സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ദിനമാണ് Deepavali
ദീപങ്ങളുടെ ഉത്സവത്തിൽ പ്രിയപ്പെട്ടവർക്ക് Happy Diwali Wishes നേരാം
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം WhatsApp വഴി ഊഷ്മളമായ ആശംസകൾ അയക്കാം
Happy Diwali Wishes: ദീപങ്ങളുടെ ഉത്സവത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ദിനമാണ് Deepavali. തിന്മയുടെ മേൽ നന്മ നേടി ലോകത്തിൽ പ്രകാശം നിറഞ്ഞ സുദിനമെന്നും പറയാം.
Happy Diwali Wishes
ദീപനാളത്തിന്റെ പ്രഭയിലും കമ്പിത്തിരികൾ കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം WhatsApp വഴി ഊഷ്മളമായ ആശംസകൾ അയക്കാം. വ്യത്യസ്മായി ആശംസകൾ ഷെയർ ചെയ്യാനുള്ള ഐഡിയകൾ ഇവിടെ നിന്നും അറിയാം.
WhatsApp വഴി അയക്കാം Happy Diwali Wishes
നിങ്ങൾക്ക് വാട്സ്ആപ്പ് സ്റ്റാറ്റസാക്കാനും മെസേജ് അയക്കാനുമുള്ള ആശംസകൾ ഇവിടെ പങ്കുവയ്ക്കുന്നു. രാവണനെ വധിച്ച് രാമൻ അയോധ്യ രാജ്യത്തിലേക്ക് തിരികെ എത്തിയ ദിനമാണ് ദീപാവലി.
14 വർഷത്തെ വനവാസത്തിന് ശേഷം തിരിച്ചെത്തിയ രാമനെയും സീതയെയും അയോധ്യ ദീപങ്ങളാൽ ആഘോഷിച്ചു. അയോധ്യയിലേക്ക് വീണ്ടും പ്രതീക്ഷകളും നന്മയും നിറഞ്ഞ ദിനത്തിന്റെ സ്മരണ കൂടിയാണ് ദീപാവലി.
ദീപാവലി ആശംസകൾ
ഇരുട്ടിനെ തുടച്ച് മാറ്റി വെളിച്ചം പകരുന്ന ഉത്സവകാലം, എല്ലാവർക്കും സ്നേഹത്തിന്റെ ദീപാവലി ആശംസകൾ!
ദീപാവലിയുടെ വെളിച്ചം നിങ്ങളെ വിജയത്തിലേക്കും പ്രതീക്ഷയിലേക്കും നയിക്കട്ടെ, സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ.
പ്രിയപ്പെട്ടവരുമൊത്ത് ദീപശോഭയോടെ ആഘോഷിക്കാം, ഉത്സവകാലം. പ്രിയപ്പെട്ട എല്ലാവർക്കും ദീപാവലി ആശംസകൾ!
ദീപാവലി ആശംസകൾ! ഈ മനോഹരമായ ഉത്സവകാലം നിങ്ങളുടെ വീട്ടിൽ ഊഷ്മളതയും സന്തോഷവും നിറയ്ക്കട്ടെ. ദീപോത്സവ ആശംസകൾ…
ആരോഗ്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
ദീപാവലിയുടെ സന്തോഷം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വലയം ചെയ്യട്ടെ. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മനോഹരമായ ഓർമകളാവട്ടെ, ദീപാവലി ആശംസകൾ!
ഈ ദീപാവലി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെ. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ. ആഘോഷങ്ങൾ ആസ്വദിക്കാം, ദീപാവലി ആശംസകൾ!
പ്രകാശത്തെ അലങ്കരിക്കുന്ന വിളക്കുകൾ പോലെ തിളങ്ങട്ടെ നിങ്ങളുടെ ദീപാവലിയും. ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!
ഈ ശുഭവേളയിൽ, ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ദിവ്യമായ അനുഗ്രഹങ്ങൾ ഉണ്ടായിരിക്കട്ടെ. ഐശ്വര്യവും ഭാഗ്യവും വർഷം മുഴുവൻ നിറയട്ടെ, ദീപാവലി ആശംസകൾ!
ദീപാവലി സന്തോഷത്തിന്റെ ഉത്സവമാണ്. ഐശ്വര്യത്തിന്റെ പ്രതിഫലനം കൂടിയാണ്. തെളിയിക്കുന്ന വിളക്കുകളിലൂടെ സമാധാനവും സമൃദ്ധിയും നിറയട്ടെ, ദീപാവലി ആശംസകൾ!
സ്നേഹവും ചിരിയും സന്തോഷവും നിറഞ്ഞ വിളക്കുകളുടെ ഉത്സവം. ഏവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ.
തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ദീപാവലി. ഈ ദീപാവലി ആഘോഷിക്കാം! സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ഉത്സവം ആശംസിക്കുന്നു.
മനസ്സിലെ തിന്മയെ അതിജീവിച്ച്, നന്മയെ വരവേൽക്കാം. സ്നേഹത്തോടെയും കരുതലോടെയും പരസ്പരം ഒത്തുചേരാം. ആഘോഷങ്ങൾ ഒത്തുചേരലിന്റെ ദിനമാണ്. ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു…
അയോധ്യയിലെ ദീപശോഭ, സ്നേഹത്താൽ നിങ്ങളുടെ ഹൃദയത്തിലും നിറയട്ടെ. എല്ലാ പ്രിയപ്പെട്ടവർക്കും ദീപാവലി ആശംസകൾ!
ഈ ദീപാവലി നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് സമാധാനവും സമൃദ്ധിയും വിജയവും നൽകട്ടെ. ആഘോഷങ്ങൾ ആസ്വദിക്കൂ!
ദീപാവലി മധുരം പോലെയാകട്ടെ നിങ്ങളുടെ ജീവിതവും. ദീപോത്സവത്തിന്റെ ശോഭ വർഷം മുഴുവനും ഐശ്വര്യം നിറയ്ക്കട്ടെ.
Also Read: Latest in OTT: തിയേറ്ററുകളിൽ ആറാടിയ Kishkindha kaandam OTT റിലീസ് എന്ന്?
ദീപാവലിയുടെ സത്വത്തെ സ്വീകരിക്കൂ, നിങ്ങളുടെ ജീവിതത്തിൽ സ്നേഹവും സന്തോഷവും തഴച്ചുവളരട്ടെ.നിങ്ങളുടെ ചുറ്റുമുള്ളവരുമായി മനോഹരമായ ഒരു ബന്ധം സൃഷ്ടിക്കാം, ദീപാവലി ആശംസകൾ!
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile