നിർബദ്ധമായും എല്ലാ SBI ഉപഭോക്താക്കളും ഇത് ചെയ്തിരിക്കണം

നിർബദ്ധമായും എല്ലാ SBI ഉപഭോക്താക്കളും ഇത് ചെയ്തിരിക്കണം
HIGHLIGHTS

SBI ഉപഭോക്താക്കൾ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം

മാർച്ച് 31 2022 നുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI ) ഉപഭോക്താക്കൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി എത്തിയിരിക്കുന്നു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ മാർച്ച് 31 2022 നുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ് സൈറ്റിലാണ്  https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഈ വിവരങ്ങൾ നല്കിയിരിക്കുന്നയത് .കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് customercare@sbicard.com മെയിൽ അയക്കാവുന്നതാണ് .കൂടാതെ 18601801290 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ് .

SBI യോനോയില്‍ പ്രീ-അപ്രൂവ്ഡ് ടു വീലര്‍ ലോണ്‍ അവതരിപ്പിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ, ഈസി റൈഡ് എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം  അവതരിപ്പിച്ചു. യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും. പ്രതിവര്‍ഷം 10.5% എന്ന പലിശ നിരക്കില്‍, പരമാവധി നാലു വര്‍ഷത്തേക്ക് (48 മാസം) മൂന്ന് ലക്ഷം രൂപ വരെയുള്ള ഈസി റൈഡ് ലോണിന് ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പാ തുക. 

 ഡീലറുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വായ്പാ തുക വിതരണം ചെയ്യുക. ഈ സ്കീമിന് കീഴില്‍ വാഹനത്തിന്‍റെ ഓണ്‍റോഡ് വിലയുടെ 85% വരെ വായ്പ ലഭിക്കും.ഉപഭോക്താക്കളെ അവരുടെ ഇഷ്ട ഇരുചക്ര വാഹനം വാങ്ങാന്‍ ഈ ഡിജിറ്റല്‍ ലോണ്‍ ഓഫര്‍ സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസരഹിതവുമായ ബാങ്കിങ് അനുഭവം നല്‍കുന്നതിനും, ഇഷ്ടാനുസൃതവുമായ ഉത്പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo