ഓപ്പറേഷൻ ജാവയുടെ സംവിധായകൻ മികച്ച അവതരണവുമായി സൗദി വെള്ളക്ക-Saudi Vellakkaയെ തിയേറ്ററിൽ എത്തിച്ചപ്പോഴും പ്രേക്ഷകൻ ഇരുകൈയും നീട്ടി സ്വീകരിച്ചു. ലുക്ക്മാൻ അവറാൻ, ബിനു ബപ്പു, സുധി കോപ്പ, ദേവി വർമ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ഒരിക്കൽ കൂടി കാണാൻകാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. അതിനാൽ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസ് (OTT Release)സംബന്ധിച്ചുള്ള വാർത്തകളും ആരാധകരും ആകാംക്ഷയോടെ സ്വീകരിക്കുകയാണ്. ഇപ്പോഴിതാ, സൗദി വെള്ളക്ക സോണിLIV എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.
ജനുവരി 6നാണ് സിനിമ ഒടിടി റിലീസി- OTT Releaseന് എത്തുന്നത് എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ചിത്രം 5ന് അർധരാത്രിയോടെ തന്നെ Sony LIVൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 2ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് സൗദി വെള്ളക്ക. കേരളത്തിലെ കാലിക പ്രസ്കതിയുള്ള വിഷയങ്ങൾ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. സൗദി വെള്ളക്ക ഒടിടിയിൽ പ്രദർശനം തുടങ്ങിയതായി ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അണിയറപ്രവർത്തകർ അറിയിച്ചു.
Saudi Vellakkaയുടെ നിർമാണം തനിക്ക് വൈകാരികമായിരുന്നുവെന്നും, സിനിമയെ സ്നേഹിച്ചപ്പോൾ അത് തിരിച്ചും റിസൾട്ട് നൽകുമെന്നതാണ് തിയേറ്റർ വിജയമെന്നും സംവിധായകൻ തരുൺ മൂർത്തി പറഞ്ഞിരുന്നു.
പ്രേക്ഷകപ്രീതി നേടിയ മലയാള ചിത്രം (Malayalam films) നിരൂപക പ്രശംസയും സ്വന്തമാക്കി. കൂടാതെ, ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രത്തിന് എൻട്രി ലഭിച്ചിരുന്നു.
ഓപ്പറേഷൻ ജാവയിലൂടെയാണ് തരുൺ മൂർത്തി പ്രശസ്തനാകുന്നത് എങ്കിലും, ഈ സിനിമയ്ക്ക് മുമ്പ് താൻ ചെയ്യാനിരുന്നതാണ് സൗദി വെള്ളക്കയെന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു.