവും സന്തോഷവും കൊണ്ടുവരട്ടെ, ശുഭാശംസകൾ
അഹങ്കാരം തെറ്റായ വ്യക്തിത്വമാണ്. കൃഷ്ണ ഭഗവാന്റെ ദാസന്മാരാകാൻ അഹന്ത വിടുക. ജന്മാഷ്ടമി ആശംസകൾ!
അഷ്ടമി രോഹിണി ആശംസകൾ നേരുന്നു. സമാധാനത്തിന്റെ നാളുകളാകട്ടെ നിങ്ങളുടെ ജീവിതത്തിന്റെ അനുഗ്രഹം.
ഭഗവാൻ കൃഷ്ണന്റെ ജനനം ആഘോഷിക്കൂ. ആ കുസൃതിയും നന്മയും നിങ്ങളുടെ ജീവിതത്തെയും അനുഗ്രഹിക്കട്ടെ. ശ്രീകൃഷ്ണജയന്തി ആശംസകൾ
അതുപോലെ നിങ്ങൾക്ക് മനോഹരമായ ചിത്രങ്ങളും മെസേജുകളായി പങ്കുവയ്ക്കാം. ഇവ നിങ്ങളുടെ സ്റ്റാറ്റസുകളിലൂടെയും പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം.
ഇതിനായി ഏതാനും ചിത്രങ്ങൾ താഴെ കൊടുക്കുന്നു. ചിത്രം സെല്ക്റ്റ് ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്. AI ടൂളുകളിലൂടെയും മനോഹരമായ ചിത്രങ്ങൾ സൃഷ്ടിക്കാം. Child Lord Krishna with ghee പോലുള്ള പ്രോംപ്റ്റുകൾ ഉപയോഗിക്കാം.
Lord Krishna with mother yashodha പോലുള്ളവയും എഐ പ്രോംപ്റ്റായി നൽകാവുന്നതാണ്. തേർഡ് പാർട്ടി ആപ്പുകളിലൂടെ നിങ്ങൾക്ക് ജിഫ്, ഇമോജികളും ലഭിക്കുന്നതാണ്.
Read More: Telegram സ്ഥാപകൻ അറസ്റ്റിൽ, എയർപോർട്ടിൽ വച്ച് അറസ്റ്റ്, കാരണമെന്ത്? Latest Tech News