SBI ഉപഭോക്താവാണോ ;എങ്കിൽ നിങ്ങൾക്കായി മാത്രം ഇതാ

Updated on 08-Sep-2021
HIGHLIGHTS

SBI ഉപഭോക്താക്കള്ക്ക് ഒരു ലക്ഷം രൂപ വരെ ഡെബിറ്റ് കാര്ഡ് ഉപയോഗിച്ച് ഇഎംഐ ആക്കി മാറ്റാം

എസ്ബിഐ ഡെബിറ്റ് കാര്ഡ് ഉളള അര്ഹരായ ഉപഭോക്താക്കള്ക്കാണ് ഈ സൗകര്യം ലഭിക്കുക

പിഒഎസ് വഴിയും ഓണ്ലൈനായും സാധനങ്ങള് വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാര്ഡ് ഉപഭോക്താക്കള്ക്ക് എണ്ണായിരം രൂപ മുതല് ഒരു ലക്ഷം രൂപ വരെയുള്ള തുകകള് ഇഎംഐ ആക്കി മാറ്റാനാവും. രേഖകള് സമര്പ്പിക്കുകയോ പ്രോസസിങ് ഫീസ് നല്കുകയോ ചെയ്യാതെയാണ് ഈ തല്ക്ഷണ സേവനം ലഭ്യമാക്കുക. 

 പിഒഎസ് മെഷ്യന് ഉപയോഗിക്കുമ്പോള് കാര്ഡ് സൈ്വപ് ചെയ്ത ശേഷം ബ്രാന്ഡ് ഇഎംഐ, ബാങ്ക് ഇഎംഐ എന്നിവ തെരഞ്ഞെടുത്ത് തുകയും തിരിച്ചടവു കാലാവധിയും രേഖപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം.  ഓണ്ലൈന് ആയി വാങ്ങുമ്പോള് ഈസി ഇഎംഐ തെരഞ്ഞെടുത്ത് ഇതു പ്രയോജനപ്പെടുത്താം. 

നിലവില് 14.70 ശതമാനമാണ് പലിശ. ആറു മാസം മുതല് 18 മാസം വരെയുള്ള തിരിച്ചടവു കാലാവധികളും തെരഞ്ഞെടുക്കാം. എസ്ബിഐ ഡെബിറ്റ് കാര്ഡ് ഉളള അര്ഹരായ ഉപഭോക്താക്കള്ക്കാണ് ഈ സൗകര്യം ലഭിക്കുക. 567676 എന്ന നമ്പറിലേക്ക് ഡിസിഇഎംഐ എന്ന് എസ്എംഎസ് അയച്ച് ഉപഭോക്താക്കള്ക്ക് തങ്ങളുടെ അര്ഹത പരിശോധിക്കാനും സാധിക്കും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :