ശ്രദ്ധിക്കുക SBI ഉപഭോക്താക്കൾക്ക് ഇതാ ഒരു മുന്നറിയിപ്പ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ഇതാ ഒരു മുന്നറിയിപ്പ്
കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിൽ ആണ് ഇത്
ഇന്ന് ഓൺലൈൻ വഴി തട്ടിപ്പുകൾ നടത്തുന്നവർ ഏറെയാണ് .ഇതിൽ പലതിലും നമ്മൾ അറിയാതെ ചെന്നുപ്പെടാറുംമുണ്ട് .എന്നാൽ ഇപ്പോൾ ഒരു ഫേക്ക് മെസേജ് രൂപത്തിലാണ് തട്ടിപ്പുകാർ തട്ടിപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നത് .അത്തരത്തിലെ ഒരു ഫേക്ക് മെസേജ് ആണ് SBI അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുകൊണ്ട് വന്നിരിക്കുന്നത് .
നമ്മുടെ കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്കിലൂടെയാണ് ഇത്തരത്തിൽ ഉള്ള ഒരു ഫേക്ക് മെസേജ് അറിയിച്ചിരിക്കുന്നത് .നിങ്ങളുടെ വിവരങ്ങളോ അല്ലെങ്കിൽ OTP നമ്പറുകളോ ചോദിച്ചുകൊണ്ട് കോളുകളും കൂടാതെ മെസേജുകളോ മറ്റോ വന്നാൽ അതിനെ ഒഴിവാക്കുക .നിങ്ങളുടെ ഒരു തരത്തിലുള്ള പേഴ്സണൽ വിവരങ്ങളും പ്രതേകിച്ചു OTP നമ്പറുകൾ മറ്റാരുമായി ഷെയർ ചെയ്യാതെ ഇരിക്കുക .
ഇത്തരത്തിൽ ഒരുപാടു ഫേക്ക് മെസേജുകളും മറ്റും ദിവസ്സവും വരുന്നുണ്ട് .അത്തരത്തിൽ നിങ്ങളുടെ വാട്ട്സ് ആപ്പിൽ വരുന്ന മെസേജുകളും തീർത്തും ഒഴിവാക്കേണ്ടതാണ് .അത്തരത്തിൽ വരുന്ന പല മെസേജുകളും സ്‌കാം പോലെയുള്ളതാണ് .അതിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഴുവൻ വിവരങ്ങളും ഈ തട്ടിപ്പുകാർക്ക് ലഭിക്കുന്നതാണ് .