വളർത്തുനായ മാന്തിയെടുത്തത് കണ്ടു ഉടമസ്ഥൻ ഞെട്ടി,ഇവിടെയല്ല ?

Updated on 25-Sep-2018
HIGHLIGHTS

ചെക്ക് റിപ്പബ്ലിക്കിലാണ് നടന്ന സംഭവം

ഭൂമി എന്നത്  ഒരുപാടു നിഗൂഢതകൾ നിറഞ്ഞ ഒന്നാണ് .ഇപ്പോളും കണ്ടുപിടിക്കാനാകാത്ത പലതും ഭൂമിയുടെ പല ഭാഗങ്ങളിൽ ഉണ്ട് .അതിൽ എടുത്തുപറയേണ്ടത് മമ്മികളെയാണ് .ഇനിയും കണ്ടെത്താനാകാത്ത ഒരുപാടു മമ്മികൾ ഈജിപ്റ്റിന്റെ പലഭാഗങ്ങളിൽ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ അതിൽ കുറെയൊക്കെ ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു .എന്നാൽ ഇപ്പോൾ ഒരു സംഭവം നടന്നിരിക്കുന്നത് അങ്ങ് ചെക്ക് റിപ്പബ്ലിക്കിലാണ് .

ചെക്ക് റിപ്പബ്ലിക്കിൽ ഒരു വളർത്തുനായയാണ് ഇപ്പോൾ താരമായിരിക്കുന്നത് .സ്ഥിരം യെജമാനെന്റെകൂടെ നടക്കുവാൻ പോകുന്ന നായ ഒരു കഴിഞ്ഞ ദിവസ്സം നടക്കുന്നതിനിടയിൽ എന്തോ കുഴിക്കുന്നത് ശ്രേദ്ധയിൽപെട്ട നായയുടെ ഉടമസ്ഥൻ കണ്ടത് കുറെ പുരാതന വസ്തുക്കളാണ് .ഏകദേശം 3000 വർഷം പഴക്കമുള്ള വസ്തുക്കളാണ് ഈ നായ മാന്തിയെടുത്തത് .

ഈ വസ്തുക്കൾ ഇപ്പോൾ പ്രാദേശിക ഭരണം ഏറ്റെടുത്തിരിക്കുകയാണ് .3000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഇൻഡോ യൂറോപ്യൻ വംശജരുടേതാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .ഇവർ പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് 3000 വർഷങ്ങൾക്ക് ശേഷം ഈ നായ പുറത്തെടുത്തത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :